നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ്: ക​മ്മി​റ്റി രൂപീകരിച്ചു
Monday, March 1, 2021 12:05 AM IST
ക​ൽ​പ്പ​റ്റ: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ഭാ​ഗ​മാ​യി മാ​ധ്യ​മ നി​രീ​ക്ഷ​ണ​ത്തി​നും രാ​ഷ്ട്രീ​യ പ​ര​സ്യ​ങ്ങ​ളു​ടെ സ​ർ​ട്ടി​ഫി​ക്കേ​ഷ​നു​മാ​യി ജി​ല്ലാ​ത​ല മീ​ഡി​യ സ​ർ​ട്ടി​ഫി​ക്കേ​ഷ​ൻ ആ​ൻ​ഡ് മോ​ണി​റ്റ​റിം​ഗ് ക​മ്മി​റ്റി (എം​സി​എ​സി) രൂ​പീ​ക​രി​ച്ചു. ജി​ല്ലാ ക​ള​ക്ട​ർ ഡോ.​അ​ദീ​ല അ​ബ്ദു​ള്ള ചെ​യ​ർ​പേ​ഴ്സ​ണും ജി​ല്ലാ ഇ​ൻ​ഫ​ർ​മേ​ഷ​ൻ ഓ​ഫീ​സ​ർ കെ. ​മു​ഹ​മ്മ​ദ് മെ​ന്പ​ർ സ​ക്ര​ട്ട​റി​യും എ​ഡി​എം ടി. ​ജ​നി​ൽ കു​മാ​ർ, ഫീ​ൽ​ഡ് ഒൗ​ട്ട്റി​ച്ച് ബ്യൂ​റോ ഓ​ഫി​സ​ർ എം.​വി. പ്ര​ജി​ത് കു​മാ​ർ, പ്ര​സ് ക്ല​ബ് പ്ര​സി​ഡ​ന്‍റ് കെ. ​സ​ജീ​വ​ൻ, പ്ര​സ്ക്ല​ബ് സെ​ക്ര​ട്ട​റി നി​സാം കെ. ​അ​ബ്ദു​ള്ള എ​ന്നി​വ​ർ അം​ഗ​ങ്ങ​ളു​മാ​ണ്.

ഗൂ​ഡ​ല്ലൂ​രി​ൽ ജ്വ​ല്ല​റി​യി​ൽ മോ​ഷ​ണ​ശ്ര​മം

ഗൂ​ഡ​ല്ലൂ​ർ: ന​ഗ​ര​ത്തി​ലെ സ്കൈ ​ഗോ​ൾ​ഡ് ജ്വ​ല്ല​റി​യി​ൽ മോ​ഷ​ണ​ശ്ര​മം. ക​ഴി​ഞ്ഞ രാ​ത്രി​യാ​ണ് സം​ഭ​വം. ഇ​ന്ന​ലെ രാ​വി​ലെ ജീ​വ​ന​ക്കാ​ർ ക​ട തു​റ​ക്കാ​നെ​ത്തി​യ​പ്പോ​ഴാ​ണ് മോ​ഷ​ണ​ശ്ര​മം ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​ത്. ഷ​ട്ട​ർ ഗ്യാ​സ് ക​ട്ട​ർ ഉ​പ​യോ​ഗി​ച്ചു ത​ക​ർ​ത്ത നി​ല​യി​ലാ​യി​രു​ന്നു. അ​ക​ത്തെ ഗ്ലാ​സും ത​ക​ർ​ത്തു. ആ​ഭ​ര​ണ​ങ്ങ​ളോ പ​ണ​മോ ന​ഷ്ട​മാ​യി​ല്ലെ​ന്നു ഉ​ട​മ അ​ബ്ദു​ൾ ​ഖാ​ദ​ർ പ​റ​ഞ്ഞു. ക​ട​യു​ടെ സ​മീ​പ​ത്തു​നി​ന്നു ര​ണ്ട് ഗ്യാ​സ് സി​ലി​ണ്ട​റും ക​ന്പി​പ്പ​ര​യും കോ​ർ​ട്ട് റോ​ഡി​ലെ ലോ​ഡ്ജി​ന്‍റെ പി​ൻ​വ​ശ​ത്ത് ഉ​പേ​ക്ഷി​ച്ച​നി​ല​യി​ൽ ബാ​ഗ്, ക​യ​ർ എ​ന്നി​വ​യും പോ​ലീ​സ് ക​ണ്ടെ​ത്തി.
ഡി​വൈ​എ​സ്പി ജ​യ​സിം​ഗ്, സി​ഐ​മാ​രാ​യ ശി​വ​കു​മാ​ർ, നെ​പ്പോ​ളി​യ​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പോ​ലീ​സ് സം​ഘ​വും വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​രും പ​രി​ശോ​ധ​ന ന​ട​ത്തി.