ഡി​എം​കെ മു​ന്ന​ണി തമിഴ്നാട്ടിൽ അ​ധി​കാ​ര​ത്തി​ലെ​ത്തും: കാ​ർ​ത്തി ചി​ദം​ബ​രം
Monday, March 1, 2021 12:07 AM IST
ഗൂ​ഡ​ല്ലൂ​ർ: ത​മി​ഴ്നാ​ട് നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഡി​എം​കെ-​കോ​ണ്‍​ഗ്ര​സ് മു​ന്ന​ണി അ​ധി​കാ​ര​ത്തി​ലെ​ത്തു​മെ​ന്ന് കോ​ണ്‍​ഗ്ര​സ് നേ​താ​വ് കാ​ർ​ത്തി ചി​ദം​ബ​രം എം​പി. ഉൗ​ട്ടി​യി​ൽ മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
ത​മി​ഴ്നാ​ട്ടി​ൽ എ​ഐ​എ​ഡി​എം​കെ​യു​ടെ 10 വ​ർ​ഷ​ത്തെ ഭ​ര​ണം പ​രാ​ജ​യ​മാ​ണ്. ബി​ജെ​പി ജ​നാ​ധി​പ​ത്യ​ത്തെ ക​ശാ​പ്പു​ചെ​യ്യു​ക​യാ​ണ്.
പു​തു​ച്ചേ​രി കോ​ണ്‍​ഗ്ര​സ് സ​ർ​ക്കാ​രി​നെ ബി​ജെ​പി അ​ട്ടി​മ​റി​ച്ചു. നീ​ല​ഗി​രി​യി​ലെ മൂ​ന്ന് നി​യോ​ജ​ക​മ​ണ്ഡ​ല​ങ്ങ​ളി​ലും ഡി​എം​കെ മു​ന്ന​ണി വി​ജ​യി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.