മാ​തൃ​കാ പെ​രു​മാ​റ്റച്ച​ട്ടം ക​ർ​ശ​ന​മാ​യി പാ​ലി​ക്ക​ണം: ക​ള​ക്ട​ർ
Monday, March 1, 2021 11:42 PM IST
ക​ൽ​പ്പ​റ്റ: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​ൻ പു​റ​ത്തി​റ​ക്കി​യ മാ​തൃ​കാ പെ​രു​മാ​റ്റ​ച്ചട്ടം ക​ർ​ശ​ന​മാ​യി പാ​ലി​ക്ക​ണ​മെ​ന്ന് മു​ഴു​വ​ൻ രാ​ഷ്ട്രീ​യ പാ​ർ​ട്ടി പ്ര​തി​നി​ധി​ക​ളോ​ടും ജി​ല്ലാ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​റാ​യ ജി​ല്ലാ ക​ള​ക്ട​ർ ഡോ. ​അ​ദീ​ല അ​ബ്ദു​ള്ള അ​ഭ്യ​ർ​ഥി​ച്ചു. മാ​തൃ​കാ പെ​രു​മാ​റ്റ​ച​ട്ട ലം​ഘ​ന​വു​മാ​യും മ​റ്റും ബ​ന്ധ​പ്പെ​ട്ട പ​രാ​തി​ക​ൾ സി​വി​ജി​ൽ ആ​പ് വ​ഴി പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് അ​ധി​കൃ​ത​രെ അ​റി​യി​ക്കാ​ൻ സം​വി​ധാ​ന​മു​ണ്ട്. ഇ​ത് പ​ര​മാ​വ​ധി ഉ​പ​യോ​ഗ​പ്പെ​ടു​ത്ത​ണം. ല​ഭി​ക്കു​ന്ന പ​രാ​തി​ക​ളി​ൽ 100 മി​നി​റ്റ​ന​കം വ​ര​ണാ​ധി​കാ​രി ത​ല​ത്തി​ൽ പ​രി​ഹാ​ര​മു​ണ്ടാ​ക​ത്ത​ക്ക രീ​തി​യി​ലാ​ണ് ആ​പ്പി​ന്‍റെ സം​വി​ധാ​നം. 24 മ​ണി​ക്കൂ​റും പ​രാ​തി​ക​ൾ പ​രി​ശോ​ധി​ക്കു​ന്ന​തി​നു​ള്ള സം​വി​ധാ​ന​വും പ്ര​വ​ർ​ത്തി​ക്കും. 1950 ഹെ​ൽ​പ്പ് ലൈ​ൻ ന​ന്പ​റി​ലും പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് ബ​ന്ധ​പ്പെ​ടാം.

അ​ർ​ഹ​രാ​യ എ​ല്ലാ​വ​രും വോ​ട്ട​വ​കാ​ശം വി​നി​യോ​ഗി​ക്കു​ന്നു​വെ​ന്ന് ഉ​റ​പ്പാ​ക്കാ​നും സ്വ​ത​ന്ത്ര​വും നീ​തി പൂ​ർ​വ്വ​വു​മാ​യ തെ​ര​ഞ്ഞെ​ടു​പ്പി​ന് സാ​ഹ​ച​ര്യം ഒ​രു​ക്കാ​നും ക​ള​ക്ട​റേ​റ്റി​ൽ വി​ളി​ച്ചു ചേ​ർ​ത്ത രാ​ഷ്ട്രീ​യ​പാ​ർ​ട്ടി പ്ര​തി​നി​ധി​ക​ളു​ടെ യോ​ഗ​ത്തി​ൽ ക​ള​ക്ട​ർ അ​ഭ്യ​ർ​ഥി​ച്ചു. വോ​ട്ട​ർ​പ​ട്ടി​ക​യി​ൽ ഇ​നി​യും പേ​ര് ചേ​ർ​ക്കാ​ൻ അ​വ​സ​ര​മു​ണ്ട്. ഇ​ക്കാ​ര്യ​ത്തി​ൽ ജ​ന​ങ്ങ​ളെ ബോ​ധ​വ​ത്ക്ക​രി​ക്കാ​ൻ രാ​ഷ്ട്രീ​യ​പാ​ർ​ട്ടി​ക​ൾ മു​ൻ​ക​യ്യെ​ടു​ക്ക​ണം. ജ​ന​സം​ഖ്യ ക​ണ​ക്ക് പ്ര​കാ​രം 18-19 പ്രാ​യ​പ​രി​ധി​യി​ലു​ള്ള 21,817 പേ​ർ ജി​ല്ല​യി​ലു​ണ്ടെ​ങ്കി​ലും 6879 പേ​രാ​ണ് ഇ​തു​വ​രെ വോ​ട്ട​ർ​പ​ട്ടി​ക​യി​ൽ ഇ​ടം നേ​ടി​യ​തെ​ന്ന് ക​ള​ക്ട​ർ ചൂ​ണ്ടി​ക്കാ​ട്ടി.

ജി​ല്ല​യി​ലെ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ പൊ​തു​സാ​ഹ​ച​ര്യ​വും ക്ര​മ​സ​മാ​ധാ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കാ​ര്യ​ങ്ങ​ളും ജി​ല്ലാ ക​ള​ക്ട​റും പോ​ലീ​സ് മേ​ധാ​വി ഡോ. ​അ​ര​വി​ന്ദ് സു​കു​മാ​റും യോ​ഗ​ത്തി​ൽ വി​ശ​ദീ​ക​രി​ച്ചു. തു​ട​ർ​ന്ന് മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രു​മാ​യും ഇ​രു​വ​രും സം​സാ​രി​ച്ചു.

കോ​വി​ഡ് പ​ശ്ചാ​ത്ത​ല​ത്തി​ൽ പോ​ളിം​ഗ് ബൂ​ത്തു​ക​ളു​ടെ എ​ണ്ണ​ത്തി​ൽ 80 ശ​ത​മാ​നം വ​ർ​ധ​ന​യു​ള്ള​തി​നാ​ൽ തെ​ര​ഞ്ഞെ​ടു​പ്പി​ന് ഇ​ത്ത​വ​ണ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ വ​ലി​യ പ​ങ്കാ​ളി​ത്തം ആ​വ​ശ്യ​മാ​യി വ​രു​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ ചൂ​ണ്ടി​ക്കാ​ട്ടി. യോ​ഗ​ത്തി​ൽ ജി​ല്ല​യി​ലെ രാ​ഷ്ട്രീ​യ​പാ​ർ​ട്ടി പ്ര​തി​നി​ധി​ക​ൾ, ഇ​ല​ക്ഷ​ൻ ഡെ​പ്യൂ​ട്ടി ക​ള​ക്ട​ർ ര​വി​കു​മാ​ർ, ബ​ന്ധ​പ്പെ​ട്ട മ​റ്റ് ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

ആ​കെ 948 പോ​ളിം​ഗ് ബൂ​ത്തു​ക​ൾ

തെ​ര​ഞ്ഞെ​ടു​പ്പി​നാ​യി 948 പോ​ളിം​ഗ് ബൂ​ത്തു​ക​ളാ​ണ് ജി​ല്ല​യി​ൽ ക്ര​മീ​ക​രി​ക്കു​ക​യെ​ന്ന് ക​ള​ക്ട​ർ അ​റി​യി​ച്ചു. 576 പ്ര​ധാ​ന പോ​ളിം​ഗ് സ്റ്റേ​ഷ​നു​ക​ളും 372 ഓ​ക്സി​ല​റി ബൂ​ത്തു​ക​ളു​മാ​ണ് ഉ​ണ്ടാ​കു​ക. ഓ​ക്സി​ല​റി ബൂ​ത്തു​ക​ൾ ഉ​ൾ​പ്പെ​ടെ അ​ഞ്ചി​ൽ കൂ​ടു​ത​ൽ പോ​ളിം​ഗ് ബൂ​ത്തു​ക​ളു​ള്ള 50 സ്റ്റേ​ഷ​നു​ക​ൽ പ്ര​ത്യേ​ക സം​വി​ധാ​ന​ങ്ങ​ൾ ഒ​രു​ക്കും. അ​ഞ്ച് ബൂ​ത്തു​ക​ളു​ള്ള 22 ഉം ​ആ​റ് ബൂ​ത്തു​ക​ളു​ള്ള 23 ഉം ​ഏ​ഴ് ബൂ​ത്തു​ക​ളു​ള്ള ര​ണ്ടും എ​ട്ട് ബൂ​ത്തു​ക​ളു​ള്ള എ​ട്ടും പോ​ളിം​ഗ് സ്റ്റേ​ഷ​നു​ക​ളു​ണ്ടാ​കും.

124 ബൂ​ത്തു​ക​ളിൽ
മാ​വോ​യിസ്റ്റ്് ഭീ​ഷ​ണി

​ജി​ല്ല​യി​ൽ മാ​വോ​യി​സ്റ്റ് ഭീ​ഷ​ണി​യു​ള്ള 124 ഉം ​പ്ര​ശ്ന സാ​ധ്യ​ത​യു​ള്ള 31 ഉം ​ബൂ​ത്തു​ക​ളാ​ണ് ക​ണ്ടെ​ത്തി​യി​ട്ടു​ള്ള​ത്. ഇ​വി​ട​ങ്ങ​ളി​ൽ ത്രി​ത​ല സു​ര​ക്ഷാ സം​വി​ധാ​നം ഒ​രു​ക്കു​മെ​ന്ന് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി അ​റി​യി​ച്ചു. സി​എ​പി​എ​ഫും ആ​ന്‍റി ന​ക്സ​ൽ ഫോ​ഴ്സും സു​ര​ക്ഷ​യ്ക്ക് ഉ​ണ്ടാ​കും. ര​ണ്ട് ക​ന്പ​നി കേ​ന്ദ്ര സേ​ന ഒ​രാ​ഴ്ച​യ്ക്കം എ​ത്തും. തെ​ര​ഞ്ഞെ​ടു​പ്പ് അ​ടു​ത്ത കൂ​ടു​ത​ൽ ക​ന്പ​നി​ക​ൾ എ​ത്തു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

അ​തി​ർ​ത്തി​ക​ളി​ൽ
പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കും: ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി

തെ​ര​ഞ്ഞെ​ടു​പ്പ് പ​ശ്ചാ​ത്ത​ല​ത്തി​ൽ അ​ന്ത​ർ സം​സ്ഥാ​ന അ​ന്ത​ർ ജി​ല്ലാ അ​തി​ർ​ത്തി​ക​ളി​ൽ പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കു​മെ​ന്ന് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ഡോ. ​അ​ര​വി​ന്ദ് സു​കു​മാ​ർ പ​റ​ഞ്ഞു. അ​ന​ധി​കൃ​ത​മാ​യി പ​ണം, സ്വ​ർ​ണം, മ​ദ്യം, മ​യ​ക്കു​മ​രു​ന്ന് ക​ട​ത്തു​ക​ൾ നി​രീ​ക്ഷി​ക്കും. എ​ട്ട് അ​ന്ത​ർ സം​സ്ഥാ​ന അ​തി​ർ​ത്തി​ക​ളി​ലും മൂ​ന്ന് ജി​ല്ലാ അ​തി​ർ​ത്തി​ക​ളി​ലും പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കും.തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള പൊ​തു​പ​രി​പാ​ടി​ക​ൾ, റാ​ലി​ക​ൾ, മൈ​ക്ക് ഉ​പ​യോ​ഗി​ച്ചു​ള്ള പ്ര​ചാ​ര​ണം എ​ന്നി​വ​യ്ക്ക് പോ​ലീ​സി​ന്‍റെ മു​ൻ​കൂ​ർ അ​നു​മ​തി വാ​ങ്ങ​ണ​മെ​ന്നും കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പൂ​ർ​ണ​മാ​യി പാ​ലി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം അ​ഭ്യ​ർ​ഥി​ച്ചു. പൊ​തു​പ​രി​പാ​ടി​ക്ക് പ​ര​മാ​വ​ധി 200 പേ​രെ മാ​ത്ര​മേ പ​ങ്കെ​ടു​പ്പി​ക്കാ​വൂ. വാ​ഹ​ന പ്ര​ചാ​ര​ണ ജാ​ഥ​യി​ൽ അ​ഞ്ചി​ൽ കൂ​ടു​ത​ൽ വാ​ഹ​ന​ങ്ങ​ൾ പാ​ടി​ല്ല. ര​ണ്ട് വാ​ഹ​ന ജാ​ഥ​ക​ൾ ത​മ്മി​ൽ അ​ര മ​ണി​ക്കൂ​ർ ഇ​ട​വേ​ള വേ​ണം.