യു​വാ​വ് മു​ങ്ങി​മ​രി​ച്ചു
Sunday, March 7, 2021 10:51 PM IST
മാ​ന​ന്ത​വാ​ടി: ഒ​ര​പ്പ് പാ​ല​ത്തി​നു​സ​മീ​പം കു​ളി​ക്കാ​നി​റ​ങ്ങി​യ യു​വാ​വ് മു​ങ്ങി മ​രി​ച്ചു. പി​ലാ​ക്കാ​വ് വാ​ളാ​ട്ടു​കു​ന്ന് പ​ള്ളി​ക്കു​ന്നി​ൽ ജോ​ണി-​എ​ലി​സ​ബ​ത്ത് ദ​ന്പ​തി​ക​ളു​ടെ മ​ക​ൻ ജോ​ഷി​യാ​ണ് (37) മ​രി​ച്ച​ത്. ഇ​ന്ന​ലെ വൈ​കു​ന്നേ​ര​മാ​ണ് സം​ഭ​വം.

കു​ളി​ക്കു​ന്ന​തി​നി​ടെ അ​പ​ക​ട​ത്തി​ൽ​പ്പെ​ടു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​യു​ന്ന​ത്. വാ​ളാ​ട് റെ​സ്ക്യൂ ടീ​മും നാ​ട്ടു​കാ​രും തെ​ര​ച്ചി​ൽ ന​ട​ത്തി പു​റ​ത്തെ​ടു​ത്ത​പ്പോ​ഴേ​ക്കും മ​ര​ണം സം​ഭ​വി​ച്ചി​രു​ന്നു. മൃ​ത​ദേ​ഹം വ​യ​നാ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ലേ​ക്കു മാ​റ്റി. വ​യ​റിം​ഗ് തൊ​ഴി​ലാ​ളി​യാ​ണ്. സ​ഹോ​ദ​രി​മാ​ർ: ജ​സി, എ​ത്സി.