വയനാട്ടിൽ വിജയം നേടുമെന്ന് ഇടതു വലതു മുന്നണികൾ
Friday, April 9, 2021 1:14 AM IST
ക​ൽ​പ്പ​റ്റ: പോ​ളിം​ഗ് അ​വ​സാ​നി​ച്ചെ​ങ്കി​ലും ജ​ന​വി​ധി ത​ങ്ങ​ൾ​ക്ക് അ​നു​കൂ​ല​മാ​കു​മെ​ന്ന ശു​ഭാ​പ്തി വി​ശ്വാ​സ​ത്തി​ലാ​ണ് വ​യ​നാ​ട്ടി​ലെ ഇ​ട​തു വ​ല​തു മു​ന്ന​ണി​ക​ൾ. ജി​ല്ല​യി​ലെ മൂ​ന്ന് മ​ണ്ഡ​ല​ങ്ങ​ളി​ലും യു​ഡി​എ​ഫ് മി​ക​ച്ച വി​ജ​യം നേ​ടു​മെ​ന്നു ജി​ല്ലാ ചെ​യ​ർ​മാ​ൻ പി.​പി.​എ. ക​രീം, ക​ണ്‍​വീ​ന​ർ എ​ൻ.​ഡി. അ​പ്പ​ച്ച​ൻ എ​ന്നി​വ​ർ പ​റ​ഞ്ഞു. കേ​ര​ള​ത്തി​ൽ യു​ഡി​എ​ഫ് അ​ധി​കാ​ര​ത്തി​ൽ വ​ര​ണ​മെ​ന്ന ആ​ഗ്ര​ഹ​ത്തോ​ടെ​യാ​ണ് ജി​ല്ല​യി​ലെ സ​മ്മ​തി​ദാ​യ​ക​രി​ൽ അ​ധി​ക​വും വോ​ട്ടു ചെ​യ്ത​ത്.
പോ​ളിം​ഗ് ശ​ത​മാ​ന​ത്തി​ൽ മു​ൻ​കാ​ല​ങ്ങ​ങ്ങ​ളെ അ​പേ​ക്ഷി​ച്ചു കു​റ​വു​ണ്ടാ​യ​തു യു​ഡി​എ​ഫി​ന്‍റെ വി​ജ​യ​ത്തെ ബാ​ധി​ക്കി​ല്ല. 70 ശ​ത​മാ​നം പോ​ളിം​ഗ് ന​ട​ന്ന​പ്പോ​ൾ​പോ​ലും മൂ​ന്ന് മ​ണ്ഡ​ല​ങ്ങ​ളി​ലും യു​ഡി​എ​ഫ് വി​ജ​യി​ച്ചി​ട്ടു​ണ്ട്. ഇ​ട​തു ദു​ർ​ഭ​ര​ണ​ത്തി​നെ​തി​രാ​യ വി​ധി​യെ​ഴു​ത്താ​ണ് ജ​നം ന​ട​ത്തി​യ​ത്. ജി​ല്ല​യെ ഇ​ത്ര അ​വ​ഗ​ണി​ച്ച ഒ​രു സ​ർ​ക്കാ​രും മു​ന്പ് കേ​ര​ളം ഭ​രി​ച്ചി​ട്ടി​ല്ല. വാ​രി​ക്കോ​രി ന​ൽ​കി​യ വാ​ഗ്ദാ​ന​ങ്ങ​ളി​ൽ പ​ല​തും പാ​ലി​ച്ചി​ല്ല.
ജ​നം ഏ​റ്റ​വും പ്ര​തീ​ക്ഷ​യോ​ടെ കാ​ത്തി​രു​ന്ന​താ​യി​രു​ന്നു ഗ​വ.​മെ​ഡി​ക്ക​ൽ കോ​ള​ജ്. തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ഖ്യാ​പ​ന​ത്തി​ന് ര​ണ്ടു​ദി​വ​സം മു​ന്പ് ജി​ല്ലാ ആ​ശു​പ​ത്രി​യു​ടെ ബോ​ർ​ഡ് മാ​റ്റി മെ​ഡി​ക്ക​ൽ കോ​ള​ജെ​ന്ന ബോ​ർ​ഡ് സ്ഥാ​പി​ച്ച​തു ക​ണ്ണി​ൽ പൊ​ടി​യി​ടാ​നാ​ണെ​ന്നു ജ​ന​ങ്ങ​ൾ​ക്കു ബോ​ധ്യ​പ്പെ​ട്ടു. ഇ​ട​തു​ഭ​ര​ണ​ത്തി​ൽ സ​ന്തോ​ഷി​ക്ക​ത്ത​വ​ണ്ണം ഒ​ന്നും​ത​ന്നെ ക​ർ​ഷ​ക​ർ​ക്കു ല​ഭി​ച്ചി​ല്ല. ക​ർ​ഷ​ക വി​കാ​രം വോ​ട്ടെ​ടു​പ്പി​ൽ പ്ര​തി​ഫ​ലി​ച്ചി​ട്ടു​ണ്ട്.
തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​നു എ​ത്തി​യ രാ​ഹു​ൽ​ഗാ​ന്ധി എം​പി വ​യ​നാ​ട്ടി​ലെ പ്ര​ശ്ന​ങ്ങ​ൾ​ക്കു യു​ഡി​എ​ഫ് അ​ധി​കാ​ര​ത്തി​ലെ​ത്തി​യാ​ൽ പ​രി​ഹാ​ര​മാ​കു​മെ​ന്നു ജ​ന​ങ്ങ​ൾ​ക്കു ഉ​റ​പ്പു​ന​ൽ​കി​യി​രു​ന്നു. ജ​നം രാ​ഹു​ൽ​ഗാ​ന്ധി​ക്കു ന​ൽ​കു​ന്ന അം​ഗീ​കാ​രം കൂ​ടി​യാ​യി​രി​ക്കും തെ​ഞ്ഞെ​ടു​പ്പ് ഫ​ല​മെ​ന്നും നേ​താ​ക്ക​ൾ പ​റ​ഞ്ഞു.
ക​ൽ​പ്പ​റ്റ: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മൂ​ന്ന് മ​ണ്ഡ​ല​ങ്ങ​ളി​ലും എ​ൽ​ഡി​എ​ഫ് ഉ​ജ്ജ്വ​ല​വി​ജ​യം നേ​ടു​മെ​ന്ന് സി​പി​എം ജി​ല്ലാ സെ​ക്ര​ട്ടേ​റി​യ​റ്റ് അ​ഭി​പ്രാ​യ​പ്പെ​ട്ടു. ചി​ല മാ​ധ്യ​മ​ങ്ങ​ളു​മാ​യി ചേ​ർ​ന്ന് യു​ഡി​എ​ഫ് പ്ര​ച​രി​പ്പി​ച്ച എ​ല്ലാ അ​പ​വാ​ദ, നു​ണ​ക്ക​ഥ​ക​ളും ശീ​ട്ടു​കൊ​ട്ടാ​രം​പോ​ലെ ത​ക​ർ​ന്ന​ടി​യു​മെ​ന്ന് മെ​യ് ര​ണ്ടി​ലെ ഫ​ല​പ്ര​ഖ്യാ​പ​ന​ത്തോ​ടെ വ്യ​ക്ത​മാ​കും. വ​ർ​ഗീ​യ​ക​ക്ഷി​ക​ളോ​ട് കൂ​ട്ടു​ചേ​ർ​ന്ന് ഇ​ട​തു​പ​ക്ഷ ബ​ദ​ൽ അ​ട്ടി​മ​റി​ക്കാ​ൻ യു​ഡി​എ​ഫ് ന​ട​ത്തി​യ എ​ല്ലാ ശ്ര​മ​ങ്ങ​ളും പ​രാ​ജ​യ​പ്പെ​ടും.
2006ലേ​തി​ന് സ​മാ​ന​മാ​യ സ്ഥി​തി​വി​ശേ​ഷ​മാ​ണ് ഈ ​തെ​ര​ഞ്ഞെ​ടു​പ്പി​ലും ഉ​ണ്ടാ​യി​രു​ന്ന​ത്. ഇ​ട​തു സ​ർ​ക്കാ​ർ ന​ട​പ്പാ​ക്കി​യ വി​ക​സ​ന, ക്ഷേ​മ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ എ​ല്ലാ വി​ഭാ​ഗം ജ​ന​ങ്ങ​ൾ​ക്കും പ്ര​യോ​ജ​നം ചെ​യ്തി​ട്ടു​ണ്ട്. ഇ​തു വി​ധി​നി​ർ​ണ​യ​ത്തി​ൽ പ്ര​തി​ഫ​ലി​ക്കും. എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​വ​ർ​ത്ത​ന മി​ക​വും ക​റ​ക​ള​ഞ്ഞ വ്യ​ക്തി​ത്വ​വും വോ​ട്ട​ർ​മാ​രെ സ്വാ​ധീ​നി​ച്ച ഘ​ട​ക​ങ്ങ​ളാ​ണ്. സ്ഥാ​നാ​ർ​ഥി പ്ര​ഖ്യാ​പ​നം മു​ത​ൽ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വി​ശ്ര​മ​മി​ല്ലാ​തെ പ്ര​വ​ർ​ത്തി​ച്ചു.
അ​തേ​സ​മ​യം സ്ഥാ​നാ​ർ​ഥി നി​ർ​ണ​യ​ത്തി​ലു​ള്ള അ​പാ​ക​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് പ​ല മ​ണ്ഡ​ല​ങ്ങ​ളി​ലും യു​ഡി​എ​ഫ് നി​ർ​ജീ​വ​മാ​യി​രു​ന്നു. കോ​ണ്‍​ഗ്ര​സ് അ​പ​ച​യ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് കെ​പി​സി​സി ഭാ​ര​വാ​ഹി​ക​ൾ ഉ​ൾ​പ്പെ​ടെ നി​ര​വ​ധി നേ​താ​ക്ക​ളാ​ണ് രാ​ജി​വ​ച്ച് എ​ൽ​ഡി​എ​ഫി​ൽ ചേ​ർ​ന്ന​ത്. തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ല​പ്ര​ഖ്യാ​പ​നം വ​രു​ന്ന​തോ​ടെ ജി​ല്ല​യി​ലെ യു​ഡി​എ​ഫ് കോ​ട്ട​ക​ൾ നി​ലം​പ​രി​ശാ​കു​മെ​ന്നും സെ​ക്ര​ട്ട​റി​യ​റ്റ് അ​ഭി​പ്രാ​യ​പ്പെ​ട്ടു.