വ​ന​ഭൂ​മി കൈ​യേ​റി വ​ഴി വെ​ട്ടി​യ കേ​സി​ൽ നാ​ലു പേ​ർ അ​റ​സ്റ്റി​ൽ
Saturday, April 10, 2021 12:46 AM IST
മാ​ന​ന്ത​വാ​ടി: വ​ന​ഭൂ​മി കൈ​യേ​റി വ​ഴി​വെ​ട്ടി​യ കേ​സി​ൽ നാ​ലു പേ​ർ അ​റ​സ്റ്റി​ൽ. ബ്ര​ഹ്മ​ഗി​രി എ​സ്റ്റേ​റ്റ് മാ​നേ​ജ​ർ എം.​എം.​സി​ബി​ൻ (36), അ​സി​സ്റ്റ​ന്‍റ് മാ​നേ​ജ​ർ കെ. ​വി​ജ​യ​കു​മാ​ർ(61), തൊ​ഴി​ലാ​ളി​ക​ളാ​യ എം.​ആ​ർ. അ​ശോ​ക (37), സെ​ന്തി​ൽ (33) എ​ന്നി​വ​രെ​യാ​ണ് വ​ന​പാ​ല​ക​സം​ഘം അ​റ​സ്റ്റു​ചെ​യ്ത​ത്.
എ​സ്റ്റേ​റ്റി​നു സ​മീ​പം വ​ന​ത്തി​ലു​ള്ള 52 മീ​റ്റ​ർ കൂ​പ്പ് റോ​ഡ് ന​വീ​ക​രി​ച്ച​തി​നും 18 മീ​റ്റ​ർ നീ​ള​ത്തി​ലും മൂ​ന്നു മീ​റ്റ​ർ വീ​തി​യി​ലും പു​തി​യ റോ​ഡ് വെ​ട്ടി​യ​തി​നു​മാ​ണ് ഇ​വ​ർ​ക്കെ​തി​രേ ന​ട​പ​ടി. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ അ​റ​സ്റ്റു ചെ​യ്തു.

ശി​ശു​മ​ല
കു​രി​ശു മ​ല​ക​യ​റ്റം
നാ​ളെ

പു​ൽ​പ്പ​ള്ളി: പു​തു​ഞാ​യ​ർ ആ​ഘോ​ഷ​ങ്ങ​ളോ​ട​നു​ബ​ന്ധി​ച്ചു​ള്ള ശി​ശു​മ​ല കു​രി​ശു​മ​ല​ക​യ​റ്റം നാ​ളെ ന​ട​ക്കും.
രാ​വി​ലെ എ​ട്ടി​ന് മ​ല​മു​ക​ളി​ലെ ക​പ്പേ​ള​യി​ൽ കു​ർ​ബാ​ന​യും മ​റ്റ് തി​രു​ക്ക​ർ​മ്മ​ങ്ങ​ളും ന​ട​ക്കും. രാ​വി​ലെ മു​ത​ൽ ഇ​ട​വി​ട്ട് ഭ​ക്ത​ജ​ന​ങ്ങ​ൾ​ക്ക് കു​രി​ശി​ന്‍റെ വ​ഴി​യി​ലൂ​ടെ മ​ല ക​യ​റാ​നും സൗ​ക​ര്യ​മു​ണ്ട്. കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ചാ​ണ് മ​ല ക​യ​റ്റ​വും തി​രു​നാ​ളും ന​ട​ത്തു​ന്ന​ത്.