പ്ര​തി​ഷേ​ധ പ്ര​ക​ട​നം സംഘടിപ്പിച്ചു
Saturday, April 10, 2021 12:46 AM IST
മാ​ന​ന്ത​വാ​ടി: പാ​നൂ​രി​ൽ യൂ​ത്ത് ലീ​ഗ് പ്ര​വ​ർ​ത്ത​ക​നെ ആ​ക്ര​മി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ​തി​ൽ പ്ര​തി​ഷേ​ധി​ച്ച് മാ​ന​ന്ത​വാ​ടി​യി​ൽ മു​സ്ലിം ലീ​ഗി​ന്‍റെ​യും യൂ​ത്ത് ലീ​ഗി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ പ്ര​ക​ട​നം ന​ട​ത്തി. തെ​ര​ഞ്ഞെ​ടു​പ്പ് പ​രാ​ജ​യ ഭീ​തി പൂ​ണ്ട സി​പി​എം സം​സ്ഥാ​ന​ത്തൊ​ട്ടാ​കെ ആ​ക്ര​മ​ണം അ​ഴി​ച്ചു വി​ടു​ക​യാ​ണ്.
ആ​ളു​ക​ളെ കൊ​ന്നു​ത​ള്ളി ത​ങ്ങ​ളു​ടെ ഇം​ഗി​തം ന​ട​പ്പാ​ക്കാ​മെ​ന്ന് സി​പി​എം വ്യാ​മോ​ഹി​ക്കേ​ണ്ട​ന്നും പ്ര​ക​ട​ന​ത്തി​ന് ശേ​ഷം ന​ട​ന്ന യോ​ഗ​ത്തി​ൽ ലീ​ഗ് ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു.
സി. ​കു​ഞ്ഞ​ബ്ദു​ല്ല, ക​ട​വ​ത്ത് ഷ​റ​ഫു​ദ്ധീ​ൻ, പി.​വി.​എ​സ്. മൂ​സ, റ​ഷീ​ദ് പ​ട​യ​ൻ, ക​ബീ​ർ മാ​ന​ന്ത​വാ​ടി, ഷ​ബീ​ർ സൂ​ഫി, സി.​എ​ച്ച്. കു​ഞ്ഞി​മു​ഹ​മ്മ​ദ്, ഇ​ബ്രാ​ഹിം ചി​റ​ക്ക​ര, പി.​എ​ച്ച്. സ​ലീം എ​ന്നി​വ​ർ പ്ര​ക​ട​ന​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി.