വ​യോ​ജ​ന​വേ​ദി കൂ​ട്ടാ​യ്മ ന​ട​ത്തി
Tuesday, April 13, 2021 1:12 AM IST
പു​ൽ​പ്പ​ള്ളി: പ​ഞ്ചാ​യ​ത്ത് ര​ണ്ടാം വാ​ർ​ഡ് വീ​ട്ടി​മൂ​ല സാം​സ്കാ​രി​ക നി​ല​യ​ത്തി​ൽ വ​യോ​ജ​ന​വേ​ദി കൂ​ട്ടാ​യ്മ ന​ട​ത്തി. വ​യോ​ജ​ന​പെ​ൻ​ഷ​ൻ 6000 രൂ​പ​യാ​ക്കു​ക, സൗ​ജ​ന്യ റേ​ഷ​ൻ ന​ൽ​കു​ക, ഡോ​ക്ട​ർ​മാ​ർ വ​യോ​ജ​ന​ങ്ങ​ളു​ടെ വീ​ടു​ക​ളി​ലെ​ത്തി പ​രി​ശോ​ധി​ക്കാ​ൻ അ​വ​സ​ര​മൊ​രു​ക്കു​ക, സൗ​ജ​ന്യ ആ​യു​ർ​വേ​ദ മ​രു​ന്നു​ക​ൾ ന​ൽ​കു​ക, കെ​എ​സ്ആ​ർ​ടി​സി​യി​ൽ സൗ​ജ​ന്യ യാ​ത്ര അ​നു​വ​ദി​ക്കു​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ൾ യോ​ഗം ഉ​ന്ന​യി​ച്ചു. പ​ഞ്ചാ​യ​ത്തം​ഗം സു​ശീ​ല സു​ബ്ര​മ​ണ്യ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ബേ​ബി കൈ​നി​ക്കു​ടി​യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ.​കെ. കൃ​ഷ്ണ​ൻ​ക്കു​ട്ടി, ബാ​ല​ൻ ആ​ന​പ്പാ​റ, കെ.​പി. ജോ​ർ​ജ്, രാ​ഘ​വ​ൻ, ലീ​ലാ​മ്മ, തി​മ്മ​പ്പ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.