കു​ടി​യേ​റ്റ മേ​ഖ​ല​യി​ലെ അ​തി​ർ​ത്തി ഗ്രാ​മ​ങ്ങ​ൾ വ​ര​ൾ​ച്ച​യു​ടെ പി​ടി​യി​ൽ
Tuesday, April 13, 2021 11:20 PM IST
പു​ൽ​പ്പ​ള്ളി: കു​ടി​യേ​റ്റ മേ​ഖ​ല​യി​ലെ ക​ബ​നി ന​ദി​യോ​ട് ചേ​ർ​ന്ന അ​തി​ർ​ത്തി പ്ര​ദേ​ശ​ങ്ങ​ളി​ൽ വേ​ന​ൽ ചൂ​ട് ശ​ക്ത​മാ​യ​തോ​ടെ ജ​ല​സ്രോ​ത​സു​ക​ൾ വ​റ്റി​ത്തു​ട​ങ്ങി. പ്ര​ധാ​ന ജ​ല​സ്രോ​ത​സു​ക​ളാ​യ ക​ബ​നി ന​ദി​യും ക​ന്നാ​ര പു​ഴ​യും ക​ട​മാ​ൻ​തോ​ട്ടി​ലും ജ​ല​നി​ര​പ്പ് കു​ത്ത​നെ കു​റ​ഞ്ഞ​തോ​ടെ അ​തി​ർ​ത്തി മേ​ഖ​ല​ക​ളി​ലെ പാ​ട​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ വീ​ണ്ടു​കീ​റി​യ അ​വ​സ്ഥ​യാ​ണ്. ജി​ല്ല​യി​ൽ പ​ല​യി​ട​ത്തും വേ​ന​ൽ​മ​ഴ കി​ട്ടി​യി​ട്ടും മ​ഴ അ​ക​ന്ന് നി​ൽ​ക്കു​ക​യാ​ണ് അ​തി​ർ​ത്തി ഗ്രാ​മ​ങ്ങ​ളി​ൽ. ക​ത്തു​ന്ന വേ​ന​ൽ​ച്ചൂ​ടി​ൽ കൊ​ള​വ​ള്ളി, ചാ​മ​പ്പാ​റ, മ​ര​ക്ക​ട​വ്, സീ​താ​മൗ​ണ്ട് ഭാ​ഗ​ങ്ങ​ളി​ൽ കാ​ർ​ഷി​ക വി​ള​ക​ൾ വാ​ടി​യു​ണ​ങ്ങു​ക​യാ​ണ്. ശ​ക്ത​മാ​യ പ​ക​ൽ​ച്ചൂ​ടി​ൽ ഭൂ​മി വി​ണ്ടു കീ​റി പു​ൽ​പ​ട​ർ​പ്പു​ക​ൾ ക​രി​ഞ്ഞു​ണ​ങ്ങു​ക​യാ​ണ്.

വാ​ഴ​യും കു​രു​മു​ള​ക് വ​ള്ളി​യും ക​വു​ങ്ങു​മെ​ല്ലാം പൊ​ള്ള​ലേ​റ്റ അ​വ​സ്ഥ​യി​ലാ​ണ്. കി​ണ​റു​ക​ളി​ലും കു​ള​ങ്ങ​ളി​ലും ജ​ല​നി​ര​പ്പ് താ​ഴു​ന്നു. ക​ന്നു​കാ​ലി​ക​ൾ​ക്ക് തീ​റ്റ കൊ​ടു​ക്കാ​ൻ പു​ല്ലും വെ​ള്ള​വു​മി​ല്ല. ക​ർ​ണാ​ട​ക​യി​ൽ നി​ന്നെ​ത്തി​ക്കു​ന്ന ചോ​ള​ത്ത​ണ്ടും ഉ​ണ​ങ്ങി​യ​വ​യ്ക്കോ​ലു​മാ​ണ് തീ​റ്റ​യാ​യി കൊ​ടു​ക്കു​ന്ന​ത്. പാ​ൽ കു​റ​യു​ക​യും ഉ​ൽ​പാ​ദ​ന ചെ​ല​വേ​റു​ക​യും ചെ​യ്യു​ക​യാ​ണ്. മി​ക്ക ക്ഷീ​ര​സം​ഘ​ങ്ങ​ളി​ലും പാ​ൽ സം​ഭ​ര​ണം കാ​ര്യ​മാ​യി കു​റ​ഞ്ഞു. വേ​ന​ലി​നെ ഭ​യ​ന്ന് പ​ശു​ക്ക​ളെ വി​റ്റൊ​ഴി​വാ​ക്കി​യ​വ​രു​മു​ണ്ട്.

വ​ര​ൾ​ച്ച​യും ജ​ല​ക്ഷാ​മ​വും കാ​ർ​ഷി​ക മേ​ഖ​ല​യെ കൂ​ടു​ത​ൽ ദു​രി​ത​ത്തി​ലാ​ഴ്ത്തു​ന്നു. ജ​ല​സേ​ച​ന സം​വി​ധാ​ന​മൊ​ന്നു​മി​ല്ലാ​ത്ത​തി​നാ​ൽ ക​ഷ്ട​പ്പെ​ട്ടു​ണ്ടാ​ക്കി​യ വി​ള​ക​ൾ ക​രി​ഞ്ഞു​ണ​ങ്ങു​ന്ന​തും കാ​ണേ​ണ്ട ഗ​തി​കേ​ടി​ലാ​ണ് ക​ർ​ഷ​ക​ർ. മു​ൻ വ​ർ​ഷ​ങ്ങ​ളി​ൽ വ​ര​ൾ​ച്ച​യി​ൽ കൃ​ഷി നാ​ശ​മു​ണ്ടാ​യ​വ​ർ​ക്ക് സ​ഹാ​യ​മൊ​ന്നും ല​ഭി​ച്ചി​ട്ടി​ല്ല. വ​ര​ൾ​ച്ച ക​ണ​ക്കി​ലെ​ടു​ത്ത് ക്ഷീ​ര ക​ർ​ഷ​ക​ർ​ക്ക് ആ​നു​കൂല്യ​ങ്ങ​ൾ ന​ൽ​ക​ണ​മെ​ന്ന് ക്ഷീ​ര ക​ർ​ഷ​ക​ർ പ​റ​യു​ന്നു.