പു​ൽ​പ്പ​ള്ളി കു​റി​ച്ചി​പ്പ​റ്റ​യി​ലെ അ​ന​ധി​കൃ​ത ശ്മ​ശാ​ന​ങ്ങ​ൾ: ലോ​കാ​യു​ക്ത കേ​സെ​ടു​ത്തു
Saturday, April 17, 2021 12:10 AM IST
ക​ൽ​പ്പ​റ്റ: പു​ൽ​പ്പ​ള്ളി പ​ഞ്ചാ​യ​ത്തി​ലെ പ​തി​നെ​ട്ടാം​വാ​ർ​ഡി​ൽ​പ്പെ​ട്ട കു​റി​ച്ചി​പ്പ​റ്റ​യി​ലെ അ​ന​ധി​കൃ​ത ശ്മ​ശാ​ന​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട പൊ​തു​താ​ത്പ​ര്യ ഹ​ര​ജി​യി​ൽ ലോ​കാ​യു​ക്ത കേ​സെ​ടു​ത്തു. 2019ൽ ​കോ​ഴി​ക്കോ​ട് ഉ​ള്ള്യേ​രി​യി​ലെ ര​വി ഉ​ള്ള്യേ​രി ന​ൽ​കി​യ ഹ​ർ​ജി​യി​ലാ​ണ് പ്രാ​ഥ​മി​കാ​ന്വേ​ഷ​ണം ന​ട​ത്തി കേ​സെ​ടു​ത്ത​ത്. ഹ​ർ​ജി​യി​ൽ പ​റ​യു​ന്ന കാ​ര്യ​ങ്ങ​ളി​ൽ അ​ന്വേ​ഷ​ണം ന​ട​ത്തി പോ​ലീ​സ് സൂ​പ്ര​ണ്ട് 600ല​ധി​കം പേ​ജ് വ​രു​ന്ന റി​പ്പോ​ർ​ട്ട് ലോ​കാ​യു​ക്ത​യ്ക്കു സ​മ​ർ​പ്പി​ച്ചി​രു​ന്നു. ശ്മ​ശാ​ന വി​ഷ​യ​ത്തി​ൽ ഹൈ​ക്കോ​ട​തി​യി​ലും കേ​സ് നി​ല​വി​ലു​ണ്ട്.
കു​റി​ച്ചി​പ്പ​റ്റ​യി​ൽ വ​ന​ത്തി​ന​ടു​ത്തു​ള്ള 1.34 ഏ​ക്ക​ർ ഭൂ​മി​യി​ൽ 24 ശ്മ​ശാ​ന​ങ്ങ​ളാ​ണു​ള്ള​ത്. ശ്മ​ശാ​ന ന​ട​ത്തി​പ്പി​നു ജി​ല്ലാ ക​ള​ക്ട​റു​ടെ അ​നു​മ​തി​യോ​ടെ ത​ദ്ദേ​ശ സ്ഥാ​പ​നം ന​ൽ​കു​ന്ന ലൈ​സ​ൻ​സ് ആ​വ​ശ്യ​മാ​ണ്. എ​ന്നാ​ൽ കു​റി​ച്ചി​പ്പ​റ്റ​യി​ലെ ശ്മ​ശാ​ന​ങ്ങ​ളി​ൽ ഒ​ന്നി​നു പോ​ലും പ​ഞ്ചാ​യ​ത്ത് ലൈ​സ​ൻ​സി​ല്ലെ​ന്നു ര​വി ഉ​ള്ള്യേ​രി പ​റ​ഞ്ഞു.
സം​സ്ഥാ​ന​ത്തി​നു അ​ക​ത്തും പു​റ​ത്തു​മു​ള്ള സ്വ​കാ​ര്യ വ്യ​ക്തി​ക​ളു​ടെ പേ​രി​ലാ​ണ് ശ്മ​ശാ​ന​ഭൂ​മി​യു​ടെ ആ​ധാ​ര​ങ്ങ​ൾ. ഒ​ന്നേ​കാ​ൽ മു​ത​ൽ ര​ണ്ട​ര വ​രെ സെ​ന്‍റാ​ണ് ശ്മ​ശാ​ന​ങ്ങ​ളു​ടെ വി​സ്തൃ​തി. കു​റി​ച്ചി​പ്പ​റ്റ​യി​ലെ മൃ​ത​സം​സ്കാ​രം വി​വാ​ദ​മാ​യ​തി​നെ​ത്തു​ട​ർ​ന്നു ജ​ന​കീ​യ സം​ര​ക്ഷ​ണ സ​മി​തി​യു​ടേ​ത​ട​ക്കം പ​രാ​തി​യി​ൽ പ​ഞ്ചാ​യ​ത്ത് 2019ൽ ​സ്റ്റോ​പ്പ് മെ​മ്മോ ന​ൽ​കി​യത് നി​ല​നി​ൽ​ക്കു​ക​യാ​ണ്.
കു​റി​ച്ചി​പ്പ​റ്റ​യി​ലെ ശ്മ​ശാ​ന​ങ്ങ​ളു​ടെ പ്ര​വ​ർ​ത്ത​ന​ത്തി​ൽ ദു​രൂ​ഹ​ത ആ​രോ​പി​ച്ചും ക്രി​മി​ന​ൽ സം​ഘ​ങ്ങ​ൾ ആ​സൂ​ത്രി​ത​മാ​യി കൊ​ല​പ്പെ​ടു​ത്തി​യ​വ​രു​ടേ​ത​ട​ക്കം മൃ​ത​ദേ​ഹ​ങ്ങ​ൾ ശ്മ​ശാ​ന​ങ്ങ​ളി​ൽ മ​റ​വു ചെ​യ്തി​ട്ടു​ണ്ടെ​ന്ന സം​ശ​യം പ്ര​ക​ടി​പ്പി​ച്ചു​മാ​ണ് ര​വി ഉ​ള്ള്യേ​രി ലോ​കാ​യു​ക്ത​യെ സ​മീ​പി​ച്ച​ത്. കു​റി​ച്ചി​പ്പ​റ്റ​യി​ൽ സം​സ്ക​രി​ച്ച​തു ആ​രു​ടെ​യെ​ല്ലാം മൃ​ത​ദേ​ഹ​ങ്ങ​ളാ​ണെ​ന്നു ക​ണ്ടെ​ത്താ​ൻ ശാ​സ്ത്രീ​യ പ​രി​ശോ​ധ​ന​യും അ​ന്വേ​ഷ​ണ​വും ന​ട​ത്ത​ണ​മെ​ന്നു ജ​ന​കീ​യ സ​മി​തി നേ​ര​ത്തേ സ​ർ​ക്കാ​രി​നോ​ടു ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നെ​ങ്കി​ലും ന​ട​പ​ടി ഉ​ണ്ടാ​യി​ല്ല.