സ​ഹ​പാ​ഠി​ക്ക് വീ​ടൊ​രു​ക്കാ​ൻ സ്ക്രാ​പ് ച​ല​ഞ്ചു​മാ​യി ഹ​യ​ർ സെ​ക്ക​ൻ​ഡ​റി നാ​ഷ​ണ​ൽ സ​ർ​വീ​സ് സ്കീം
Tuesday, April 20, 2021 12:13 AM IST
മേ​പ്പാ​ടി: ജി​ല്ലാ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗം നാ​ഷ​ണ​ൽ സ​ർ​വീ​സ് സ്കീ​മി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വീ​ടി​ല്ലാ​ത്ത സ​ഹ​പാ​ഠി​ക്കാ​യി സ്നേ​ഹ​ഭ​വ​നം ഒ​രു​ങ്ങു​ന്നു. മേ​പ്പാ​ടി സെ​ന്‍റ് ജോ​സ​ഫ്സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ ര​ണ്ടാം​വ​ർ​ഷ വി​ദ്യാ​ർ​ഥി​നി​ക്കാ​ണ് സ്നേ​ഹ​ഭ​വ​നം നി​ർ​മി​ച്ചു ന​ൽ​കു​ന്ന​ത്.

ഗൃ​ഹ​നി​ർ​മാ​ണ​ത്തി​ന് ചെ​ന്പോ​ത്ത​റ​യി​ൽ അ​ഭ്യു​ദ​യ​കാം​ക്ഷി​ക​ൾ വാ​ങ്ങി ന​ൽ​കി​യ അ​ഞ്ചു സെ​ന്‍റ് സ്ഥ​ല​ത്താ​ണ് വ​യ​നാ​ട് ജി​ല്ലാ നാ​ഷ​ണ​ൽ സ​ർ​വീ​സ് സ്കീ​മി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വീ​ടൊ​രു​ങ്ങു​ന്ന​ത്. ജി​ല്ല​യി​ലെ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളു​ക​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന 54 യൂ​ണി​റ്റു​ക​ളി​ലെ​യും വോ​ള​ണ്ടി​യ​ർ​മാ​ർ സ്വ​ന്തം വീ​ടു​ക​ളി​ലെ പാ​ഴ്വ​സ്തു​ക്ക​ൾ, പ​ഴ​യ പേ​പ്പ​ർ മു​ത​ലാ​യ​വ ശേ​ഖ​രി​ച്ച് വി​റ്റു​കി​ട്ടു​ന്ന ചെ​റു​തും വ​ലു​തു​മാ​യ തു​ക പ്രോ​ഗ്രാം ഓ​ഫീ​സ​ർ​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ കൈ​മാ​റി ജി​ല്ലാ ത​ല​ത്തി​ൽ സ​മാ​ഹ​രി​ച്ചാ​ണ് വീ​ടു നി​ർ​മാ​ണ​ത്തി​നാ​വ​ശ്യ​മാ​യ പ​ണം ക​ണ്ടെ​ത്തു​ന്ന​ത്.

സ്ക്രാ​പ് ച​ല​ഞ്ച് എ​ന്ന പ​രി​പാ​ടി​ക്ക് വോ​ള​ണ്ടി​യ​ർ​മാ​ർ വ​ള​രെ ഉ​ദാ​ര​വും മാ​തൃ​കാ​പ​ര​വു​മാ​യ സ​മീ​പ​ന​മാ​ണ് പു​ല​ർ​ത്തു​ന്ന​തെ​ന്ന് ജി​ല്ലാ ക​ണ്‍​വീ​ന​ർ കെ.​എ​സ്. ശ്യാ​ൽ അ​ഭി​പ്രാ​യ​പ്പെ​ട്ടു. സ​മൂ​ഹ​സേ​വ​ന​ത്തി​ലൂ​ടെ വ്യ​ക്തി​ത്വ വി​ക​സ​ന​മെ​ന്ന എ​ൻ​എ​സ്എ​സി​ന്‍റെ പ്ര​ഖ്യാ​പി​ത ല​ക്ഷ്യം നേ​ടു​ന്ന​തി​ന്‍റെ ഏ​റ്റ​വും ഉ​യ​ർ​ന്ന ത​ല​ത്തി​ലു​ള്ള പ്ര​വ​ർ​ത്ത​ന പ​രി​പാ​ടി​യാ​ണ് ഗൃ​ഹ​നി​ർ​മാ​ണം.

കോ​വി​ഡ് കാ​ല​ത്ത് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കേ​ണ്ട​തി​നാ​ൽ ല​ളി​ത​മാ​യ ച​ട​ങ്ങാ​ണ് ത​റ​ക്ക​ല്ലി​ട​ലി​ന് സം​ഘ​ടി​പ്പി​ച്ച​ത്. ചെ​ന്പോ​ത്ത​റ​യി​ൽ ക​ല്ലു​മ​ല​യ്ക്ക​ടു​ത്ത് അ​ഞ്ചു സെ​ന്‍റി​ൽ ന​ട​ത്തി​യ ത​റ​ക്ക​ല്ലി​ട​ൽ ജി​ല്ലാ പ​ട്ടി​ക​ജാ​തി വി​ക​സ​ന ഓ​ഫീ​സ​ർ കെ.​കെ. ഷാ​ജു, എ​ൻ​എ​സ്എ​സ് വ​യ​നാ​ട് ജി​ല്ലാ കോ​ഡി​നേ​റ്റ​ർ കെ.​എ​സ്. ശ്യാ​ൽ എ​ന്നി​വ​ർ ചേ​ർ​ന്ന് നി​ർ​വ​ഹി​ച്ചു.

എ​ൻ​എ​സ്എ​സ് ക്ല​സ്റ്റ​ർ ക​ണ്‍​വീ​ന​ർ​മാ​രാ​യ പി.​കെ. സാ​ജി​ദ്, എ.​വി. ര​ജീ​ഷ്, സെ​ന്‍റ് ജോ​സ​ഫ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ നി​ർ​മ്മ​ല എം. ​മാ​ത്യു, ജി. ​ശ്രീ​കു​മാ​ർ, പ്രോ​ഗ്രാം ഓ​ഫീ​സ​ർ​മാ​രാ​യ എ​സ്. സ​തീ​ശ​ൻ, ക്രി​സ്റ്റ​ൽ രാ​ജം, മേ​പ്പാ​ടി ഹ​യ​ർ സെ​ക്ക​ൻ​ഡ​റി​യി​ലെ മു​ൻ വോ​ള​ണ്ടി​യ​ർ ലീ​ഡ​ർ എം. ​മ​ഹേ​ഷ്, സി​ദ്ദി​ഖ് എ​ന്നി​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.

ഗു​ണ​ഭോ​ക്താ​വി​നെ ക​ണ്ടെ​ത്താ​ൻ യൂ​ണി​റ്റു ത​ല​ത്തി​ൽ വോ​ള​ണ്ടി​യ​ർ​മാ​ർ, പ്രോ​ഗ്രാം ഓ​ഫീ​സ​ർ​മാ​ർ എ​ന്നി​വ​രു​ടെ നി​ർ​ദ്ദേ​ശാ​നു​സ​ര​ണം കി​ട്ടി​യ അ​പേ​ക്ഷ​ക​ൾ എ​ൻ​എ​സ്എ​സ് ജി​ല്ലാ ത​ല​ത്തി​ൽ പ​രി​ഗ​ണി​ച്ച് ഏ​റ്റ​വും അ​ർ​ഹ​ത​പ്പെ​ട്ട​വ​ർ​ക്കാ​ണ് വീ​ട് നി​ർ​മി​ച്ചു ന​ൽ​കു​ന്ന​ത്.