ജ​യ​ല​ക്ഷ്മി​യു​ടെ തോ​ൽ​വി: മാ​ന​ന്ത​വാ​ടി​യി​ൽ കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ളു​ടെ രാ​ജി തു​ട​രു​ന്നു
Wednesday, May 5, 2021 1:06 AM IST
മാ​ന​ന്ത​വാ​ടി: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മാ​ന​ന്ത​വാ​ടി മ​ണ്ഡ​ലം യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​കെ. ജ​യ​ല​ക്ഷ്മി പ​രാ​ജ​യ​പ്പെ​ട്ട​തി​നു പി​ന്നാ​ലെ വ​ട​ക്കേ വ​യ​നാ​ട്ടി​ൽ കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ളു​ടെ രാ​ജി തു​ട​രു​ന്നു. തോ​ൽ​വി​യു​ടെ ഉ​ത്ത​ര​വാ​ദി​ത്തം ഏ​റ്റെ​ടു​ത്തു പാ​ർ​ട്ടി വാ​ളാ​ട് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ജോ​സ് കൈ​നി​കു​ന്നേ​ൽ ഇ​ന്ന​ലെ പ​ദ​വി രാ​ജി​വ​ച്ചു.
ഡി​സി​സി സെ​ക്ര​ട്ട​റി​മാ​രാ​യ അ​ഡ്വ.​എം. വേ​ണു​ഗോ​പാ​ൽ, ക​മ്മ​ന മോ​ഹ​ന​ൻ, എം.​ജി. ബി​ജു എ​ന്നി​വ​ർ ക​ഴി​ഞ്ഞ​ദി​വ​സം സ്ഥാ​നം ഒ​ഴി​ഞ്ഞി​രു​ന്നു. ഇ​തി​ൽ വേ​ണു​ഗോ​പാ​ൽ യു​ഡി​എ​ഫ് നി​യോ​ജ​ക​മ​ണ്ഡ​ലം തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മി​റ്റി ജ​ന​റ​ൽ ക​ണ്‍​വീ​ന​റും മോ​ഹ​ന​ൻ വൈ​സ് പ്ര​സി​ഡ​ന്‍റും എം.​ജി. ബി​ജു ട്ര​ഷ​റ​റു​മാ​ണ്.