ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി ത​ർ​ക്കി​ക്കു​ന്ന​വ​ർ​ക്കെ​തി​രെ ജാ​മ്യ​മി​ല്ലാ​ത്ത വ​കു​പ്പി​ൽ കേ​സെ​ടു​ക്കും
Wednesday, May 5, 2021 11:51 PM IST
ഗൂ​ഡ​ല്ലൂ​ർ: നീ​ല​ഗി​രി ജി​ല്ല​യി​ൽ മു​ഖാ​വ​ര​ണം ധ​രി​ക്കാ​ത്ത​വ​ർ​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്ന ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി ത​ർ​ക്കി​ക്കു​ന്ന​വ​ർ​ക്കെ​തി​രെ ജാ​മ്യ​മി​ല്ലാ​ത്ത വ​കു​പ്പ് ചു​മ​ത്തി കേ​സെ​ടു​ക്കു​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ ജെ. ​ഇ​ന്ന​സെ​ന്‍റ് ദി​വ്യ അ​റി​യി​ച്ചു. ജി​ല്ല​യി​ൽ കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​യി​രി​ക്കു​ക​യാ​ണ്. അ​ത്കൊ​ണ്ട് അ​നാ​വ​ശ്യ​മാ​യി വീ​ടു​ക​ളി​ൽ നി​ന്ന് പു​റ​ത്തി​റ​ങ്ങു​ന്ന​ത് ഒ​ഴി​വാ​ക്ക​ണം. ത​മി​ഴ്നാ​ട്ടി​ൽ ദി​നം​പ്ര​തി കോ​വി​ഡ് കേ​സു​ക​ൾ വ​ർ​ധി​ച്ചു വ​രി​ക​യാ​ണ്. 12 ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണു​ക​ളു​ണ്ട്. ജ​ന​ങ്ങ​ൾ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും ക​ള​ക്ട​ർ അ​റി​യി​ച്ചു.
ഇ​ന്‍റ​ർ​വ്യൂ മാ​റ്റി
ക​ൽ​പ്പ​റ്റ: ജി​ല്ലാ ഭാ​ഗ്യ​ക്കു​റി ഓ​ഫീ​സി​ൽ ഇ​ന്ന് ന​ട​ത്താ​നി​രു​ന്ന മാ​ന​ന്ത​വാ​ടി സ​ബ് ഭാ​ഗ്യ​കു​റി ഓ​ഫീ​സ് ദി​വ​സ വേ​ത​ന ക്ലാ​ർ​ക്ക് ത​സ്തി​ക​യി​ലേ​ക്കു​ള​ള ഇ​ന്‍റ​ർ​വ്യൂ മാ​റ്റി​വെ​ച്ച​താ​യി ജി​ല്ലാ ഭാ​ഗ്യ​കു​റി ഓ​ഫീ​സ​ർ അ​റി​യി​ച്ചു. ഫോ​ണ്‍. 04936 204686, 9946557979.