പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി പോ​ലീ​സ്
Friday, May 7, 2021 12:22 AM IST
പു​ൽ​പ്പ​ള്ളി: മു​ള്ള​ൻ​കൊ​ല്ലി, പു​ൽ​പ്പ​ള്ളി പ​ഞ്ചാ​യ​ത്തു​ക​ളി​ൽ കോ​വി​ഡ് വ്യാ​പ​നം വ​ർ​ധി​ച്ച് വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ക​ർ​ശ​ന പ​രി​ശോ​ധ​ന​യു​മാ​യി പോ​ലീ​സ്. പു​ൽ​പ്പ​ള്ളി, മു​ള്ള​ൻ​കൊ​ല്ലി, പെ​രി​ക്ക​ല്ലൂ​ർ, പാ​ടി​ച്ചി​റ ടൗ​ണു​ക​ളി​ലും കേ​ര​ള, ക​ർ​ണാ​ട​ക തി​ർ​ത്തി​യി​ലെ പെ​രി​ക്ക​ല്ലൂ​ർ മു​ത​ൽ കൊ​ള​വ​ള്ളി വ​രെ​യു​ള്ള തീ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലു​മാ​ണ് പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി​യ​ത്.

ഇ​തി​നു പു​റ​മേ പു​ൽ​പ്പ​ള്ളി പ​ഞ്ചാ​യ​ത്തി​ന്‍റെ അ​തി​ർ​ത്തി മേ​ഖ​ല​ക​ളാ​യ എ​രി​യ​പ്പ​ള്ളി, കേ​ണി​ച്ചി​റ റോ​ഡ്, കേ​ള​ക്ക​വ​ല, ചീ​യ​ന്പം വ​ലി​യ കു​രി​ശ്, ചേ​കാ​ടി, പെ​രി​ക്ക​ല്ലൂ​ർ ക​ട​വ്, ദാ​സ​ന​ക്ക​ര, വേ​ലി​യ​ന്പം തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ലും പോ​ലീ​സ് പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി. അ​നാ​വ​ശ്യ​മാ​യി വാ​ഹ​ന​ങ്ങ​ളി​ലെ​ത്തു​ന്ന​വ​ർ​ക്കെ​തി​രെ​യും ന​ട​പ​ടി സ്വീ​ക​രി​ക്കും. അ​വ​ശ്യ​സാ​ധ​ന​ങ്ങ​ൾ വി​ൽ​ക്കു​ന്ന ക​ട​ക​ളി​ൽ കൂ​ട്ടം​കൂ​ടി നി​ൽ​ക്കു​ന്ന​വ​ർ​ക്കെ​തി​രെ​യും ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്നു​ണ്ട്.