കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ഊ​ർ​ജം പ​ക​ർ​ന്ന് "ക​വി​ത ആ​ൽ​ബം’ പു​റ​ത്തി​റ​ക്കി
Friday, May 7, 2021 11:10 PM IST
പു​ൽ​പ്പ​ള്ളി: ജി​ല്ല​യി​ൽ ന​ട​ക്കു​ന്ന കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ അ​ഭി​ന​ന്ദി​ച്ചു​കൊ​ണ്ട് "ക​വി​ത ആ​ൽ​ബം’ പു​റ​ത്തി​റ​ക്കി. ജി​ല്ല​യി​ൽ ന​ട​ന്ന കോ​വി​ഡ് പ്ര​തി​രോ​ധ​ന​ട​പ​ടി​ക​ളും ലോ​ക്ക്ഡൗ​ണു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജി​ല്ലാ​ഭ​ര​ണ​കൂ​ട​വും വി​വി​ധ വ​കു​പ്പു​ക​ളും ജ​ന​പ്ര​തി​നി​ധി​ക​ളും ന​ട​ത്തി​യ പ്ര​തി​രോ​ധ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് ആ​ൽ​ബ​ത്തി​ൽ ദൃ​ശ്യ​ങ്ങ​ളാ​യി ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്.
2020 മാ​ർ​ച്ച് 25ന് ​ലോ​ക്ക്ഡൗ​ണ്‍ പ്ര​ഖ്യാ​പി​ക്കു​ന്ന സ​മ​യം മു​ത​ലു​ള്ള ദൃ​ശ്യ​ങ്ങ​ളാ​ണ് ആ​ൽ​ബ​ത്തി​ലു​ള്ള​ത്. പോ​ലീ​സ്, ഫ​യ​ർ​ഫോ​ഴ്സ്, എ​ക്സൈ​സ് വ​കു​പ്പ് തു​ട​ങ്ങി ജി​ല്ല​യി​ലെ സേ​നാ​വി​ഭാ​ഗ​ങ്ങ​ളെ​ല്ലാം അ​ക്ഷീ​ണ യ​ത്ന​മാ​ണ് ന​ട​ത്തി​വ​രു​ന്ന​ത്. യ​ഥാ​സ​മ​യം നി​ർ​ദേ​ശ​ങ്ങ​ളും ഉ​ത്ത​ര​വു​ക​ളും ന​ൽ​കി ജി​ല്ലാ​ഭ​ര​ണ​കൂ​ട​വും ജി​ല്ല​യി​ലെ ജ​ന​പ്ര​തി​നി​ധി​ക​ളും വി​വി​ധ സം​ഘ​ട​ന​ക​ളും ജ​ന​ങ്ങ​ളു​മെ​ല്ലാം കോ​വി​ഡ് എ​ന്ന മ​ഹാ​മാ​രി​ക്കെ​തി​രെ​യു​ള്ള പോ​രാ​ട്ട​ത്തി​ലാ​ണ്. നാ​ടൊ​ന്നി​ച്ച് നി​ന്നു​ള്ള പോ​രാ​ട്ട​ത്തി​ന് ഊ​ർ​ജം പ​ക​രു​ന്ന​തി​നാ​യാ​ണ് ഇ​ത്ത​ര​ത്തി​ലു​ള്ള ആ​ൽ​ബം ത​യാ​റാ​ക്കി​യ​ത്. ഏ​കോ​പ​നം ബെ​ന്നി മാ​ത്യു, കാ​മ​റ ഓ​ഷോ സ​ന്തോ​ഷ്, ജ​യ​ശ്രീ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ അ​ധ്യാ​പ​ക​ൻ തൃ​ദീ​പ് കു​മാ​ർ ആ​ണ് ര​ച​ന​യും ആ​ലാ​പ​ന​വും.