സ്വ​കാ​ര്യ സ്കൂ​ൾ കോ​വി​ഡ് വാ​ർ​ഡാ​ക്കി
Monday, May 10, 2021 12:09 AM IST
ഗൂ​ഡ​ല്ലൂ​ർ: ചെ​ന്പാ​ല​യി​ലെ സ്വ​കാ​ര്യ സ്വ​കാ​ര്യ സ്കൂ​ൾ കോ​വി​ഡ് വാ​ർ​ഡാ​ക്കി. ഗൂ​ഡ​ല്ലൂ​ർ-​പ​ന്ത​ല്ലൂ​ർ താ​ലൂ​ക്കു​ക​ളി​ൽ കോ​വി​ഡ് കേ​സു​ക​ൾ വ​ർ​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് 60ൽ​പ​രം കി​ട​ക്ക​ക​ളോ​ടെ വാ​ർ​ഡ് സ​ജ്ജ​മാ​ക്കി​യ​ത്. ആ​ർ​ഡി​ഒ രാ​ജ്കു​മാ​ർ, ത​ഹ​സി​ൽ​ദാ​ർ ദി​നേ​ശ്കു​മാ​ർ, ബ്ലോ​ക്ക് മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​ക​തി​ര​വ​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ വാ​ർ​ഡി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി. ക​ഴി​ഞ്ഞ വ​ർ​ഷ​വും ഗൂ​ഡ​ല്ലൂ​ർ, പ​ന്ത​ല്ലൂ​ർ താ​ലൂ​ക്കു​ക​ളി​ൽ സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ൾ കോ​വി​ഡ് വാ​ർ​ഡു​ക​ളാ​ക്കി​യി​രു​ന്നു.

പൊ​രു​ന്ന​ന്നൂ​ർ
സാ​മൂ​ഹി​കാ​രോ​ഗ്യ​
കേ​ന്ദ്ര​ത്തി​നു മെ​ഡി​ക്ക​ൽ ഉ​പ​ക​ര​ണ​ങ്ങ​ൾ ന​ൽ​കി

പ​ന​മ​രം: പ​ഞ്ചാ​യ​ത്ത് കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​നു പൊ​രു​ന്ന​ന്നു​ർ സാ​മൂ​ഹി​കാ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​നു മെ​ഡി​ക്ക​ൽ ഉ​പ​ക​ര​ണ​ങ്ങ​ൾ ന​ൽ​കി. 25 പ​ൾ​സ് ഓ​ക്സി​മീ​റ്റ​ർ, ഇ​ൻ​ഫ്രാ​റെ​ഡ് തെ​ർ​മ​ൽ സ്കാ​ന​ർ, ഡി​ജി​റ്റ​ൽ ബി​പി അ​പ്പാ​ര​റ്റ​സ് എ​ന്നി​വ​യാ​ണ് ന​ൽ​കി​യ​ത്. ഉ​പ​ക​ര​ണ​ങ്ങ​ൾ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​എം. ആ​സ്യ​യി​ൽ​നി​ന്നു സി​എ​ച്ച്സി ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ ബാ​ബു​രാ​ജ് ഏ​റ്റു​വാ​ങ്ങി. പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് തോ​മ​സ് പാ​റ​ക്കാ​ല​യി​ൽ, മെം​ബ​ർ​മാ​രാ​യ അ​ജ​യ​കു​മാ​ർ, ആ​ഷി​ക്ക് സെ​ക്ര​ട്ട​റി പി. ​സ​ജി, ജൂ​ണി​യ​ർ സൂ​പ്ര​ണ്ട് ആ​ർ. അ​രു​ണ്‍​നാ​ഥ്, നോ​ഡ​ൽ ഓ​ഫീ​സ​ർ സ​ജീ​ഷ് രാ​ജ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.