നി​യ​ന്ത്ര​ണ​ങ്ങ​ൾ ക​ർ​ശ​ന​മാ​യി ന​ട​പ്പാ​ക്കും: ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി
Wednesday, May 12, 2021 12:40 AM IST
ക​ൽ​പ്പ​റ്റ: കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​യ​തി​ന്‍റെ ഭാ​ഗ​മാ​യി സം​സ്ഥാ​ന സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ച ലോ​ക്ക് ഡൗ​ണു​മാ​യി ബ​ന്ധ​പ്പെ​ട്ട നി​യ​ന്ത്ര​ണ​ങ്ങ​ൾ വ​രും ദി​വ​സ​ങ്ങ​ളി​ൽ ക​ർ​ശ​ന​മാ​യി ന​ട​പ്പാ​ക്കു​മെ​ന്ന് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ഡോ. ​അ​ർ​വി​ന്ദ് സു​കു​മാ​ർ അ​റി​യി​ച്ചു.

ലോ​ക്ക് ഡൗ​ണ്‍ നി​ർ​ദേ​ശ​ങ്ങ​ൾ ലം​ഘി​ച്ച​തി​നെ​തി​രേ ഇ​ന്ന​ലെ വി​വി​ധ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ലാ​യി 14 കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്തു. മാ​സ്ക് കൃ​ത്യ​മാ​യി ധ​രി​ക്കാ​ത്ത​തി​ന് 116 പേ​ർ​ക്കെ​തി​രേ​യും സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കാ​ത്ത​തി​ന് 99 പേ​ർ​ക്കെ​തി​രേ​യും പി​ഴ ചു​മ​ത്തി​യി​ട്ടു​ണ്ട്. വ്യ​ക്ത​മാ​യ കാ​ര​ണ​മി​ല്ലാ​തെ അ​നാ​വ​ശ്യ​മാ​യി റോ​ഡി​ലി​റ​ങ്ങി​യ വാ​ഹ​ന​ങ്ങ​ൾ​ക്കെ​തി​രേ ന​ട​പ​ടി എ​ടു​ത്തി​ട്ടു​ണ്ട്.

ജി​ല്ല​യി​ൽ ഇ​തു​വ​രെ ലോ​ക്ക് ഡൗ​ണ്‍ ലം​ഘ​നം ന​ട​ത്തി​യ​തി​ന് 51 കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ണ്ട്. മാ​സ്ക് ധ​രി​ക്കാ​ത്ത​തി​ന് 662 ഉം ​സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കാ​ത്ത​തി​ന് 462 പേ​ർ​ക്കെ​തി​രേ​യും പി​ഴ ചു​മ​ത്തി​യി​ട്ടു​ണ്ട്. ജി​ല്ല​യി​ൽ ഇ​തു​വ​രെ ഹോം ​ഗാ​ർ​ഡ് ഉ​ൾ​പ്പെ​ടെ 242 പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് കോ​വി​ഡ് പോ​സി​റ്റീ​വാ​യി​ട്ടു​ണ്ട്. നി​ല​വി​ൽ 48 പേ​ർ ചി​കി​ത്സ​യി​ലു​ണ്ട്.

ജി​ല്ല​യി​ൽ വ​രും ദി​വ​സ​ങ്ങ​ളി​ലും നി​യ​ന്ത്ര​ണ​ങ്ങ​ൾ ക​ർ​ശ​ന​മാ​ക്കു​മെ​ന്നും അ​നാ​വ​ശ്യ​മാ​യി വാ​ഹ​ന​ങ്ങ​ളു​മാ​യി പു​റ​ത്തി​റ​ങ്ങു​ന്ന​വ​ർ​ക്കെ​തി​രേ ശ​ക്ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി അ​റി​യി​ച്ചു.