പോ​ലീ​സി​ന് പ​ന്ത​ൽ ഒ​രു​ക്കി യു​വാ​വ് മാ​തൃ​ക​യാ​യി
Wednesday, May 12, 2021 11:58 PM IST
കേ​ണി​ച്ചി​റ: കോ​വി​ഡ് മ​ഹാ​മാ​രി​ക്കെ​തി​രേ നാ​ടി​ന് വേ​ണ്ടി പൊ​രു​തു​ന്ന മു​ന്ന​ണി പോ​രാ​ളി​ക​ളാ​യ പോ​ലീ​സി​ന് വേ​ണ്ടി കേ​ണി​ച്ചി​റ ടൗ​ണി​ൽ പ​ന്ത​ലൊ​രു​ക്കി യു​വാ​വ് മാ​തൃ​ക​യാ​യി. മ​ഞ്ഞും മ​ഴ​യും വെ​യി​ലും കൊ​ണ്ട് വാ​ഹ​ന പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന പോ​ലീ​സി​ന് ആ​ശ്വാ​സ​മേ​കു​ക​യാ​ണ് പ​ന്ത​ൽ. കോ​ളേ​രി​യി​ൽ വ​ർ​ഷ​ങ്ങ​ളാ​യി ലൈ​റ്റ് ആ​ൻ​ഡ് സൗ​ണ്ട്സും പ​ന്ത​ൽ വ​ർ​ക്ക് സ്ഥാ​പ​നം ന​ട​ത്തു​ന്ന സി​ജീ​ഷ് ലൈ​റ്റ് ആ​ൻ​ഡ് സൗ​ണ്ട്സ് ഉ​ട​മ സി​ജി​ഷ് കോ​ളേ​രി​യാ​ണ് കേ​ണി​ച്ചി​റ ടൗ​ണി​ൽ പോ​ലീ​സി​ന് വേ​ണ്ടി പ​ന്ത​ൽ നി​ർ​മി​ച്ച് ന​ൽ​കി​യ​ത്.
മ​ഴ​യ​ത്തും വെ​യി​ല​ത്തും പ​ന്ത​ലി​നു​ള്ളി​ൽ ഇ​രു​ന്ന് വാ​ഹ​ന പ​രി​ശോ​ധ​ന ന​ട​ത്താ​ൻ സാ​ധി​ക്കു​ന്ന രീ​തി​യി​ലാ​ണ് ഇ​ത് ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. പ​ഞ്ചാ​യ​ത്തം​ഗം ത​ങ്ക​ച്ച​ൻ നെ​ല്ലി​ക്ക​യം, സി​ജീ​ഷ് എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് പ​ന്ത​ലൊ​രു​ക്കി​യ​ത്. നാ​ടു മു​ഴു​വ​ൻ മ​ഹാ​മാ​രി​യി​ൽ ദു​രി​ത​മ​നു​ഭ​വി​ക്കു​ന്പോ​ൾ ത​ന്നെ​ക്കൊ​ണ്ട് സാ​ധി​ക്കു​ന്ന സ​ഹാ​യം ചെ​യ്യ​ണ​മെ​ന്ന ആ​ഗ്ര​ഹ​ത്തി​ലാ​ണ് കേ​ണി​ച്ചി​റ ടൗ​ണി​ൽ പ​ന്ത​ൽ ഒ​രു​ക്കി​യ​തെ​ന്ന് സി​ജീ​ഷ് പ​റ​ഞ്ഞു. കൊ​ടി​യ വെ​യി​ല​ത്തും മ​ഴ​യി​ലും ജോ​ലി ചെ​യ്യു​ന്ന പോ​ലീ​സു​കാ​ർ​ക്ക് പ​ന്ത​ൽ ആ​ശ്വാ​സ​മാ​യി​രി​ക്കു​ക​യാ​ണ്.