വ​യ​നാ​ട്ടി​ൽ ഇ​ന്ന് റെ​ഡ് അ​ല​ർ​ട്ട്
Saturday, May 15, 2021 12:25 AM IST
ക​ൽ​പ്പ​റ്റ: ജി​ല്ല​യി​ൽ ഇ​ന്ന് അ​തി​ശ​ക്ത​മാ​യ മ​ഴ പ്ര​തീ​ക്ഷി​ക്കു​ന്ന​തി​നാ​ൽ മ​ണ്ണി​ടി​ച്ചി​ൽ സാ​ധ്യ​ത​യു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ലും പു​ഴ- തോ​ടു സ​മീ​പ​ങ്ങ​ളി​ലും താ​മ​സി​ക്കു​ന്ന​വ​ർ അ​തീ​വ ജാ​ഗ്ര​ത പു​ല​ർ​ത്ത​ണ​മെ​ന്ന് ജി​ല്ലാ ദു​ര​ന്ത നി​വാ​ര​ണ അ​ഥോ​റി​റ്റി ചെ​യ​ർ​പേ​ഴ്സ​ണാ​യ ജി​ല്ലാ ക​ള​ക്ട​ർ ഡോ. ​അ​ദീ​ല അ​ബ്ദു​ള്ള അ​ഭ്യ​ർ​ത്ഥി​ച്ചു. കാ​ലാ​വ​സ്ഥാ മു​ന്ന​റി​യി​പ്പു പ്ര​കാ​രം ജി​ല്ല​യി​ൽ ഇ​ന്ന് റെ​ഡ് അ​ല​ർ​ട്ടും നാ​ളെ യെ​ല്ലോ അ​ല​ർ​ട്ടു​മാ​ണ് പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്. വൈ​ത്തി​രി, മേ​പ്പാ​ടി, ബ​ത്തേ​രി, മാ​ന​ന്ത​വാ​ടി, തി​രു​നെ​ല്ലി ഭാ​ഗ​ങ്ങ​ളി​ലെ​ല്ലാം ഈ ​ദി​വ​സ​ങ്ങ​ളി​ൽ 10 മു​ത​ൽ 15 സെ​ന്‍റി​മീ​റ്റ​ർ വ​രെ മ​ഴ പ്ര​തീ​ക്ഷി​ക്കു​ന്നു​ണ്ട്. പ്ര​തി​സ​ന്ധി​ക​ൾ ഉ​ണ്ടാ​യാ​ൽ നേ​രി​ടു​ന്ന​തി​നാ​യി ചെ​ന്നൈ​യി​ൽ നി​ന്ന് 23 അം​ഗ ദേ​ശീ​യ ദു​ര​ന്ത പ്ര​തി​ക​ര​ണ സേ​ന ഇ​ന്ന​ലെ വൈ​കി​ട്ട് ജി​ല്ല​യി​ൽ എ​ത്തി​യി​ട്ടു​ണ്ട്.
ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ ഉ​യ​ർ​ന്ന കു​ന്നി​ൻ പ്ര​ദേ​ശ​ങ്ങ​ൾ​ക്കു താ​ഴെ​യും പു​ഴ​ക​ളോ​ടും തോ​ടു​ക​ളോ​ടും ചേ​ർ​ന്നും താ​മ​സി​ക്കു​ന്ന​വ​ർ ജാ​ഗ്ര​ത പു​ല​ർ​ത്ത​ണം. നീ​ർ​ച്ചാ​ലു​ക​ളു​ക​ളു​ടെ​യും ഓ​ട​ക​ളു​ടെ​യും സു​ഗ​മ​മാ​യ ഒ​ഴു​ക്കി​നു ഒ​രു ത​ട​സ​വും സൃ​ഷ്ടി​ക്ക​രു​ത്. ത​ട​യ​ണ​ക​ളു​ടെ ഷ​ട്ട​റു​ക​ൾ തു​റ​ന്നി​ട​ണ​മെ​ന്നും ഓ​ട​ക​ളു​ടെ​യും മ​റ്റും ബ്ലോ​ക്കു​ക​ൾ ഒ​ഴി​വാ​ക്ക​ണ​മെ​ന്നും ഇ​ത് സം​ബ​ന്ധി​ച്ച് ചേ​ർ​ന്ന ഓ​ണ്‍​ലൈ​ൻ യോ​ഗ​ത്തി​ൽ ജി​ല്ലാ ക​ള​ക്ട​ർ നി​ർ​ദ്ദേ​ശം ന​ൽ​കി. ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ൾ, ചെ​റു​കി​ട ജ​ല​സേ​ച​ന വ​കു​പ്പ് തു​ട​ങ്ങി​യ​വ​ർ ഇ​ക്കാ​ര്യ​ത്തി​ൽ അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണം. അ​ഗ്നി​ശ​മ​ന- ര​ക്ഷാ സേ​ന, റ​വ​ന്യൂ, ആ​രോ​ഗ്യം, വ​നം, ക​ഐ​സ്ഇ​ബി തു​ട​ങ്ങി​യ വ​കു​പ്പു​ക​ളോ​ടും പൂ​ർ​ണ സ​ജ്ജ​രാ​കു​ന്ന​തി​ന് ക​ള​ക്ട​ർ നി​ർ​ദ്ദേ​ശം ന​ൽ​കി.
ജി​ല്ല​യു​ടെ നാ​ലി​ൽ മൂ​ന്ന് അ​തി​ർ​ത്തി പ്ര​ദേ​ശ​ങ്ങ​ളും ഉ​യ​ർ​ന്ന കു​ന്നു​ക​ളാ​ണ്. ക​ഴി​ഞ്ഞ വ​ർ​ഷ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ മ​ഴ ല​ഭി​ച്ച​തും ഇ​വി​ട​ങ്ങ​ളി​ലാ​ണ്. ഇ​വി​ട​ങ്ങ​ളി​ൽ നി​ന്ന് പെ​ട്ടെ​ന്ന് ഒ​ഴു​കി​യെ​ത്തു​ന്ന വെ​ള്ളം പു​ഴ​ക​ളി​ലും തോ​ടു​ക​ളി​ലും പെ​ടു​ന്ന​നെ​യു​ള്ള വെ​ള്ള​പ്പൊ​ക്ക​ത്തി​ന് ഇ​ട​യാ​ക്കും. മ​ണ്‍ ക​ട്ടിം​ഗ് വ​ലി​യ അ​പ​ക​ട​സാ​ധ്യ​ത​യു​ണ്ടാ​ക്കും. അ​ഞ്ച് മീ​റ്റ​റി​ൽ കൂ​ടു​ത​ൽ മ​ണ്ണെ​ടു​ത്ത് വീ​ടു​വെ​ച്ച​വ​ർ​ക്കെ​ല്ലാം മ​ഴ​ക്കാ​ല​ത്ത് കൂ​ടു​ത​ൽ ശ്ര​ദ്ധ വേ​ണ​മെ​ന്ന് ക​ള​ക്ട​ർ അ​റി​യി​ച്ചു.
ബാ​ണാ​സു​ര​സാ​ഗ​ർ അ​ണ​ക്കെ​ട്ടി​ൽ ജ​ല​നി​ര​പ്പ് 12 മീ​റ്റ​ർ കൂ​ടി ഉ​യ​ർ​ന്നാ​ൽ മാ​ത്ര​മേ വെ​ള്ളം ക്രെ​സ്റ്റ് ലെ​വ​ലി​ൽ എ​ത്തു​ക​യു​ള്ളു എ​ന്ന​തി​നാ​ൽ നി​ല​വി​ൽ ഭീ​ഷ​ണി​യി​ല്ലെ​ന്ന് യോ​ഗം വി​ല​യി​രു​ത്തി. കാ​രാ​പ്പു​ഴ അ​ണ​ക്കെ​ട്ടി​ൽ നി​ന്ന് മെ​യ് 7 മു​ത​ൽ മൂ​ന്ന് ഷ​ട്ട​റു​ക​ളും തു​റ​ന്ന് വെ​ള്ളം ഒ​ഴു​ക്കി​വി​ടു​ന്ന​തി​നാ​ൽ 40 സെ​ന്‍റി മീ​റ്റ​ർ താ​ഴ്ന്നി​ട്ടു​ണ്ട്. ആ​യ​തി​നാ​ൽ ഇ​വി​ടെ​യും ഭീ​ഷ​ണി​യി​ല്ല. ഫ​യ​ർ ഫോ​ഴ്സ്, സി​വി​ൽ ഡി​ഫ​ൻ​സ് ടീ​മു​ക​ൾ​ക്ക് പു​റ​മെ എ​ല്ലാ പ​ഞ്ചാ​യ​ത്തു​ക​ളി​ലും സ​ന്ന​ദ്ധ സേ​ന സ​ജ്ജ​മാ​ണ്. ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ സ​ന്ന​ദ്ധ സേ​ന​യും റെ​ഡ് ക്രോ​സും താ​ലൂ​ക്ക് അ​ടി​സ്ഥാ​ന​ത്തി​ൽ റെ​സ്ക്യൂ ടീ​മു​ക​ളും രം​ഗ​ത്തു​ണ്ടാ​കും.