മ​ഴ​യും കാ​റ്റും: മ​രം വീ​ണ് വീ​ടു​ക​ൾ ത​ക​ർ​ന്നു, കി​ണ​ർ താ​ഴ്ന്നു
Sunday, May 16, 2021 11:43 PM IST
ക​ൽ​പ്പ​റ്റ: വ​യ​നാ​ട്ടി​ൽ മ​ഴ​യി​ലും കാ​റ്റി​ലും നാ​ശം വ്യാ​പ​കം. ചി​ലേ​ട​ങ്ങ​ളി​ൽ മ​രം വീ​ണു വീ​ടു​ക​ൾ ത​ക​ർ​ന്നു. അ​ഞ്ചു​കു​ന്നി​ന​ടു​ത്ത് കി​ണ​ർ ഇ​ടി​ഞ്ഞു​താ​ഴ്ന്നു. വെ​ള്ളി​യാ​ഴ്ച മു​ത​ൽ പെ​യ്യു​ന്ന മ​ഴ​യി​ൽ പു​ഴ​ക​ളും തോ​ടു​ക​ളും നി​റ​ഞ്ഞു. താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ളി​ൽ വെ​ള്ളം ക​യ​റി. അ​ങ്ങി​ങ്ങു കൃ​ഷി​നാ​ശ​വും ഉ​ണ്ട്. ഇ​ന്ന​ലെ വൈ​കു​ന്നേ​രം മ​ഴ​യ്ക്കു ശ​മ​ന​മു​ണ്ടാ​യി. വീ​ടി​നു മു​ക​ളി​ൽ മ​രം വീ​ണ് പേ​ര്യ ഇ​രു​മ​ന​ത്തൂ​ർ കു​റ്റി​വാ​ൾ കേ​ളു​വി​ന്‍റെ മ​ക​ൾ അ​ഞ്ജ​ന​യ്ക്കു(19) പ​രി​ക്കേ​റ്റു. ഇ​വ​രെ മാ​ന​ന്ത​വാ​ടി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി. ഇ​ന്ന​ലെ പു​ല​ർ​ച്ചെ​യാ​ണ് മ​രം വീ​ടി​നു മു​ക​ളി​ലേ​ക്കു മ​റി​ഞ്ഞ​ത്.

അ​ഞ്ചു​കു​ന്നു വി​ല്ലേ​ജി​ലെ മാ​നി​യി​ൽ അ​ബ്ദു​ള്ള​യു​ടെ വീ​ടി​നോ​ടു ചേ​ർ​ന്നു​ള്ള കി​ണ​ർ ഇ​ടി​ഞ്ഞു താ​ഴ്ന്നു. വീ​ടി​ന്‍റെ ഭി​ത്തി​ക​ളി​ൽ വി​ള്ള​ൽ വീ​ണു. വീ​ടി​നു ഭീ​ഷ​ണി​യാ​യ​തി​നാ​ൽ കി​ണ​ർ യ​ന്ത​സ​ഹാ​യ​ത്തോ​ടെ മൂ​ടി. ചു​ണ്ടേ​ൽ വി​ല്ലേ​ജി​ലെ ഒ​ലി​വു​മ​ല​യ്ക്കു സ​മീ​പം ചി​ന്ന​ൻ, സു​ന്ദ​ര​ൻ എ​ന്നി​വ​രു​ടെ വീ​ടു​ക​ൾ​ക്കു സ​മീ​പം മ​ണ്ണി​ടി​ഞ്ഞു. വീ​ട്ടു​കാ​ർ ബ​ന്ധു​വീ​ടു​ക​ളി​ലേ​ക്കു മാ​റി.

ശ​നി​യാ​ഴ്ച രാ​ത്രി കാ​റ്റി​ലും മ​ഴ​യി​ലും വ​ര​ദൂ​ർ ചൗ​ണ്ടേ​രി സു​ഭാ​ഷി​ന്‍റെ വീ​ടി​നു മു​ക​ളി​ലേ​ക്കു മ​രം വീ​ണു. വീ​ടി​ന്‍റെ മേ​ൽ​ക്കൂ​ര​യ്ക്കും ഭി​ത്തി​ക്കും കേ​ടു​പ​റ്റി. മ​രം മ​റി​യു​ന്ന ശ​ബ്ദം കേ​ട്ട് പു​റ​ത്തി​റ​ങ്ങി​യ​തി​നാ​ൽ വീ​ട്ടു​കാ​ർ​ക്കു പ​രി​ക്കി​ല്ല. പ​ന​മ​രം നെ​ല്ലി​യ​ന്പം അ​ത്താ​ണി​ക്ക​ൽ യാ​സി​റി​ന്‍റ വീ​ടി​നു മു​ക​ളി​ൽ ഇ​ന്ന​ലെ പു​ല​ർ​ച്ചെ ര​ണ്ടോ​ടെ മ​രം വീ​ണു. വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന യാ​സി​റും ഭാ​ര്യ​യും മ​ക​ളും പ​രി​ക്കി​ല്ലാ​തെ ര​ക്ഷ​പ്പെ​ട്ടു. നെ​ല്ലി​യ​ന്പം നി​ഹ്മ റ​സ്ക്യൂ ടീം ​മ​രം മു​റി​ച്ചു​മാ​റ്റി.

ഇ​ന്ന​ലെ രാ​വി​ലെ ആ​റി​നു അ​വ​സാ​നി​ച്ച 24 മ​ണി​ക്കൂ​റി​ൽ മേ​പ്പാ​ടി പു​ത്തു​മ​ല​യി​ൽ 18.5ഉം ​മു​ണ്ട​ക്കൈ​യി​ൽ 17ഉം ​സെ​ന്‍റി മീ​റ്റ​ർ മ​ഴ പെ​യ്തു. ബാ​ണാ​സു​ര​സാ​ഗ​ർ അ​ണ​യി​ൽ ജ​ല​നി​ര​പ്പ് 55 സെ​ന്‍റി​മീ​റ്റ​ർ ഉ​യ​ർ​ന്നു. 756.05 മീ​റ്റ​റാ​ണ് വാ​ട്ട​ർ ലെ​വ​ൽ. 177.2 മി​ല്ലി മീ​റ്റ​ർ മ​ഴ​യാ​ണ് ഡാം​സൈ​റ്റി​ൽ ഇ​ന്ന​ലെ രാ​വി​ലെ ഏ​ഴി​നു അ​വ​സാ​നി​ച്ച 24 മ​ണി​ക്കൂ​റി​ൽ പെ​യ്ത​ത്. കാ​രാ​പ്പു​ഴ​യി​ൽ 87.2 മി​ല്ലി മീ​റ്റ​ർ മ​ഴ ല​ഭി​ച്ചു.

ക​ൽ​പ്പ​റ്റ ന​ഗ​ര​സ​ഭ​യി​ൽ മ​ഴ​യി​ൽ വെ​ള്ളം ക​യ​റി​യ പ്ര​ദേ​ശ​ങ്ങ​ൾ മു​നി​സി​പ്പ​ൽ ചെ​യ​ർ​മാ​ൻ കെ​യം​തൊ​ടി മു​ജീ​ബ് സ​ന്ദ​ർ​ശി​ച്ചു. കൗ​ണ്‍​സി​ല​ർ എം.​ബി. ബാ​ബു​വും റ​വ​ന്യു ഉ​ദ്യോ​ഗ​സ്ഥ​രും കൂ​ടെ ഉ​ണ്ടാ​യി​രു​ന്നു. ഒ​ന്നാം ഡി​വി​ഷ​നി​ലെ മൈ​ലാ​ടി​ക്കു​ന്ന് ആ​ദി​വാ​സി കോ​ള​നി​യി​ലെ 13 കു​ടും​ബ​ങ്ങ​ളു​ടെ താ​മ​സ സൗ​ക​ര്യ​ങ്ങ​ളും പു​തു​താ​യി നി​ർ​മി​ക്കു​ന്ന വീ​ടു​ക​ളു​ടെ അ​വ​സ്ഥ​യും ചെ​യ​ർ​മാ​ൻ വി​ല​യി​രു​ത്തി. വീ​ടു​ക​ളു​ടെ പ​ണി വേ​ഗ​ത്തി​ൽ പൂ​ർ​ത്തി​യാ​ക്കാ​ൻ ബ​ന്ധ​പ്പെ​ട്ട​വ​ർ​ക്കു അ​ദ്ദേ​ഹം നി​ർ​ദേ​ശം ന​ൽ​കി.