കൃ​ഷി​നാ​ശം ഓ​ണ്‍​ലൈ​നി​ൽ അ​റി​യി​ക്കാം
Sunday, May 16, 2021 11:44 PM IST
ക​ൽ​പ്പ​റ്റ: ക​ന​ത്ത മ​ഴ​യി​ലും കാ​റ്റി​ലും ഉ​ണ്ടാ​യ കൃ​ഷി​നാ​ശം ക​ർ​ഷ​ക​ർ​ക്ക് ഓ​ണ്‍​ലൈ​നി​ൽ കൃ​ഷി​ഭ​വ​ൻ അ​ധി​കൃ​ത​രെ അ​റി​യി​ച്ച് ന​ഷ്ട​പ​രി​ഹാ​ര​ത്തി​ന് അ​പേ​ക്ഷി​ക്കാം. ക​ർ​ഷ​ക​ന്‍റെ പേ​ര്, വീ​ട്ടു പേ​ര്, വാ​ർ​ഡ്, കൃ​ഷി​ഭൂ​മി​യു​ടെ ആ​കെ വി​സ്തൃ​തി, കൃ​ഷി​നാ​ശം ഉ​ണ്ടാ​യ വി​ള​ക​ളു​ടെ പേ​ര്, എ​ണ്ണം/​വി​സ്തൃ​തി എ​ന്നീ വി​വ​ര​ങ്ങ​ക്കൊ​പ്പം നാ​ശ​ന​ഷ്ട​ങ്ങ​ളു​ടെ ചി​ത്ര​ങ്ങ​ളും(​കൃ​ഷി​യി​ട​ത്തി​ൽ ക​ർ​ഷ​ക​ൻ നി​ൽ​ക്കു​ന്ന ചി​ത്ര​ങ്ങ​ൾ ഉ​ൾ​പ്പ​ടെ) കൃ​ഷി ഓ​ഫീ​സ​റു​ടെ വാ​ട്ട്സാ​പ്പ് ന​ന്പ​രി​ലേ​ക്കു അ​യ​യ്ക്കം. കൃ​ഷി​നാ​ശ​ത്തി​നു ന​ഷ്ട​പ​രി​ഹാ​രം ല​ഭി​ക്കു​ന്ന​തി​നു ക​ർ​ഷ​ക​ർ അ​ക​ങ​ട പോ​ർ​ട്ട​ലി​ൽ ര​ജി​സ്റ്റ​ർ ചെ​യ്യ​ണം. ഇ​തി​നു tthsp://www.aism.kerala.gov.in/home എ​ന്ന വെ​ബ്സൈ​റ്റ് സ​ന്ദ​ർ​ശി​ക്കു​ക. ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കു​ന്ന​തി​നു​ള്ള മാ​ർ​ഗ നി​ർ​ദേ​ശ​ങ്ങ​ൾ​ക്കു tthsp://yotuu.be/PwW6_hDvriY എ​ന്ന ലി​ങ്ക് ഉ​പ​യോ​ഗ​പ്പെ​ടു​ത്താം. വി​ള​ക​ൾ ഇ​ൻ​ഷ്വ​ർ ചെ​യ്ത ക​ർ​ഷ​ക​ർ 15 ദി​വ​സ​ത്തി​ന​കം AIMS പോ​ർ​ട്ട​ലി​ൽ വി​വ​രം ര​ജി​സ്റ്റ​ർ ചെ​യ്യ​ണം. മ​റ്റു ക​ർ​ഷ​ക​ർ 10 ദി​വ​സ​ത്തി​നു​ള്ളി​ൽ ഇ​തേ വെ​ബ് പോ​ർ​ട്ട​ലി​ൽ അ​പേ​ക്ഷി​ക്ക​ണം. കൃ​ഷി സം​ബ​ന്ധ​മാ​യ സം​ശ​യ നി​വാ​ര​ണ​ത്തി​നു കൃ​ഷി ഓ​ഫീ​സ​റെ ബ​ന്ധ​പ്പെ​ടാം.