വീ​ടു​ക​ൾ ചോ​ർ​ന്നൊ​ലി​ക്കു​ന്നു: ദു​രി​തം പേ​റി 29 കു​ടും​ബ​ങ്ങ​ൾ
Tuesday, May 18, 2021 12:01 AM IST
പു​ൽ​പ്പ​ള്ളി: പ​ഞ്ചാ​യ​ത്തി​ലെ പ​ത്താം വാ​ർ​ഡ് കാ​പ്പി​സെ​റ്റി​ലെ വ​ണ്ടി​ക്ക​ട​വ് ചെ​ത്തി​മ​റ്റം ആ​ദി​വാ​സി കോ​ള​നി​യി​ലെ 29 ഓ​ളം വീ​ടു​ക​ൾ മ​ഴ​യി​ൽ ചോ​ർ​ന്നൊ​ലി​ക്കു​ന്നു. ക​ഴി​ഞ്ഞ ദി​വ​സ​മു​ണ്ടാ​യ ക​ന​ത്ത മ​ഴ​യി​ൽ മ​റ്റ് വീ​ടു​ക​ളി​ൽ അ​ഭ​യം തേ​ടേ​ണ്ട അ​വ​സ്ഥ​യി​ലാ​യി​രു​ന്നു കോ​ള​നി​ക്കാ​ർ. കോ​ള​നി​യി​ലെ നി​ര​വ​ധി വീ​ടു​ക​ൾ ക​യ​റി​ക്കി​ട​ക്കാ​ൻ ക​ഴി​യാ​ത്ത അ​വ​സ്ഥ​യി​ലാ​യി​ട്ടും ട്രൈ​ബ​ൽ വ​കു​പ്പോ അ​ധി​കൃ​ത​രോ തി​രി​ഞ്ഞ് നോ​ക്കു​ന്നി​ല്ലെ​ന്നാ​ണ് കോ​ള​നി​ക്കാ​രു​ടെ പ​രാ​തി.
വീ​ടു​നി​ർ​മാ​ണ​ത്തി​ലെ അ​പാ​ക​ത​യാ​ണ് ചോ​ർ​ന്നൊ​ലി​ക്കാ​ൻ പ്ര​ധാ​ന​കാ​ര​ണം. 29 വീ​ടു​ക​ളി​ലാ​യി കൈ​ക്കു​ഞ്ഞു​ങ്ങ​ള​ട​ക്കം 200 ഓ​ളം ആ​ളു​ക​ളാ​ണ് ക​ഴി​യു​ന്ന​ത്. മൂ​ന്ന് ദി​വ​സ​മാ​യി തു​ട​ർ​ച്ച​യാ​യി പെ​യ്യു​ന്ന മ​ഴ​യി​ൽ വീ​ടി​ന്‍റെ ഭി​ത്തി​ക​ളു​ൾ​പ്പ​ടെ ഇ​ടി​ഞ്ഞ് വീ​ഴാ​റാ​യ അ​വ​സ്ഥ​യി​ലാ​ണ്. അ​ടി​യ​ന്ത​ര​മാ​യി ജി​ല്ലാ ഭ​ര​ണ​കൂ​ടം ഇ​ട​പെ​ട്ട് വേ​ണ്ട ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്നും വീ​ടി​ന് മു​ക​ളി​ൽ വി​രി​ക്കാ​ൻ ടാ​ർ​പ്പാ​യ എ​ങ്കി​ലും ന​ൽ​ക​ണ​മെ​ന്നുമാണ് കോ​ള​നി​ക്കാ​രു​ടെ ആ​വ​ശ്യം.