ജ​ന​വാ​സ കേ​ന്ദ്ര​ങ്ങ​ളി​ൽ നി​ന്നു ക​രി​ങ്ക​ൽ ക്വാ​റി​ക​ളി​ലേ​ക്കു​ള്ള അ​ക​ലം: കേ​ര​ള ന​ദീ​സം​ര​ക്ഷ​ണ സ​മി​തി കേ​സി​ൽ ക​ക്ഷി​ചേ​ർ​ന്നു
Friday, June 11, 2021 11:26 PM IST
മാ​ന​ന്ത​വാ​ടി: കേ​ര​ള​ത്തി​ൽ പാ​റ​മ​ട​ക​ൾ​ക്ക് ജ​ന​വാ​കേ​ന്ദ്ര​ങ്ങ​ളി​ൽ നി​ന്നു​മു​ള്ള ദൂ​ര​പ​രി​ധി 200 മീ​റ്റ​ർ ആ​ക്കി ഉ​യ​ർ​ത്തി​യ ഗ്രീ​ൻ ട്രി​ബ്യൂ​ണ​ൽ വി​ധി​ക്കെ​തി​രെ സ​ർ​ക്കാ​രും പാ​റ​മ​ട ഉ​ട​മ​ക​ളും സു​പ്രീം​കോ​ട​തി​യി​ൽ ന​ൽ​കി​യ അ​പ്പീ​ലി​ൽ കേ​ര​ള ന​ദീ​സം​ര​ക്ഷ​ണ സ​മി​തി​യും ക​ക്ഷി​ചേ​ർ​ന്നു. 200 മീ​റ്റ​ർ അ​ക​ലം എ​ന്ന ഗ്രീ​ൻ ട്രി​ബ്യൂ​ണ​ൽ ഉ​ത്ത​ര​വ് നി​ല​നി​ർ​ത്തി​ക്കി​ട്ടു​ന്ന​തി​നു​വേ​ണ്ടി​യാ​ണ് സു​പ്രീം​കോ​ട​തി​യി​ലെ കേ​സി​ൽ കേ​ര​ള ന​ദീ​സം​ര​ക്ഷ​ന സ​മി​തി ക​ക്ഷി​ചേ​ർ​ന്നി​ട്ടു​ള​ള​ത്.
നേ​ര​ത്തെ കേ​ര​ള സ​ർ​ക്കാ​ർ ദൂ​ര​പ​രി​ധി 50 മീ​റ്റ​റാ​ക്കി കു​റ​ച്ചി​രു​ന്നു. ഇ​താ​ണ് ഗ്രീ​ൻ ട്രി​ബ്യൂ​ണ​ൽ 200 മീ​റ്റ​റാ​ക്കി വ​ർ​ധി​പ്പി​ച്ച​ത്. വി​ധി​ക്കെ​തി​രെ പാ​റ​മ​ട​ക്കാ​രും സ​ർ​ക്കാ​രും കേ​ര​ള​ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ചെ​ങ്കി​ലും കോ​ട​തി ഗ്രീ​ൻ ട്രി​ബ്യൂ​ണ​ൽ വി​ധി റ​ദ്ദാ​ക്കി​യി​ല്ല. തു​ട​ർ​ന്നു കേ​ര​ള​ഹൈ​ക്കോ​ട​തി വി​ധി​ക്കെ​തി​രെ പാ​റ​മ​ട​ക്കാ​ർ സു​പ്രീം​കോ​ട​തി​യി​ൽ അ​പ്പീ​ൽ ന​ൽ​കു​ക​യാ​ണു​ണ്ടാ​യ​ത്. ഈ ​വി​ഷ​യ​ത്തി​ൽ ഹ​രി​ത ട്രി​ബ്യൂ​ണ​ലി​നു​ള​ള അ​ധി​കാ​ര​വും കൂ​ടി ചോ​ദ്യം ചെ​യ്തു​കൊ​ണ്ടു കൂ​ടി​യാ​ണ് പു​തി​യ കേ​സ്. പാ​റ​മ​ട​ക്കാ​ർ​ക്കു​വേ​ണ്ടി സു​പ്രീം​കോ​ട​തി​യി​ൽ വ​ക്കീ​ലന്മാ​രു​ടെ നീ​ണ്ട നി​ര​ത​ന്നെ​യാ​ണു​ള്ള​ത്. ഹൈ​ക്കോ​ട​തി​യി​ൽ പാ​റ​മ​ട​ക്കാ​ർ​ക്കൊ​പ്പം നി​ന്ന സ​ർ​ക്കാ​ർ, പ്ര​കൃ​തി സം​ര​ക്ഷ​ണം മ​റ​ന്ന​തു കൊ​ണ്ടാ​ണ് കേ​ര​ള ന​ദീ​സം​ര​ക്ഷ​ണ സ​മി​തി സു​പ്രീം​കോ​ട​തി​യി​ൽ ഹ​ര​ജി ന​ൽ​കി​യ​തെ​ന്ന് സെ​ക്ര​ട്ട​റി ടി.​വി. രാ​ജ​ൻ അ​റി​യി​ച്ചു. താ​മ​സ​സ്ഥ​ല​ത്തി​ന് 50 മീ​റ്റ​ർ അ​ടു​ത്തു​വ​രെ സ്ഫോ​ട​നം ന​ട​ത്താ​മെ​ന്ന​തു ദി​പാ​വ​ലി​ക്ക് പ​ട​ക്കം പൊ​ട്ടി​ക്കു​ന്ന അ​ക​ലം പോ​ലു​മി​ല്ലാ​തെ ലാ​ഘ​വ​ത്തോ​ടെ​യാ​ണ് സ​ർ​ക്കാ​ർ ക​ണ്ട​തെ​ന്നാ​ണ് പ​രാ​തി.
നി​ല​വി​ലെ ഖ​ന​നാ​നു​മ​തി​ക​ളു​ടെ കാ​ലാ​വ​ധി അ​വ​സാ​നി​ക്കു​ബോ​ൾ പു​തി​യ ഖ​ന​നാ​നു​മ​തി ല​ഭൃ​മാ​ക്കു​ന്ന​വേ​ള​യി​ൽ 200 മീ​റ​റ​ർ അ​ക​ലം പാ​ലി​ക്ക​ണ​മെ​ന്ന് കൂ​ടി കേ​ര​ള ഹൈ​ക്കോ​ട​തി നി​ർ​ദ്ദേ​ശി​ച്ചി​രു​ന്നു. ഈ ​വി​ധി മ​റി​ക​ട​ക്കു​ന്ന​തി​ന്നാ​യി കേ​ര​ള​ത്തി​ലെ പാ​റ​മ​ട​ക​ളു​ടെ 2021 മാ​ർ​ച്ച് 31 ന് ​അ​വ​സാ​നി​ച്ച ലൈ​സ​ൻ​സു​ക​ളെ​ല്ലാം കേ​ര​ള​സ​ർ​ക്കാ​ർ 2022 മാ​ർ​ച്ച് 31 വ​രെ നി​രു​പാ​ധി​കം നീ​ട്ടി​ക്കൊ​ടു​ത്തു. 2021 ഏ​പ്രി​ൽ ഒ​ന്നു- മു​ത​ൽ 200 മീ​റ്റ​ർ പ​രി​ധി പാ​ലി​ക്കു​ന്ന​തി​ൽ​നി​ന്ന് പാ​റ​മ​ട​ക്കാ​രെ ര​ക്ഷി​ക്കാ​നാ​യി​രു​ന്നു ഇ​ത്. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ കേ​ര​ള​ത്തി​ലെ മ​ല​നി​ര​ക​ളെ​യും പ​രി​സ്ഥി​തി​യെ​യും പാ​റ​മ​ട​ക​ളു​ടെ സ​മീ​പ​ത്തൂ ജീ​വി​ക്കു​ന്ന സാ​ധാ​ര​ണ​ക്കാ​രാ​യ മ​നു​ഷ്യ​രെ​യും ര​ക്ഷി​ക്കാ​ൻ പ്ര​തി​രോ​ധം ഉ​ണ്ടാ​കേ​ണ്ട​തു​ണ്ടെ​ന്ന് സെ​ക്ര​ട്ട​റി ടി.​വി. രാ​ജ​ൻ പ​റ​ഞ്ഞു. ഈ ​മാ​സം 29 നാ​ണ് കോ​ട​തി കേ​സ് പ​രി​ഗ​ണി​ക്കു​ന്ന​ത്.