മാനന്തവാടി ന​ഗ​ര​സ​ഭ ക​മ്യൂ​ണി​റ്റി കി​ച്ച​ണി​ലേ​ക്ക് വൈ​എം​സി​എ ഭ​ക്ഷ​ണ​സാ​ധ​ന​ങ്ങ​ൾ കൈ​മാ​റി
Friday, June 11, 2021 11:27 PM IST
മാ​ന​ന്ത​വാ​ടി: വൈ​എം​സി​എ മാ​ന​ന്ത​വാ​ടി യൂ​ണി​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ഗ​ര​സ​ഭ ന​ട​ത്തു​ന്ന ക​മ്യൂ​ണി​റ്റി കി​ച്ച​ണി​ലേ​ക്ക് ഭ​ക്ഷ​ണ സാ​ധ​ന​ങ്ങ​ൾ നൽകി. വൈ​എം​സി​എ പ്ര​സി​ഡ​ന്‍റ് ചാ​ക്കോ​ച്ച​ൻ വ​ട്ട​മ​റ്റ​ത്തി​ൽ സാ​ധ​ന​ങ്ങ​ൾ നഗരസഭ അധികൃതർക്ക് കൈ​മാ​റി.
ഭാ​ര​വാ​ഹി​ക​ളാ​യ ഷി​ജു പോ​ൾ, എ​ൻ.​വി. ജോ​ർ​ജ്, ടി. ​റെ​ജി, ന​ഗ​ര​സ​ഭാ വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​വി.​എ​സ്. മൂ​സ, സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ സി​ന്ധു സെ​ബാ​സ്റ്റ്യ​ൻ തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു.

ധ​ർ​ണ ന​ട​ത്തി

വൈ​ത്തി​രി: ല​ക്ഷ​ദ്വീ​പ് അ​ഡ്മി​നി​സ്ട്രേ​റ്റ​റെ തി​രി​ച്ചു വി​ളി​ക്കു​ക, പെ​ട്രോ​ൾ ഡീ​സ​ൽ വി​ല വ​ർ​ധ​ന​വ് പി​ൻ​വ​ലി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ളു​ന്ന​യി​ച്ച് ഐ​ക്യ ട്രേ​ഡ് യൂ​ണി​യ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ചു​ണ്ടേ​ൽ പോ​സ്റ്റ് ഓ​ഫീ​സി​ന് മു​ന്പി​ൽ ധ​ർ​ണ ന​ട​ത്തി.
എ​ച്ച്എം​എ​സ് ജി​ല്ലാ സെ​ക്ര​ട്ട​റി എ​ൻ.​ഒ. ദേ​വ​സി ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​സ്. ചി​ത്ര​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എം.​വി. ബാ​ബു, എം. ​ജ​നാ​ർ​ദ്ദ​ന​ൻ, എ​ൻ.​കെ. ജോ​തി​ഷ് കു​മാ​ർ, സി.​പി. ഗ​ഫൂ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.