ചീ​ക്ക​ല്ലൂ​ര്‍ പാ​ലം അ​പ്രോ​ച്ച് റോ​ഡ് നി​ര്‍​മാ​ണം ഇ​ഴ​യു​ന്നു
Sunday, June 13, 2021 11:50 PM IST
പ​ന​മ​രം: ചീ​ക്ക​ല്ലൂ​ര്‍ പാ​ലം അ​പ്രോ​ച്ച് റോ​ഡ് നി​ര്‍​മാ​ണം ഇ​ഴ​യു​ന്നു. നീ​ണ്ട വ​ര്‍​ഷ​ങ്ങ​ള്‍​ക്ക് ശേ​ഷം പാ​ല​ത്തി​ലേ​ക്ക് പ്ര​വേ​ശി​ക്കാ​ന്‍ അ​പ്രോ​ച്ച് റോ​ഡ് നി​ര്‍​മാ​ണം ആ​രം​ഭി​ച്ചെ​ങ്കി​ലും നി​ര്‍​മാ​ണം ഒ​ച്ചി​ഴ​യും വേ​ഗ​ത​യി​ലാ​ണെ​ന്ന് പ​രാ​തി ഉ​യ​രു​ന്നു. അ​പ്രോ​ച്ച് റോ​ഡ് നി​ര്‍​മാ​ണ​ത്തി​ലെ ചി​ല അ​നി​ശ്ചി​ത​ത്വ​ങ്ങ​ള്‍ പ​രി​ഹ​രി​ക്കാ​ത്ത​താ​ണ് ജ​ന​ങ്ങ​ളു​ടെ സ​ഞ്ചാ​ര​സ്വാ​ത​ന്ത്ര്യം നി​ഷേ​ധി​ക്കു​ന്ന​തി​ന് പി​ന്നി​ലെ​ന്നാ​ണ് പ​റ​യ​പ്പെ​ടു​ന്ന​ത്.

ന​ട​വ​യ​ല്‍, പു​ല്‍​പ്പ​ള്ളി, പൂ​താ​ടി പ്ര​ദേ​ശ​ങ്ങ​ളെ ക​ണി​യാ​മ്പ​റ്റ​യു​മാ​യി എ​ളു​പ്പ​ത്തി​ല്‍ ബ​ന്ധ​പ്പി​ക്കു​ന്ന​തി​ന് വേ​ണ്ടി​യാ​ണ് 15 വ​ര്‍​ഷം മു​ൻ​പ് കാ​വ​ടം പു​ഴ​യ്ക്ക് കു​റു​കെ ചീ​ക്ക​ല്ലൂ​രി​ല്‍ പാ​ലം നി​ര്‍​മാ​ണം പൂ​ര്‍​ത്തീ​ക​രി​ച്ച​ത്. എ​ന്നാ​ല്‍ പാ​ല​ത്തി​ലേ​ക്ക് പ്ര​വേ​ശി​ക്കാ​ന്‍ അ​പ്രോ​ച്ച് റോ​ഡ് നി​ര്‍​മി​ക്കാ​ത്ത​ത് മൂ​ലം ജ​ന​ങ്ങ​ള്‍​ക്ക് അ​ക്ക​രെ​യി​ക്ക​രെ ക​ട​ക്കാ​ന്‍ സാ​ധി​ച്ചി​രു​ന്നി​ല്ല. തു​ട​ര്‍​ന്നാ​ണ് ആ​റ് കോ​ടി​യോ​ളം രൂ​പ മു​ട​ക്കി റോ​ഡ് നി​ര്‍​മാ​ണം തു​ട​ങ്ങി​യ​ത്.

വ​യ​ലി​ലൂ​ടെ​യാ​ണ് റോ​ഡ് ക​ട​ന്ന് പോ​കു​ന്ന​ത്. പാ​ല​ത്തി​ലേ​യ്ക്ക് പ്ര​വേ​ശി​ക്കു​ന്ന ഇ​രു വ​ശ​ത്തും ക​രി​ങ്ക​ല്‍ ഭി​ത്തി നി​ര്‍​മി​ച്ച് മ​ണ്ണി​ട്ടു​ന്ന പ്ര​വൃ​ത്തി ആ​രം​ഭി​ച്ചെ​ങ്കി​ലും കാ​വ​ടം വ​യ​ല്‍​ഭാ​ഗ​ത്ത് പ്ര​വൃ​ത്തി ആ​രം​ഭി​ച്ചി​ട്ടി​ല്ലെ​ന്ന് നാ​ട്ടു​കാ​ര്‍ പ​റ​ഞ്ഞു. നി​ല​വി​ല്‍ മ​ണ്ണി​ട്ട​ഭാ​ഗം ചെ​ളി​ക്കു​ള​മാ​യി കാ​ല്‍​ന​ട പോ​ലും ചെ​യ്യാ​ന്‍ പ​റ്റാ​ത്ത അ​വ​സ്ഥ​യാ​ണ്. ശ​ക്ത​മാ​യ മ​ഴ പെ​യ്ത് പു​ഴ​യി​ല്‍ വെ​ള്ള​മു​യ​ര്‍​ന്നാ​ല്‍ നി​ക്ഷേ​പി​ച്ച മ​ണ്ണും ഒ​ഴു​കി പോ​കു​ന്ന സാ​ഹ​ച​ര്യ​മാ​ണ്. റോ​ഡ് ക​ട​ന്ന് പോ​കു​ന്ന സ്ഥ​ല​ത്ത് സ്വ​കാ​ര്യ വ്യ​ക്തി​ക​ളു​മാ​യി നി​ല​നി​ൽ​ക്കു​ന്ന ത​ര്‍​ക്ക​മാ​ണ് നി​ര്‍​മാ​ണം ഇ​ഴ​യാ​ന്‍ കാ​ര​ണം. അ​പ്രോ​ച്ച് റോ​ഡ് നി​ര്‍​മാ​ണ ത​ട​സ​ങ്ങ​ള്‍ നീ​ക്കു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ചീ​ക്ക​ല്ലൂ​ര്‍ പാ​ലം അ​പ്രോ​ച്ച് റോ​ഡ് ജ​ന​കീ​യ സ​മി​തി ഭാ​ര​വാ​ഹി​ക​ള്‍ ആ​വ​ശ്യ​പ്പെ​ട്ടു.

അ​പ്രോ​ച്ച് റോ​ഡ്:
സാ​ങ്കേ​തി​ക ത​ട​സ​ങ്ങ​ള്‍ നീ​ക്കു​മെ​ന്ന് ടി. ​സി​ദ്ദി​ഖ് എം​എ​ല്‍​എ

​പ​ന​മ​രം: ചീ​ക്ക​ല്ലൂ​ര്‍ പാ​ലം അ​പ്രോ​ച്ച് റോ​ഡ് നി​ർ​മാ​ണ​ത്തി​ലെ സാ​ങ്കേ​തി​ക ത​ട​സ​ങ്ങ​ള്‍ പ​രി​ഹ​രി​ച്ച് പൂ​ര്‍​ത്തീ​ക​രി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​മെ​ന്ന് ക​ല്‍​പ്പ​റ്റ എം​എ​ല്‍​എ ടി. ​സി​ദ്ദി​ഖ് പ​റ​ഞ്ഞു. അ​പ്രോ​ച്ച് റോ​ഡ് നി​ര്‍​മാ​ണ സ്ഥ​ലം സ​ന്ദ​ര്‍​ശി​ച്ച ശേ​ഷം സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ന​ട​വ​യ​ല്‍ പ്ര​ദേ​ശ​ത്തെ ജ​ന​ങ്ങ​ളെ ക​ണി​യാ​മ്പ​റ്റ​യും ക​ല്‍​പ്പ​റ്റ​യും ആ​യി എ​ളു​പ്പ​ത്തി​ല്‍ ബ​ന്ധി​പ്പി​ക്കു​ന്ന റോ​ഡ് പൂ​ര്‍​ത്തി​യാ​ക്കേ​ണ്ട​ത് അ​ത്യാ​വ​ശ്യ​മാ​ണെ​ന്നും ഇ​തി​നു വേ​ണ്ടി സ​ര്‍​ക്കാ​ര്‍ ത​ല​ത്തി​ല്‍ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും എം​എ​ല്‍​എ പ​റ​ഞ്ഞു.