കാ​ട്ടാ​ന​യി​റ​ങ്ങി: മ​ര​കാ​വ്, ഭൂ​ദാ​നം പ്ര​ദേ​ശ​ങ്ങ​ളി​ൽ വ​ൻ കൃ​ഷി നാ​ശം
Tuesday, June 15, 2021 11:55 PM IST
പു​ൽ​പ്പ​ള്ളി: മ​ര​കാ​വ്, ഭൂ​താ​നം പ്ര​ദേ​ശ​ങ്ങ​ളി​ൽ കാ​ട്ടാ​ന​യിറങ്ങി വ​ൻ കൃ​ഷി​നാ​ശം. മ​ര​കാ​വ് പ​ള്ളി​യു​ടെ ഉ​ൾ​പ്പെ​ടെ നി​ര​വ​ധി കൃ​ഷി​യി​ട​ങ്ങ​ളി​ലെ കാ​ർ​ഷി​ക വി​ള​ക​ളാ​ണ് കാ​ട്ടാ​ന​ക​ൾ ന​ശി​പ്പി​ച്ച​ത്. ക​ഴി​ഞ്ഞ ഒ​രു മാ​സ​മാ​യി ഈ ​പ്ര​ദേ​ശ​ങ്ങ​ളി​ലെ കൃ​ഷി​യി​ട​ങ്ങ​ളി​ൽ കാ​ട്ടാ​ന ശ​ല്യം രൂ​ക്ഷ​മാ​ണ്. സ​ന്ധ്യ മ​യ​ങ്ങു​ന്ന​തോ​ടെ ആ​ന​ക​ൾ കൂ​ട്ട​ത്തോ​ടെ കൃ​ഷി​യി​ട​ങ്ങ​ളി​ലേ​ക്ക് ഇ​റ​ങ്ങു​ക​യാ​ണ്. ഈ ​മേ​ഖ​ല​യി​ൽ വ​നാ​തി​ർ​ത്തി​യി​ൽ യാ​തൊ​രു​വി​ധ പ്ര​തി​രോ​ധ സം​വി​ധാ​ന​ങ്ങ​ളും ഇ​ല്ല.
ഏ​താ​നും ദി​വ​സ​ങ്ങ​ൾ​ക്കു മു​ന്പ് പ​ള്ളി​യു​ടെ കൃ​ഷി​യി​ട​ത്തി​ൽ കാ​ട്ടാ​ന​ക​ൾ വ​ലി​യ കൃ​ഷി​നാ​ശം വ​രു​ത്തി​യി​രു​ന്നു. ക​ഴി​ഞ്ഞ മൂ​ന്ന് വ​ർ​ഷ​മാ​യി ഈ ​മേ​ഖ​ല​യി​ൽ വ​ന്യ​മൃ​ഗ​ങ്ങ​ൾ കൃ​ഷി​ക​ൾ ന​ശി​പ്പി​ച്ച​തി​ന് ന​ഷ്ട​പ​രി​ഹാ​ര​വും ല​ഭി​ച്ചി​ട്ടി​ല്ല. മ​ര​കാ​വ് പ​ള്ളി​യു​ടെ സ്ഥ​ല​ത്തി​ന് പു​റ​മേ ക​ല്ലു​ങ്ക​ൽ ബേ​ബി, തോ​മ​സ് പു​ല്ല​ന്താ​നി, കൊ​ച്ചു​പു​ര​യ്ക്ക​ൽ ഷി​ജു തു​ട​ങ്ങി​യ നി​ര​വ​ധി ക​ർ​ഷ​ക​രു​ടെ കൃ​ഷി​യി​ട​ങ്ങ​ളി​ൽ കാ​ട്ടാ​ന​ക്കൂ​ട്ടം വ​ൻ കൃ​ഷി​നാ​ശം വ​രു​ത്തി. വ​ന്യ​മൃ​ഗ​ങ്ങ​ൾ നാ​ട്ടി​ലേ​ക്ക് ഇ​റ​ങ്ങി​യ​തോ​ടെ ജ​ന​ങ്ങ​ളു​ടെ നി​ല​നി​ൽ​പ്പി​നു ത​ന്നെ ഭീ​ഷ​ണി ആ​കു​ന്പോ​ൾ അ​ധി​കാ​രി​ക​ൾ ക​യ്യും കെ​ട്ടി നോ​ക്കി നി​ൽ​ക്കു​ക​യാ​ണെ​ന്ന് നാ​ട്ടു​കാ​ർ ആ​രോ​പി​ച്ചു. അ​ടി​യ​ന്ത​ര​മാ​യി വ​ന്യ​മൃ​ഗ​ശ​ല്യ​ത്തി​ന് പ​രി​ഹാ​രം കാ​ണാ​ൻ അ​ധി​കൃ​ത​ർ ത​യാ​റാ​ക​ണ​മെ​ന്നും ക​ർ​ഷ​ക​ർ ആ​വ​ശ്യ​പ്പെ​ട്ടു.