ക​ൽ​പ്പ​റ്റ​യി​ലെ മോ​ഷ​ണം: ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ
Wednesday, June 16, 2021 11:44 PM IST
ക​ൽ​പ്പ​റ്റ: ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി​യി​ൽ ക​ൽ​പ്പ​റ്റ ചു​ങ്കം ജം​ഗ്ഷ​നി​ലെ സൂ​ര്യ ആ​ർ​ക്കേ​ഡി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന കെ​ൻ​ഡ് മീ​ഡി​യ സ്ഥാ​പ​ന​ത്തി​ൽ മോ​ഷ​ണം ന​ട​ത്തി​യ പ്ര​തി​ക​ളു​മാ​യി പോ​ലീ​സ് തെ​ളി​വെ​ടു​പ്പ് ന​ട​ത്തി. സ്റ്റു​ഡി​യോ കു​ത്തി​തു​റ​ക്കാ​ൻ ഉ​പ​യോ​ഗി​ച്ച ക​ന്പി​പ്പാ​ര ക​ണ്ടെ​ടു​ത്തു. കേ​സി​ൽ ര​ണ്ടു​പേ​രെ ക​ൽ​പ്പ​റ്റ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. കോ​ഴി​ക്കോ​ട് കാ​ട്ടി​പ്പാ​റ ച​മ​ൽ സ്വ​ദേ​ശി വാ​ഴം​കു​ന്നേ​ൽ സു​ദി​ൻ (21), മ​ല​പ്പു​റം ക​രി​പ്പൂ​ർ, നി​യം​ക​ണ്ടം, കി​ഴ​ക്ക​യി​ൽ​വീ​ട്ടി​ൽ അ​ജി​ത്ത് സു​നി​ൽ​കു​മാ​ർ (21) എ​ന്നി​വ​രെ​യാ​ണ് ക​ൽ​പ്പ​റ്റ ഇ​ൻ​സ്പെ​ക്ട​ർ ഓ​ഫ് പോ​ലീ​സ് പ്ര​മോ​ദ്, സ​ബ് ഇ​ൻ​സ്പെ​ക്ട​ർ ജെ​യിം​സ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം ഇ​ന്ന​ലെ അ​റ​സ്റ്റ് ചെ​യ്ത​ത്.