ഓ​ട്ടോ​റി​ക്ഷ​യ്ക്കു​നേ​രെ കാ​ട്ടാ​നയു​ടെ ആ​ക്ര​മ​ണം: ര​ണ്ടുപേ​ർ​ക്ക് പ​രി​ക്ക്
Friday, June 18, 2021 1:14 AM IST
മാ​ന​ന്ത​വാ​ടി: കാ​ട്ടി​ക്കു​ളം-​പ​ന​വ​ല്ലി-​തി​രു​നെ​ല്ലി റോ​ഡി​ൽ പാ​ണ്ഡു​രം​ഗ​യി​ൽ ഓ​ട്ടോ​റി​ക്ഷ​യ്ക്കു നേ​രെ കാ​ട്ടാ​ന​യു​ടെ ആ​ക്ര​മ​ണം. ഓ​ട്ടോ​റി​ക്ഷാ ഡ്രൈ​വ​ർ പ​വ​ല്ലി കോ​മ​ത്ത് സു​രേ​ഷ് (36) യാ​ത്ര​ക്കാ​രി മ​ല​യി​ൽ ശ്യാ​മ​ള (60) എ​ന്നി​വ​ർ​ക്ക് പ​രി​ക്കേ​റ്റു. വ്യാ​ഴാ​ഴ്ച രാ​വി​ലെ ആ​റോ​ടെ​യാ​യി​രു​ന്നു സം​ഭ​വം.
വ​യ​നാ​ട് ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്കു​ള്ള യാ​ത്രാ​മ​ധ്യേ​യാ​ണ് ഇ​രു​വ​രും ആ​ന​യു​ടെ മു​ന്നി​ല​ക​പ്പെ​ട്ട​ത്. ഓ​ട്ടോ​റി​ക്ഷ​യ്ക്ക് എ​തി​രേ വ​ന്ന ആ​ന ഓ​ട്ടോ​റി​ക്ഷ ച​വി​ട്ടി​മ​റി​ച്ചി​ട്ട​ശേ​ഷം ക​ട​ന്നു പോ​വു​ക​യാ​യി​രു​ന്നു. അ​പ​ക​ട​ത്തി​ൽ സു​രേ​ഷി​ന് ത​ല​യ്ക്ക് പ​രി​ക്കേ​റ്റു.
ശ്യാ​മ​ള​യു​ടെ കാ​ലി​നും പ​രി​ക്കേ​റ്റു. പ്ര​ദേ​ശ​വാ​സി​ക​ളാ​ണ് ഇ​വ​രെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​ത്. അ​പ​ക​ട​ത്തി​ൽ ഓ​ട്ടോ​റി​ക്ഷ​യ്ക്കും സാ​ര​മാ​യ കേ​ടു​പാ​ടു​ക​ൾ ഉ​ണ്ടാ​യി. മാ​ന​ന്ത​വാ​ടി റേ​ഞ്ച് ഓ​ഫീ​സ​ർ കെ.​വി. ബി​ജു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വ​നം വ​കു​പ്പ് ഉ​ദ്യോ​സ്ഥ​ർ സ്ഥ​ല​ത്തെ​ത്തി. അ​ധി​കൃ​ത​രോ​ട് പ്ര​ദേ​ശ​വാ​സി​ക​ൾ പ്ര​തി​ഷേ​ധ​മ​റി​യി​ച്ചു. പ്ര​ദേ​ശ​ത്ത് വാ​ച്ച​ർ​മാ​രെ നി​യോ​ഗി​ച്ച് കാ​വ​ൽ ഏ​ർ​പ്പെ​ടു​ത്താ​മെ​ന്നും ഓ​ട്ടോ​റി​ക്ഷ ന​ന്നാ​ക്കി ന​ൽ​കാ​മെ​ന്നും വ​നം വ​കു​പ്പ് അ​ധി​കൃ​ത​ർ ഉ​റ​പ്പു ന​ൽ​കി.