വ​യ​നാ​ട്ടി​ൽ യു​ജി​സി​യു​ടെ പ​രീ​ക്ഷാ​കേ​ന്ദ്ര​ങ്ങ​ൾ ആ​രം​ഭി​ക്ക​ണം: ടി. സി​ദ്ദി​ഖ് എം​എ​ൽ​എ
Friday, June 18, 2021 11:15 PM IST
ക​ൽ​പ്പ​റ്റ: യു​ജി​സി​യു​ടെ പ​രീ​ക്ഷാ​കേ​ന്ദ്ര​ങ്ങ​ൾ വ​യ​നാ​ട്ടി​ൽ ആ​രം​ഭി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ടി. ​സി​ദ്ദി​ഖ് എം​എ​ൽ​എ യു​ജി​സി ഡ​ൽ​ഹി ആ​സ്ഥാ​ന​ത്തെ​ത്തി സെ​ക്ര​ട്ട​റി സ​ർ​വ​ജി​ത് സ​ക്സേ​ന​യ്ക്ക് ക​ത്ത് ന​ൽ​കി. അ​തോ​ടൊ​പ്പം വി​ഷ​യം രാ​ഹു​ൽ ഗാ​ന്ധി എം​പി​യു​ടെ ശ്ര​ദ്ധ​യി​ൽ പെ​ടു​ത്തു​ക​യും വി​ഷ​യ​ത്തി​ൽ ത​ന്‍റെ ഇ​ട​പെ​ട​ലു​ക​ൾ ഉ​ണ്ടാ​കു​മെ​ന്നും രാ​ഹു​ൽ ഗാ​ന്ധി അ​റി​യി​ച്ചു. വ​യ​നാ​ട്ടി​ൽ വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ൽ പു​തി​യ പ​ദ്ധ​തി​ക​ൾ കൊ​ണ്ടു​വ​രാ​നു​ള്ള ശ്ര​മ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യാ​ണ് എം​എ​ൽ​എ ഡ​ൽ​ഹി​യി​ൽ എ​ത്തി​യ​ത്. വി​ഷ​യം അ​ടി​യ​ന്ത​ര പ്രാ​ധാ​ന്യ​ത്തോ​ടെ കാ​ണു​മെ​ന്നും ന​ട​പ​ടി​ക​ൾ ഉ​ട​ൻ സ്വീ​ക​രി​ക്കു​മെ​ന്നും അ​ധി​കൃ​ത​ർ എം​എ​ൽ​എ യെ ​അ​റി​യി​ച്ചു.