വൈ​ദ്യു​തി പോ​സ്റ്റു​ക​ൾ ത​ക​ർ​ന്നു‌: സു​ഗ​ന്ധ​ഗി​രി മേ​ഖ​ല ഇ​രു​ട്ടി​ൽ
Friday, June 18, 2021 11:15 PM IST
വൈ​ത്തി​രി: കാ​ല​വ​ർ​ഷം ശ​ക്ത​മാ​യ​തോ​ടെ മ​ല​യോ​ര മേ​ഖ​ല​യാ​യ സു​ഗ​ന്ധ​ഗി​രി​യി​ൽ വൈ​ദ്യു​തി ബ​ന്ധം ത​ക​രാ​റി​ലാ​കു​ന്ന​ത് പ​തി​വാ​കു​ന്നു.
ആ​റ് വൈ​ദ്യു​തി പോ​സ്റ്റു​ക​ളാ​ണ് ഈ ​മേ​ഖ​ല​യു​ടെ ഭാ​ഗ​മാ​യ അ​ഞ്ചാം ഷെ​ഡ് എ​ട്ടാം ന​ന്പ​ർ, കൂ​പ്പ് എ​ന്നീ ഭാ​ഗ​ങ്ങ​ളി​ൽ പൊ​ട്ടി വീ​ണ​ത്. കെ​എ​സ്ഇ​ബി ജീ​വ​ന​ക്കാ​രും നാ​ട്ടു​കാ​രും എ​ത്തി മ​ര​ച്ചി​ല്ല​ക​ൾ മാ​റ്റി വൈ​ദ്യു​തി ബ​ന്ധം പു​നഃ​സ്ഥാ​പി​ക്കു​ന്ന ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചു.

മ​രം വീ​ണ് ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു

ഗൂ​ഡ​ല്ലൂ​ർ: ശ​ക്ത​മാ​യ മ​ഴ​യി​ൽ റോ​ഡ് ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു. ഗൂ​ഡ​ല്ലൂ​ർ-​ബ​ത്തേ​രി അ​ന്ത​ർ​സം​സ്ഥാ​ന പാ​ത​യി​ലെ പാ​ട​ന്ത​റ, കൈ​വ​ട്ട തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ലാ​ണ് മ​രം വീ​ണ​ത്. റോ​ഡോ​ര​ത്തെ ഭീ​മ​ൻ മ​ര​മാ​ണ് മ​റി​ഞ്ഞ് വീ​ണ​ത്. ഊ​ട്ടി മേ​ഖ​ല​യി​ൽ ക​ന​ത്ത മ​ഴ​യി​ൽ വൈ​ദ്യു​തി ലൈ​നി​ലേ​ക്ക് മ​രം വീ​ണ് അ​ഞ്ച് വൈ​ദ്യു​തി തൂ​ണു​ക​ൾ ത​ക​ർ​ന്നു. ഇ​തേ​ത്തു​ട​ർ​ന്ന് ഈ ​മേ​ഖ​ല​യി​ൽ മ​ണി​ക്കൂ​റു​ക​ളോ​ളം വൈ​ദ്യു​തി ത​ട​സ​പ്പെ​ട്ടു.

ലോ​റി​യി​ൽ ക​ട​ത്തു​ക​യാ​യി​രു​ന്ന മ​ദ്യം പി​ടി​കൂ​ടി

ഉൗ​ട്ടി: അ​ന​ധി​കൃ​ത​മാ​യി ച​ര​ക്ക് ലോ​റി​യി​ൽ ക​ട​ത്തു​ക​യാ​യി​രു​ന്ന 69 ബോ​ട്ടി​ൽ മ​ദ്യം പി​ടി​കൂ​ടി. കോ​ത്ത​ഗി​രി കു​ഞ്ച​പ്പ​ന​യി​ൽ എ​സ്.​ഐ. ജോ​ണ്‍ കെ​ന്ന​ഡി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് മ​ദ്യം പി​ടി​കൂ​ടി​യ​ത്. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഹ​നു​മാ​പു​രം സ്വ​ദേ​ശി സ​ന്തോ​ഷ്കു​മാ​ർ (32)യെ ​പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു.