കാ​ർ​ഷി​ക വാ​യ്പ അ​നു​വ​ദി​ക്കും
Friday, June 18, 2021 11:15 PM IST
ക​ൽ​പ്പ​റ്റ: കാ​ർ​ഷി​ക വി​ക​സ​ന ക​ർ​ഷ​ക ക്ഷേ​മ വ​കു​പ്പ് ക​ർ​ഷ​ക​ർ​ക്ക് കൃ​ഷി ആ​വ​ശ്യ​ത്തി​നാ​യി സ്പെ​ഷ്യ​ൽ ലി​ക്വ​ഡി​റ്റി ഫ​ണ്ട് എ​ന്ന പേ​രി​ൽ കാ​ർ​ഷി​ക വാ​യ്പ അ​നു​വ​ദി​ക്കും. കു​റ​ഞ്ഞ പ​ലി​ശ നി​ര​ക്കി​ൽ ഒ​രു വ​ർ​ഷ​ത്തേ​ക്കു​ള്ള വാ​യ്പ​യാ​ണ് ന​ൽ​കു​ന്ന​ത്. ജി​ല്ല​യി​ലെ പ്രൈ​മ​റി കോ-​ഓ​പ്പ​റേ​റ്റീ​വ് ബാ​ങ്ക്, കേ​ര​ള ഗ്രാ​മീ​ണ്‍ ബാ​ങ്ക് എ​ന്നി​വ വ​ഴി​യാ​ണ് വാ​യ്പ ല​ഭി​ക്കു​ക.
കോ​വി​ഡ് സാ​ഹ​ച​ര്യ​ത്തി​ലും കൃ​ഷി​യി​റ​ക്കി ഉ​ത്പാ​ദ​ന​ക്ഷ​മ​ത കൈ​വ​രി​ക്കു​ന്ന​തി​നാ​ണ് തു​ക ന​ൽ​കു​ന്ന​ത്. ജി​ല്ല​യ്ക്ക് 70 കോ​ടി രൂ​പ​യാ​ണ് ഇ​തി​നാ​യി അ​നു​വ​ദി​ച്ചി​ട്ടു​ള്ള​ത്. വാ​യ്പ ആ​വ​ശ്യ​മു​ള്ള ക​ർ​ഷ​ക​ർ അ​ത​ത് പ​ഞ്ചാ​യ​ത്ത് കൃ​ഷി​ഭ​വ​നു​മാ​യി ബ​ന്ധ​പ്പെ​ട​ണ​മെ​ന്ന് കൃ​ഷി ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ അ​റി​യി​ച്ചു.