കോ​വി​ഡ് മ​ര​ണം: ആ​ശ്രി​ത​ർ​ക്ക് സ്വ​യം തൊ​ഴി​ൽ വാ​യ്പ പ​ദ്ധ​തി​യി​ലേ​ക്ക് അ​പേ​ക്ഷി​ക്കാം
Sunday, June 20, 2021 3:38 AM IST
ക​ൽ​പ്പ​റ്റ: കോ​വി​ഡ് മ​ര​ണം സം​ഭ​വി​ച്ച വ്യ​ക്തി​യു​ടെ ആ​ശ്രി​ത​ർ​ക്കാ​യി കേ​ന്ദ്ര സാ​മൂ​ഹി​ക നീ​തി​യും ശാ​ക്തീ​ക​ര​ണ​വും വ​കു​പ്പ് ആ​വി​ഷ്ക​രി​ച്ച സ്വ​യം തൊ​ഴി​ൽ വാ​യ്പ പ​ദ്ധ​തി​യി​ലേ​ക്ക് സം​സ്ഥാ​ന പി​ന്നോ​ക്ക വി​ഭാ​ഗ വി​ക​സ​ന കോ​ർ​പ്പ​റേ​ഷ​ൻ അ​പേ​ക്ഷ ക്ഷ​ണി​ച്ചു. മൂ​ന്ന് ല​ക്ഷം രൂ​പ​യി​ൽ താ​ഴെ വാ​ർ​ഷി​ക വ​രു​മാ​ന​മു​ള്ള ഒ​ബി​സി വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട കു​ടും​ബ​ത്തി​ലെ 60 വ​യ​സി​ൽ താ​ഴെ പ്രാ​യ​മു​ള്ള മു​ഖ്യ വ​രു​മാ​ന​ദാ​യ​ക​ൻ മ​ര​ണ​മ​ട​ഞ്ഞി​ട്ടു​ള്ള പ​ക്ഷ​മാ​ണ് ആ​ശ്രി​ത​ർ​ക്ക് വാ​യ്പ അ​നു​വ​ദി​ക്കു​ന്ന​ത്. അ​ഞ്ച് ല​ക്ഷം രൂ​പ വ​രെ അ​ട​ങ്ക​ൽ വ​രു​ന്ന സ്വ​യം തൊ​ഴി​ൽ സം​രം​ഭ​ങ്ങ​ൾ​ക്ക് മു​ഴു​വ​ൻ തു​ക​യും അ​നു​വ​ദി​ക്കും.
ഇ​തി​ൽ പ​ദ്ധ​തി അ​ട​ങ്ക​ലി​ന്‍റെ 80 ശ​ത​മാ​നം തു​ക വാ​യ്പ​യും ബാ​ക്കി 20 ശ​ത​മാ​നം സ​ബ്സി​ഡി​യു​മാ​ണ്. ആ​റ് ശ​ത​മാ​നം വാ​ർ​ഷി​ക പ​ലി​ശ നി​ര​ക്കി​ൽ അ​ഞ്ച് വ​ർ​ഷ​മാ​ണ് തി​രി​ച്ച​ട​വ് കാ​ലാ​വ​ധി. അ​ർ​ഹ​രാ​യ ഗു​ണ​ഭോ​ക്താ​ക്ക​ൾ 28 ന് ​മു​ന്പ് www.ksbcdc.com എ​ന്ന കോ​ർ​പ്പ​റേ​ഷ​ൻ വെ​ബ്സൈ​റ്റി​ൽ ര​ജി​സ്റ്റ​ർ ചെ​യ്യേ​ണ്ട​താ​ണ്. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.