ആം​ബു​ല​ൻ​സ് ഇ​ടി​ച്ച​യാ​ൾ മ​രി​ച്ചു
Sunday, June 20, 2021 10:32 PM IST
സു​ൽ​ത്താ​ൻ ബ​ത്തേ​രി: ആം​ബു​ല​ൻ​സ് ഇ​ടി​ച്ച് പ​രി​ക്കേ​റ്റ മ​ധ്യ​വ​യ്സ​ക​ൻ മ​രി​ച്ചു. ക​ട​ൽ​മാ​ട് കു​ള​ന്പി​ൽ സ​ത്യ​ദേ​വ​ൻ (കു​ട്ട​ൻ-54) ആ​ണ് മ​രി​ച്ച​ത്. വെ​ള്ളി​യാ​ഴ്ച രാ​വി​ലെ പ​ത്ത​ര​യോ​ടെ ബ​ത്തേ​രി സ​ർ​വ​ജ​ന സ്കൂ​ളി​ന് സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം. സ്കൂ​ളി​ന് സ​മീ​പ​ത്തെ മെ​സി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി​യാ​ണ് അ​പ​ക​ടം സം​ഭ​വി​ച്ച​ത്.

പാ​ൽ​സ​ൽ വാ​ങ്ങാ​ൻ എ​ത്തി​യ സ​ത്യ​ദേ​വ​ൻ കൈ ​ക​ഴു​കാ​ൻ പോ​കു​ന്ന​തി​നി​ടെ ആം​ബു​ല​ൻ​സ് ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ഉ​ട​നെ ബ​ത്തേ​രി​യി​ലെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും പി​ന്നീ​ട് മേ​പ്പാ​ടി​യി​ലെ സ്വ​കാ​ര്യ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ്ര​വേ​ശി​പ്പി​ക്കു​ക​യാ​യി​രു​ന്നു. ചി​കി​ത്സ​യി​ലി​രി​ക്കെ ഇ​ന്ന​ലെ രാ​വി​ലെ മ​ര​ണം. ഭാ​ര്യ: ര​മ​ണി. മ​ക്ക​ൾ: വി​ഷ്ണു, വി​ദ്യ. മ​രു​മ​ക്ക​ൾ: ജി​തി​ൻ, ശി​ൽ​പ.