ആ​ദി​വാ​സി​ക​ൾ​ക്ക് മു​ഖാ​വ​ര​ണം വി​ത​ര​ണം ചെ​യ്തു
Monday, June 21, 2021 12:13 AM IST
ഗൂ​ഡ​ല്ലൂ​ർ: രാ​ഹു​ൽ ഗാ​ന്ധി​യു​ടെ 51ാമ​ത് ജന്മദി​ന​ത്തോ​ട് അ​നു​ബ​ന്ധി​ച്ച് നെ​ല്ലാ​ക്കോ​ട്ട പ​ഞ്ചാ​യ​ത്തി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലെ ആ​ദി​വാ​സി കോ​ള​നി​ക​ളി​ലെ ആ​ദി​വാ​സി​ക​ൾ​ക്ക് കോ​ണ്‍​ഗ്ര​സ് മു​ഖാ​വ​ര​ണം വി​ത​ര​ണം ചെ​യ്തു.
വേ​ങ്ങ​ര നാ​യ​ക്ക​ൻ കോ​ള​നി, ചെ​റു​കു​ന്ന് പ​ണി​യ​ർ കോ​ള​നി, കാ​പ്പു​ക​ര പ​ണി​യ​ർ കോ​ള​നി, കൈ​വ​ട്ട നാ​യ​ക്ക​ൻ കോ​ള​നി, പാ​ലാ​പ്പ​ള്ളി നാ​യ​ക്ക​ൻ കോ​ള​നി, ക​രി​ന്പ​ൻ​മൂ​ല പ​ണി​യ​ർ കോ​ള​നി, ഐ​നി​ച്ചോ​ട് തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ലെ ആ​ദി​വാ​സി​ക​ൾ​ക്കാ​ണ് മാ​സ്ക് വി​ത​ര​ണ​വും കോ​വി​ഡ് ബോ​ധ​വ​ത്ക​ര​ണ​വും ന​ട​ത്തി​യ​ത്. കോ​ണ്‍​ഗ്ര​സ് ഗൂ​ഡ​ല്ലൂ​ർ ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് എ​ൻ.​എ. അ​ഷ്റ​ഫ് വി​ത​ര​ണോ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.
കോ​ണ്‍​ഗ്ര​സ് എ​സ്ടി വി​ഭാ​ഗം ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എം.​കെ. ര​വി, കോ​ണ്‍​ഗ്ര​സ് ബൂ​ത്ത് പ്ര​സി​ഡ​ന്‍റ് കെ. ​അ​ഷ്റ​ഫ്, ഗൂ​ഡ​ല്ലൂ​ർ പ​ഞ്ചാ​യ​ത്ത് യൂ​നി​യ​ൻ കൗ​ണ്‍​സി​ല​ർ ലി​സി ഷാ​ജി, നെ​ല്ലാ​ക്കോ​ട്ട പ​ഞ്ചാ​യ​ത്ത് കൗ​ണ്‍​സി​ല​ർ അ​നു ജോ​സ​ഫ്, സു​കു​മാ​ര​ൻ, കെ. ​അ​ബ്ദു​ള്ള തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു.

ജു​മു​അ മ​സ്ജി​ദി​ന്‍റെ
ചു​റ്റു​മ​തി​ൽ കാട്ടാന
ത​ക​ർ​ത്തു
ഗൂ​ഡ​ല്ലൂ​ർ: ന​ഗ​ര​സ​ഭാ പ​രി​ധി​യി​ലെ തു​റ​പ്പ​ള്ളി ടൗ​ണി​ൽ കാ​ട്ടു​കൊ​ന്പ​ന്‍റെ പ​രാ​ക്ര​മം. മാ​സ​ങ്ങ​ളാ​യി ഒ​റ്റ​യാ​ൻ തു​റ​പ്പ​ള്ളി മേ​ഖ​ല​യി​ൽ ചു​റ്റി​ത്തി​രി​യു​ക​യാ​ണ്. ഇ​ന്ന​ലെ പു​ല​ർ​ച്ചെ നാ​ലി​ന് തു​റ​പ്പ​ള്ളി​യി​ൽ കാ​ട്ടാ​ന ജു​മു​അ മ​സ്ജി​ദി​ന്‍റെ ചു​റ്റു​മ​തി​ൽ ത​ക​ർ​ത്തു. കാ​ട്ടാ​ന ശ​ല്യം കാ​ര​ണം പ​ള്ളി​ക്ക​മ്മി​റ്റി​യും നാ​ട്ടു​കാ​രും ചേ​ർ​ന്ന് പ​ള്ളി​മു​റ്റ​ത്തു​ണ്ടാ​യി​രു​ന്ന മാ​വും തെ​ങ്ങും അ​ടി​യോ​ടെ വെ​ട്ടി​മാ​റ്റി.