ദൃ​ഷ്ടി പ​ദ്ധ​തി​യി​ലൂ​ടെ പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യോ​ട് പ​രാ​തി അ​റി​യി​ക്കാം
Thursday, June 24, 2021 1:10 AM IST
ക​ൽ​പ്പ​റ്റ: പൊ​തു​ജ​ന​ങ്ങ​ളു​മാ​യി ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​മാ​ർ ഇ​നി​മു​ത​ൽ വീ​ഡി​യോ പ്ലാ​റ്റ്ഫോ​മി​ലും വീ​ഡി​യോ കോ​ളി​ലൂ​ടെ​യും സം​സാ​രി​ക്കും. ദൃ​ഷ്ടി എ​ന്ന് പേ​രി​ട്ടി​രി​ക്കു​ന്ന പു​തി​യ പ​ദ്ധ​തി​ക്കു സ്മാ​ർ​ട്ട് ഫോ​ണ്‍ ഉ​പ​യോ​ഗി​ച്ച് വാ​ട്സാ​പ്പി​ലൂ​ടെ വീ​ഡി​യോ കോ​ൾ ചെ​യ്തു ആ​ളു​ക​ൾ​ക്ക് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യോ​ട് സം​സാ​രി​ക്കാം.
അ​തു​വ​ഴി പ്ര​ശ്ന​ങ്ങ​ളും ആ​വ​ലാ​തി​ക​ളും പ​രാ​തി​ക​ളാ​യി പ​റ​യാ​നും പ​രി​ഹാ​രം വേ​ഗ​ത്തി​ൽ കാ​ണാ​നും സാ​ധി​ക്കും വി​ധ​മാ​ണ് സം​സ്ഥാ​ന​മൊ​ട്ടാ​കെ രൂ​പ​ക​ൽ​പ്പ​ന ചെ​യ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​തെ​ന്ന് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ഡോ. ​അ​ർ​വി​ന്ദ് സു​കു​മാ​ർ അ​റി​യി​ച്ചു.
എ​ല്ലാ ബു​ധ​നാ​ഴ്ച​യും വൈ​കു​ന്നേ​രം നാ​ലി​നും അ​ഞ്ചി​നും ഇ​ട​യി​ൽ ഇ​ത്ത​ര​ത്തി​ൽ പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് പ്ര​ശ്ന​ങ്ങ​ൾ അ​വ​ത​രി​പ്പി​ക്കാം. ഇ​തി​നാ​യി 9497980838 എ​ന്ന ന​ന്പ​റി​ലേ​ക്ക് വീ​ഡി​യോ കോ​ൾ ചെ​യ്ത് ആ​ളു​ക​ൾ​ക്ക് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യു​മാ​യി സം​സാ​രി​ക്കാം.
വി​ളി​ക്കു​ന്ന​വ​ർ കാ​ര്യ​മാ​ത്ര​പ്ര​സ​ക്ത​മാ​യും സം​ക്ഷി​പ്ത​മാ​യും പ്ര​ശ്ന​ങ്ങ​ൾ അ​വ​ത​രി​പ്പി​ക്ക​ണം. ഇ​വ​യ്ക്ക്മേ​ൽ എ​ടു​ത്ത ന​ട​പ​ടി​ക​ൾ സം​ബ​ന്ധി​ച്ച വി​വ​രം പി​ന്നീ​ട് ജി​ല്ല പോ​ലീ​സ് മേ​ധാ​വി​യു​ടെ ഓ​ഫീ​സി​ൽ നി​ന്നും പ​രാ​തി​ക്കാ​രെ അ​റി​യി​ക്കു​മെ​ന്നും ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി അ​റി​യി​ച്ചു.