മ​രം​മു​റി​ച്ച് ക​ട​ത്തി​യ സം​ഭ​വം: നാ​ല് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് സ​സ്പെ​ൻ​ഷ​ൻ
Friday, June 25, 2021 12:21 AM IST
ഗൂ​ഡ​ല്ലൂ​ർ: ഗൂ​ഡ​ല്ലൂ​ർ ഫോ​റ​സ്റ്റ് ഡി​വി​ഷ​നി​ലെ ന​ടു​വ​ട്ടം റേ​ഞ്ചി​ൽ​പ്പെ​ട്ട സി​ൽ​വ​ർ ഗ്ലൗ​ഡി​ന് സ​മീ​പ​ത്തെ സ്വ​കാ​ര്യ എ​സ്റ്റേ​റ്റി​ൽ നി​ന്ന് മ​ര​ങ്ങ​ൾ മു​റി​ച്ച് ക​ട​ത്തി​യ സം​ഭ​വ​ത്തി​ൽ നാ​ല് വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രെ സ​സ്പെ​ൻ​ഡ് ചെ​യ്തു. റേ​ഞ്ച​ർ​മാ​രാ​യ ശി​വ, കു​മാ​ർ, ഫോ​റ​സ്റ്റ​ർ ധ​ർ​മ​ശ​ക്തി, ഫോ​റ​സ്റ്റ് ഗാ​ർ​ഡ് ന​ർ​സീ​സ് കു​ട്ട​ൻ എ​ന്നി​വ​രെ​യാ​ണ് ഡി​എ​ഫ്ഒ ഗു​രു​സ്വാ​മി​യു​ടെ ഉ​ത്ത​ര​വ് പ്ര​കാ​രം ചീ​ഫ് ഫോ​റ​സ്റ്റ് ക​ണ്‍​സ​ർ​വേ​റ്റ​ർ അ​ൻ​വ​റു​ദ്ദീ​ൻ സ​സ്പെ​ൻ​ഡ് ചെ​യ്ത​ത്.

റോ​ഡ് ഉ​ദ്ഘാ​ട​നം ചെ​യ്തു

കോ​ട്ട​ത്ത​റ: വെ​ണ്ണി​യോ​ട് ഹോ​മി​യോ ആ​ശു​പ​ത്രി-​കോ​ട്ട​ത്ത​റ ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ റോ​ഡ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ എം. ​മു​ഹ​മ്മ​ദ് ബ​ഷീ​ർ നി​ർ​വ​ഹി​ച്ചു. കോ​ട്ട​ത്ത​റ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​എ. ന​സീ​മ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം കെ.​ബി. ന​സീ​മ, പ​ഞ്ചാ​യ​ത്ത് അം​ഗം ബി​ന്ദു മാ​ധ​വ​ൻ, വി.​സി. അ​ബ്ദു​ൾ നാ​സ​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.