ഹ​ർ​ഷം പ​ദ്ധ​തി മൂ​ന്നു മാ​സ​ത്തി​നു​ള്ളി​ൽ പൂ​ർ​ത്തീ​ക​രി​ക്കും: ടി.​ സി​ദ്ദി​ഖ് എം​എ​ൽ​എ
Thursday, July 22, 2021 12:05 AM IST
ക​ൽ​പ്പ​റ്റ: 2019 ലെ ​ഉ​രു​ൾ​പൊ​ട്ട​ലി​ൽ സ​ക​ല​തും ന​ഷ്ട​പ്പെ​ട്ട​വ​രെ പു​ന​ര​ധി​വ​സി​പ്പി​ക്കു​ന്ന​തി​ന് വേ​ണ്ടി ആ​വി​ഷ്ക​രി​ച്ച ഹ​ർ​ഷം പ​ദ്ധ​തി മൂ​ന്നു മാ​സ​ത്തി​നു​ള്ളി​ൽ പൂ​ർ​ത്തീ​ക​രി​ക്കു​മെ​ന്ന് ടി. ​സി​ദ്ദി​ഖ് എം​എ​ൽ​എ പ​റ​ഞ്ഞു. ചി​ല സാ​ങ്കേ​തി​ക പ്ര​ശ്ന​ങ്ങ​ളു​ടെ പേ​രി​ൽ നീ​ണ്ടു​പോ​കു​ന്ന പ​ദ്ധ​തി എ​ത്ര​യും പെ​ട്ടെ​ന്ന് പൂ​ർ​ത്തീ​ക​രി​ക്കു​ന്ന​തി​ന് വേ​ണ്ടി എം​എ​ൽ​എ താ​ൽ​പ​ര്യ​മെ​ടു​ത്ത് വി​ളി​ച്ചു​ചേ​ർ​ത്ത സ്പോ​ണ്‍​സ​ർ മാ​രു​ടെ​യും ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ​യും ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും ജ​ന​കീ​യ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളു​ടെ​യും യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം.
പൂ​ർ​ത്തീ​ക​രി​ക്കാ​നു​ള്ള വീ​ടു​ക​ളു​ടെ നി​ർ​മാ​ണം എ​ത്ര​യും പെ​ട്ടെ​ന്ന് പൂ​ർ​ത്തീ​ക​രി​ക്കു​മെ​ന്ന് സ്പോ​ണ്‍​സ​ർ​മാ​ർ യോ​ഗ​ത്തി​ൽ ഉ​റ​പ്പു ന​ൽ​കി. യോ​ഗ​ത്തി​ൽ മേ​പ്പാ​ടി ഗ്രാ​മ​പ്പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഓ​മ​ന ര​മേ​ശ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ടി. ​സി​ദ്ദി​ഖ് എം​എ​ൽ​എ ച​ർ​ച്ച​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി. പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് റം​ല​ഹം​സ, സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ​മാ​രാ​യ രാ​ജു ഹെ​ജ​മാ​ടി, അ​ബ്ദു​ൽ അ​സീ​സ്, സു​നീ​റ മു​ഹ​മ്മ​ദ് റാ​ഫി, ജ​ന​കീ​യ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളാ​യ ടി. ​ഹം​സ ബി. ​സു​രേ​ഷ് ബാ​ബു, വീ​ടു​ക​ളു​ടെ സ്പോ​ണ്‍​സ​ർ​മാ​രാ​യ മ​ല​ബാ​ർ ഗോ​ൾ​ഡ്, പീ​പ്പി​ൾ ഫൗ​ണ്ടേ​ഷ​ൻ, എ​സ് വൈ​എ​സ്, ത​ണ​ൽ, എ​ച്ച്ആ​ർ​പി​എം, പ്ര​തി​നി​ധി​ക​ൾ, ഉ​ദ്യോ​ഗ​സ്ഥ​ർ, ജ​ന​പ്ര​തി​നി​ധി​ക​ൾ എ​ന്നി​വ​ർ ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ത്തു.