170 രൂ​പ​യ്ക്ക് കോഴിയി​റ​ച്ചി വി​പ​ണി​യി​ലെ​ത്തി​ച്ച് ബ്ര​ഹ്മ​ഗി​രി
Friday, July 23, 2021 12:49 AM IST
ക​ൽ​പ്പ​റ്റ: വി​പ​ണി​യി​ൽ ഇ​റ​ച്ചി കോ​ഴി വി​ല ഉ​യ​രു​ന്പോ​ഴും ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് കു​റ​ഞ്ഞ​വി​ല​യി​ൽ കോ​ഴി​യി​റ​ച്ചി എ​ത്തി​ച്ച് ബ്ര​ഹ്മ​ഗി​രി​യു​ടെ കേ​ര​ള ചി​ക്ക​ൻ പ​ദ്ധ​തി. ഒ​രാ​ഴ്ച​കൊ​ണ്ട് 130 രൂ​പ​യി​ൽ നി​ന്നും 230 രൂ​പ​യി​ലേ​ക്ക് കോ​ഴി ഇ​റ​ച്ചി വി​ല ഉ​യ​ർ​ന്ന​പ്പോ​ൾ മ​ല​ബാ​ർ മീ​റ്റ് ഒൗ​ട്ട്ലെ​റ്റു​ക​ളി​ൽ ശീ​തീ​ക​രി​ച്ച കോ​ഴി ഇ​റ​ച്ചി​ക്ക് 900 ഗ്രാ​മി​ന് 170 രൂ​പ​യാ​ണ് വി​ല. സ്വ​ന്ത​മാ​യ ബ്രീ​ഡ​ർ ഫാം, ​കോ​ഴി തീ​റ്റ എ​ന്നി​വ​യി​ലൂ​ടെ​യാ​ണ് സ്വ​കാ​ര്യ ലോ​ബി​ക​ൾ സൃ​ഷ്ടി​ക്കു​ന്ന കൃ​ത്രി​മ വി​ല​ത്ത​ക​ർ​ച്ച അ​തി​ജീ​വി​ക്കു​ന്ന​തെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.
സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ കേ​ര​ള ചി​ക്ക​ൻ പ​ദ്ധ​തി​യു​ടെ നി​ർ​വ​ഹ​ണ ഏ​ജ​ൻ​സി​യാ​ണ് നി​ല​വി​ൽ ബ്ര​ഹ്മ​ഗി​രി. ബ്ര​ഹ്മ​ഗി​രി​യു​ടെ കേ​ര​ള ചി​ക്ക​ൻ ഒൗ​ട്ട്ലെ​റ്റു​ക​ളി​ൽ കോ​ഴി​ക്ക് 120 രൂ​പ​യും ഇ​റ​ച്ചി​ക്ക് 190 രൂ​പ​യു​മാ​ണ് ഇ​ന്ന​ത്തെ വി​ല.വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ അ​ഡ്മി​നി​സ്ട്രേ​ഷ​ൻ ഓ​ഫീ​സ​ർ എ.​ഒ. സ​ന്തോ​ഷ് കു​മാ​ർ, മാ​നേ​ജ​ർ രാ​ഹു​ൽ ജോ​സ്, കെ.​എം. മ​ത്താ​യി, ടെ​ക്നി​ക്ക​ൽ സ​ർ​വീ​സ് മാ​നേ​ജ​ർ ഭാ​സി നാ​രാ​യ​ണ​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.