യാ​ത്ര​ക്കാ​രെ ബ​സി​ൽ​നി​ന്ന് ഇ​റ​ക്കി​വി​ട്ടു; എ​സ്ഐ​ക്കെ​തി​രേ പ്ര​തി​ഷേ​ധം ശ​ക്തം
Friday, July 23, 2021 12:50 AM IST
മാ​ന​ന്ത​വാ​ടി: യാ​ത്ര​ക്കാ​രെ ബ​സി​ൽനി​ന്നു ഇ​റ​ക്കി​വി​ട്ട മാ​ന​ന്ത​വാ​ടി എ​സ്ഐയു​ടെ ന​ട​പ​ടി​ക്കെ​തി​രെ വ്യാ​പ​ക പ്ര​തി​ഷേധം. ഇ​ന്ന​ലെ വൈ​കി​ട്ട് നാ​ലി​ന് പെ​രു​വ​ക വ​ഴി പ​ന​മ​ര​ത്തേ​ക്കുപോ​യ ബ​സി​ലെ യാ​ത്ര​ക്കാ​രെ​യാ​ണ് അ​ഡീ​ഷ​ണ​ൽ എ​സ്ഐയു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ​റ​ക്കി​വി​ട്ട​ത്.
മാ​ന​ന്ത​വാ​ടി ന​ഗ​രം സി ​കാ​റ്റ​ഗ​റി​യാ​യ​തോ​ടെ​യാ​ണ് 11 ഓ​ടെ സ​ർ​വീ​സ് നി​ർ​ത്തി​വ​യ്ക്കാ​ൻ പോ​ലീ​സ് നി​ർ​ദേ​ശം ന​ൽ​കി​യ​ത്. എ​ന്നാ​ൻ ഇ​ത് അ​റി​യാ​തെ പെ​രു​വ​ക വ​ഴി സ​ർ​വീ​സ് ന​ട​ത്തി​യ ബ​സാ​ണ് എ​സ്ഐ യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം എ​ത്തി ബ​സി​ലു​ള്ള സ്ത്രീ​ക​ളും കു​ട്ടി​ക​ളും ഉ​ൾ​പ്പെ​ടെ​യു​ള്ള യാ​ത്ര​ക്കാ​രെ ഇ​റ​ക്കി​വി​ട്ട​ത്. തു​ട​ർ​ന്ന് ഐ​സ്ഐ ബ​സി​ന്‍റെ താ​ക്കോ​ലു​മാ​യി പോ​വു​ക​യാ​യി​രു​ന്നു.
വീ​ട്ടി​ലേ​ക്കും മ​റ്റും പോ​കാ​ൻ വാ​ഹ​ന​ങ്ങ​ൾ ഇ​ല്ലാ​ത്ത​തി​നാ​ൽ ബ​സി​ൽനി​ന്നും ഇ​റ​ക്കിവി​ടപ്പെട്ട നി​ര​വ​ധി യാ​ത്ര​ക്കാ​രാ​ണ് ദു​രി​ത​ത്തി​ലാ​യ​ത്.