ദീ​പ​ശി​ഖാ പ്ര​യാ​ണം ഉ​ദ്ഘാ​ട​നം ചെ​യ്തു
Saturday, July 24, 2021 12:53 AM IST
ക​ൽ​പ്പ​റ്റ: ടോ​ക്കി​യോ ഒ​ളി​ന്പി​ക്സി​ൽ പ​ങ്കെ​ടു​ക്കു​ന്ന കേ​ര​ള അ​ത്‌​ല​റ്റി​ക് താ​ര​ങ്ങ​ൾ​ക്ക് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ക​ടി​പ്പി​ച്ചു ജി​ല്ലാ അ​ത്‌​ല​റ്റി​ക്സ് അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത​ത്തി​ൽ ഒ​ളി​ന്പി​ക്സ് ദീ​പ​ശി​ഖാ പ്ര​യാ​ണം ന​ട​ത്തി. ക​ൽ​പ്പ​റ്റ പു​തി​യ സ്റ്റാ​ൻ​ഡ് പ​രി​സ​ര​ത്ത് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സം​ഷാ​ദ് മ​ര​ക്കാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.
അ​ത്‌​ല​റ്റി​ക്സ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് കെ.​പി. വി​ജ​യ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റി​ൽ നി​ന്നും ദീ​പ​ശി​ഖ ഒ​ളി​ബ്യ​ൻ ടി. ​ഗോ​പി ഏ​റ്റു​വാ​ങ്ങി. സ്പോ​ർ​ട്സ് കൗ​ണ്‍​സി​ൽ പ്ര​സി​ഡ​ന്‍റ് കെ. ​മ​ധു, ജി​ല്ലാ അ​ത്‌​ല​റ്റി​ക് സെ​ക്ര​ട്ട​റി ലൂ​ക്ക ഫ്രാ​ൻ​സി​സ്, ജി​ല്ലാ ഒ​ളി​ന്പി​ക്സ് അ​സോ​സി​യേ​ഷ​ൻ സെ​ക്ര​ട്ട​റി സ​ലിം ക​ട​വ​ൻ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.