ഒ​ളി​ന്പി​ക്സി​നെ വ​ര​വേ​റ്റ് ദീ​പം തെ​ളി​യി​ച്ചു
Saturday, July 24, 2021 12:54 AM IST
ക​ൽ​പ്പ​റ്റ: ടോ​ക്കി​യോ ഒ​ളി​ന്പി​ക്സി​നെ വ​ര​വേ​റ്റ് ക​ള​ക്ട​റേ​റ്റി​ൽ ഒ​ളി​ന്പി​ക് ദീ​പം തെ​ളി​യി​ച്ചു. ഒ​ളി​ന്പി​ക്സി​ൽ പ​ങ്കെ​ടു​ക്കു​ന്ന കാ​യി​ക താ​ര​ങ്ങ​ൾ​ക്ക് വി​ജ​യാ​ശം​സ​ക​ൾ നേ​ർ​ന്നു​കൊ​ണ്ട് ജി​ല്ലാ ക​ള​ക്ട​ർ ഡോ.​അ​ദീ​ല അ​ബ്ദു​ള്ള ദീ​പം തെ​ളി​യി​ച്ച് ഉ​ദ്ഘാ​ട​നം ചെ​യ്തു. സം​സ്ഥാ​ന​ത്തു​ട​നീ​ളം ന​ട​ത്തു​ന്ന വി​വി​ധ പ്ര​ച​ര​ണ പ​രി​പാ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി​ട്ടാ​ണ് ച​ട​ങ്ങ് സം​ഘ​ടി​പ്പി​ച്ച​ത്. ജി​ല്ലാ ഭ​ര​ണ​കൂ​ടം, ജി​ല്ലാ സ്പോ​ർ​ട്സ് കൗ​ണ്‍​സി​ൽ, ജി​ല്ലാ ഒ​ളി​ന്പി​ക് അ​സോ​സി​യേ​ഷ​ൻ എ​ന്നി​വ​ർ സം​യു​ക്ത​മാ​യി ന​ട​ത്തി​യ പ​രി​പാ​ടി​യി​ൽ ജി​ല്ലാ സ്പോ​ർ​ട്സ് കൗ​ണ്‍​സി​ൽ പ്ര​സി​ഡ​ന്‍റ് എം. ​മ​ധു, സ്പോ​ർ​ട്സ് കൗ​ണ്‍​സി​ൽ സെ​ക്ര​ട്ട​റി എ.​ടി. ഷ​ണ്മു​ഖ​ൻ, ഒ​ളി​ന്പി​ക് അ​സോ​സി​യേ​ഷ​ൻ ക​ണ്‍​വീ​ന​ർ സ​ലീം ക​ട​വ​ൻ, അ​ത്‌​ല​റ്റി​ക് അ​സോ​സി​യേ​ഷ​ൻ സെ​ക്ര​ട്ട​റി ലൂ​ക്കാ ഫ്രാ​ൻ​സി​സ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.