ന​ഷ്ടപ​രി​ഹാ​ര​വും സം​ഭ​ര​ണ​വി​ല​യും വൈ​കി​ക്ക​രു​ത്: സ്വ​ത​ന്ത്ര ക​ർ​ഷ​ക സം​ഘം
Sunday, July 25, 2021 1:28 AM IST
ക​ൽ​പ്പ​റ്റ: കൃ​ഷി​വ​കു​പ്പി​ൽ നി​ന്നും ക​ർ​ഷ​ക​ർ​ക്ക് ല​ഭി​ക്കാ​നു​ള്ള കൃ​ഷി​നാ​ശ ന​ഷ്ട​പ​രി​ഹാ​ര​വും വാ​ഴ​ക്കു​ല​യു​ടെ സം​ഭ​ര​ണ​വി​ല​യും വി​ത​ര​ണം ചെ​യ്യാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് സ്വ​ത​ന്ത്ര ക​ർ​ഷ​ക സം​ഘം ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​കെ. അ​ബ്ദു​ൾ അ​സീ​സ് ആ​വ​ശ്യ​പ്പെ​ട്ടു. ഹോ​ർ​ട്ടി കോ​ർ​പ്സ് ക​ർ​ഷ​ക​രി​ൽ നി​ന്നും ശേ​ഖ​രി​ച്ച വാ​ഴ​ക്കു​ല​യു​ടെ സം​ഭ​ര​ണ​വി​ല ഇ​തു​വ​രെ​യും വി​ത​ര​ണം ചെ​യ്തി​ട്ടി​ല്ല. ഒ​ന്ന​ര കോ​ടി രൂ​പ​യോ​ളം ക​ർ​ഷ​ക​ർ​ക്ക് ല​ഭി​ക്കാ​നു​ണ്ട്. ആ​റു മാ​സ​മാ​യി ക​ർ​ഷ​ക​ർ സം​ഭ​ര​ണ​വി​ല ല​ഭി​ക്കു​ന്ന​തി​ന് കാ​ത്തു ക​ഴി​യു​ക​യാ​ണ്.
പ്ര​ള​യം, ചു​ഴ​ലി​ക്കാ​റ്റ് തു​ട​ങ്ങി​യ പ്ര​കൃ​തി​ക്ഷോ​ഭ​ത്തി​ൽ കൃ​ഷി​നാ​ശം സം​ഭ​വി​ച്ച ക​ർ​ഷ​ക​രും ന​ഷ്ട​പ​രി​ഹാ​രം കാ​ത്ത് ക​ഴി​യു​ന്നു​ണ്ട്. ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കു​ന്ന കാ​ര്യ​ത്തി​ൽ സ​ർ​ക്കാ​ർ ക​ടു​ത്ത അ​നാ​സ്ഥ​യാ​ണ് കാ​ണി​ക്കു​ന്ന​തെന്ന് കൃ​ഷി മ​ന്ത്രി​ക്ക് ന​ൽ​കി​യ നി​വേ​ദ​ന​ത്തി​ൽ ചൂ​ണ്ടി​ക്കാ​ട്ടി.