ആ​സ്റ്റ​ർ വ​യ​നാ​ട് "വീ​ട്ടി​ലൊ​രാ​ശു​പ​ത്രി' പ​ദ്ധ​തി​ക്ക് തു​ട​ക്ക​മാ​യി
Wednesday, July 28, 2021 12:26 AM IST
മേ​പ്പാ​ടി: പൂ​ർ​ണ​മാ​യും കി​ട​പ്പി​ലാ​യ രോ​ഗി​ക​ൾ​ക്കും പ്രാ​യ​മാ​യ​വ​ർ​ക്കും ആ​ശു​പ​ത്രി സ​ന്ദ​ർ​ശി​ക്കു​വാ​ൻ ബു​ദ്ധി​മു​ട്ട​നു​ഭ​വി​ക്കു​ന്ന​വ​ർ​ക്കും ആ​ശ്വാ​സ​മാ​യി ആ​സ്റ്റ​ർ വ​യ​നാ​ട് സ്പെ​ഷ്യാ​ലി​റ്റി ആ​ശു​പ​ത്രി​യു​ടെ മേ​ൽ​നോ​ട്ട​ത്തി​ൽ വീ​ട്ടി​ലൊ​രാ​ശു​പ​ത്രി പ​ദ്ധ​തി​ക്ക് തു​ട​ക്ക​മാ​യി. ആ​ദ്യ രോ​ഗീ സ​ന്ദ​ർ​ശ​ന​ത്തി​ന് പു​റ​പ്പെ​ട്ട ആം​ബു​ല​ൻ​സി​ന് എ​ക്സി​ക്യൂ​ട്ടീ​വ് ട്ര​സ്റ്റീ യു. ​ബ​ഷീ​ർ ഫ്ളാ​ഗ് ഓ​ഫ് ക​ർ​മം നി​ർ​വ​ഹി​ച്ചു.
പ്ര​ത്യേ​ക പ​രി​ശീ​ല​നം നേ​ടി​യ ഡോ​ക്ട​ർ​മാ​ർ, ന​ഴ്സു​മാ​ർ, പാ​ര​മെ​ഡി​ക്ക​ൽ ജീ​വ​ന​ക്കാ​ർ എ​ന്നി​വ​രു​ടെ സേ​വ​നം വീ​ട്ടി​ലെ​ത്തു​ന്ന​ത് കൂ​ടാ​തെ ഫി​സി​യോ​തെ​റാ​പ്പി​സ്റ്റി​ന്‍റെ സേ​വ​നം, ഹെ​ൽ​ത്ത് ചെ​ക്ക​പ്പു​ക​ൾ അ​ട​ക്ക​മു​ള്ള മ​റ്റു പ​രി​ശോ​ധ​ന​ക​ൾ​ക്കാ​യി വീ​ട്ടി​ലെ​ത്തി ര​ക്ത സാ​ന്പി​ളു​ക​ൾ ശേ​ഖ​രി​ക്കു​ന്നു.
ആ​വ​ശ്യാ​നു​സ​ര​ണം മ​രു​ന്നു​ക​ൾ വീ​ട്ടി​ലേ​ക്കെ​ത്തി​ക്കു​ന്ന​തോ​ടൊ​പ്പം ഇ​സി​ജി സേ​വ​ന​വും പ്ര​ദാ​നം ചെ​യ്യു​ന്നു. ഫോ​ണ്‍-8943003456.