സ​മ​ഗ്ര മാ​സ്റ്റ​ർ​പ്ലാ​നി​ൽ പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് പ​രാ​തി​യു​ണ്ടെ​ങ്കി​ൽ അ​റി​യി​ക്കാം
Thursday, July 29, 2021 1:24 AM IST
മാ​ന​ന്ത​വാ​ടി: ന​ഗ​ര​സ​ഭ​യി​ലെ 36 ഡി​വി​ഷ​നു​ക​ളെ​യും ഉ​ൾ​ക്കൊ​ള്ളി​ച്ച് പു​റ​ത്തി​റ​ക്കി​യ സ​മ​ഗ്ര മാ​സ്റ്റ​ർ​പ്ലാ​നി​ൽ പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് പ​രാ​തി​ക​ൾ ഉ​ണ്ടെ​ങ്കി​ൽ ഒാഗ​സ്റ്റ് 25 ന് ​മു​ന്പായി​ ന​ഗ​ര​സ​ഭാ സെ​ക്ര​ട്ട​റി​ക്ക് മു​ന്പി​ൽ പ​രാ​തി​ സ​മ​ർ​പ്പി​ക്ക​ണ​മെ​ന്ന് ന​ഗ​ര​സ​ഭാ ഭ​ര​ണ സ​മി​തി വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.
നി​ല​വി​ൽ ന​ഗ​ര​സ​ഭ​യി​ലെ പ്ര​ദേ​ശ​ങ്ങ​ൾ, ടൗ​ണ്‍ സോ​ണ്‍ റ​സി​ഡ​ൻ​ഷ്യ​ൽ സോ​ണ്‍, റ​സി​ഡ​ൽ​ഷ്യ​ൽ അ​ഗ്രി​ക​ൾ​ച്ച​ർ മി​ക്സി​ഡ് സോ​ണ്‍, അ​ഗ്രി​ക​ൾ​ച്ച​റ​ർ സൊ​ണ്‍, ടൂ​റി​സ്റ്റ് സോ​ണ്‍, പ​ബ്ലി​ക്ക് ആ​ൻ​ഡ് സെ​മി​പ​ബ്ലി​ക്ക് സോ​ണ്‍, ട്രാ​ഫി​ക്ക് ആ​ൻ​ഡ് ട്രാ​ൻ​സ്പോ​ർ​ട്ടേ​ഷ​ൻ സോ​ണ്‍, കൊ​മേ​ഴ്സ​ൽ സോ​ണ്‍, ഇ​ൻഡ​സ്ട്രി​യ​ൽ സോ​ണ്‍, പ്ര​ള​യസാ​ധ്യ​താ പ്ര​ദേ​ശം എ​ന്നി സ്പെ​ഷൽ സോ​ണു​ക​ളാ​യി​ട്ടാ​ണ് പ്ര​ദേ​ശ​ങ്ങ​ളെ ത​രം​തി​രി​ച്ചി​രി​ക്കു​ന്ന​ത്. ഈ ​പ്ര​ദേ​ശ​ങ്ങ​ളി​ൽ ഉ​ൾ​പ്പെ​ട്ട​വ​ർ ഭൂ​മി​യു​ടെ സ​ർ​വേ ന​ന്പ​ർ മാ​സ്റ്റ​ർ പ്ലാ​നി​ന്‍റെ മാ​പ്പു​മാ​യി ഒ​ത്തു നോ​ക്കി അ​തി​ൽ പ​രാ​തി​ക​ൾ ഉ​ള്ള​വ​രാ​ണ് അ​പേ​ക്ഷ ന​ൽ​കേ​ണ്ട​ത്. അ​പേ​ക്ഷ​ക​ൾ പ​രി​ശോ​ധി​ക്കാ​നും പ​രി​ഹ​രി​ക്കാ​നും വി​ദ​ഗ്ധ സ​മ​തി രൂ​പീ​ക​രി​ച്ചു​വെ​ന്നും ഭ​ര​ണ​സ​മി​തി​യം​ഗ​ങ്ങ​ൾ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. ന​ഗ​ര​ചെ​യ​ർ​പേ​ഴ്സ​ണ്‍ സി.​കെ.ര​ത്ന​വ​ല്ലി, സ്റ്റാ​ൻ​ഡിം​ഗ് ക​മ്മിറ്റി ചെ​യ​ർ​പേ​ഴ്സ​ന്മാരാ​യ പി.​വി.ജോ​ർ​ജ്, അ​ഡ്വ. സി​ന്ധു സെ​ബാ​സ്റ്റ്യ​ൻ, കൗ​ണ്‍​സി​ല​ർ ജേ​ക്ക​ബ് സെ​ബാ​സ്റ്റ്യ​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.