പൂ​താ​ടി കോ​വി​ഡ് സെ​ന്‍റ​റി​നു സ​മീ​പം സാ​മൂ​ഹി​ക വി​രു​ദ്ധ​രു​ടെ ശ​ല്യം രൂ​ക്ഷം
Friday, July 30, 2021 12:15 AM IST
കേ​ണി​ച്ചി​റ: പൂ​താ​ടി കോ​വി​ഡ് സെ​ന്‍റ​റി​നു സ​മീ​പം സാ​മൂ​ഹി​ക വി​രു​ദ്ധ​ശ​ല്യം രൂ​ക്ഷം. സ​ന്ധ്യ മ​യ​ങ്ങു​ന്നേ​തോ​ടെ ല​ഹ​രി​ക്ക​ടി​മ​ക​ളാ​യ യു​വാ​ക്ക​ൾ അ​ട​ങ്ങു​ന്ന സം​ഘം കോ​വി​ഡ് സെ​ന്‍റ​റി​ന്‍റെ പ്ര​വ​ർ​ത്ത​നം ത​ട​സ​പ്പെ​ടു​ത്തു​ന്ന​താ​യും പ​രാ​തി​യു​ണ്ട്. പൂ​താ​ടി പ​ഞ്ചാ​യ​ത്ത് കോ​വി​ഡ് പോ​സി​റ്റീ​വ് ആ​യ​വ​രെ പാ​ർ​പ്പി​ക്കു​ന്ന പൂ​താ​ടി യു​പി സ്കൂ​ളി​ന് പ​രി​സ​ര​ത്താ​ണ് സാ​മൂ​ഹി​ക വി​രു​ദ്ധ​ശ​ല്യം രൂ​ക്ഷ​മാ​യ​ത്. തോ​ട്ടം മേ​ഖ​ല​യാ​യ​ത് കൊ​ണ്ട് ത​ന്നെ പ​രി​സ​ര​ത്ത് വീ​ടു​ക​ൾ കു​റ​വാ​ണ്. സ്കൂ​ളി​നോ​ട് ചേ​ർ​ന്ന് എ​സ്റ്റേ​റ്റി​ലൂ​ടെ ക​ട​ന്ന് പോ​വു​ന്ന വി​ജ​ന​മാ​യ റോ​ഡി​ലാ​ണ് വ​ൻ തോ​തി​ൽ മ​ദ്യ​വും ക​ഞ്ചാ​വും ഉ​ൾ​പെ​ടെ​യു​ള്ള മ​യ​ക്ക് മ​രു​ന്ന് വ്യാ​പാ​രം ന​ട​ക്കു​ന്ന​ത്.
കോ​വി​ഡ് സെ​ന്‍റ​റി​ൽ സേ​വ​നം ന​ട​ത്തു​ന്ന വോ​ള​ണ്ടി​യ​ർ​മാ​രെ ക​ഴി​ഞ്ഞ രാ​ത്രി പു​റ​മേ നി​ന്ന് എ​ത്തി​യ യു​വാ​ക്ക​ൾ അ​ട​ങ്ങു​ന്ന സം​ഘം ല​ഹ​രി​യി​ൽ കൈ​യ്യേ​റ്റം ചെ​യ്യാ​ൻ ശ്ര​മി​ച്ച​താ​യും പ​രാ​തി​യു​ണ്ട്. വി​വ​ര​മ​റി​ഞ്ഞ് കേ​ണി​ച്ചി​റ പോ​ലീ​സ് സ്ഥ​ല​ത്ത് എ​ത്തി​യ​ങ്കി​ലും യു​വാ​ക്ക​ൾ ഓ​ടി ര​ക്ഷ​പ്പെ​ട്ടു. കോ​വി​ഡ് സെ​ന്‍റ​റി​ലെ താ​മ​സ​ക്കാ​ർ​ക്ക് അ​ട​ക്കം ശ​ല്യം ചെ​യ്യു​ന്ന സാ​മൂ​ഹി​ക വി​രു​ദ്ധ​ർ​ക്കെ​തി​രെ പോ​ലീ​സ് ശ​ക്ത​മാ​യ നി​യ​മ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.