കോ​വി​ഡ് പ്ര​തി​രോ​ധപ്രവ​ർ​ത്ത​ന​ങ്ങ​ൾ ഉൗ​ർ​ജിത​മാ​ക്കി ക​ണി​യാ​ന്പ​റ്റ പ​ഞ്ചാ​യ​ത്ത്
Friday, July 30, 2021 12:15 AM IST
ന​ട​വ​യ​ൽ: ക​ണി​യാ​ന്പ​റ്റ പ​ഞ്ചാ​യ​ത്ത് കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഉൗ​ർ​ജ്ജി​ത​മാ​ക്കി. പ​ഞ്ചാ​യ​ത്തി​ലെ 18 വാ​ർ​ഡു​ക​ളി​ലും മെ​ഗാ വാ​ക്സി​നേ​ഷ​ൻ ക്യാ​ന്പി​ന് തു​ട​ക്ക​മാ​യി. പ​ഞ്ചാ​യ​ത്ത് ത​ല പ്ര​തി​രോ​ധ വാ​ക്സി​ൻ വി​ത​ര​ണം നെ​ല്ലി​യ​ന്പ​ത്ത് ആ​രം​ഭി​ച്ചു. ക​ണി​യാ​ന്പ​റ്റ പ​ഞ്ചാ​യ​ത്തി​ലെ മു​ഴു​വ​ൻ ആ​ളു​ക​ൾ​ക്കും കോ​വി​ഡ് പ്ര​തി​രോ​ധ വാ​ക്സി​ൻ ന​ൽ​കാ​ൻ വ​ര​ദൂ​ർ ആ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ 18 വാ​ർ​ഡു​ക​ളി​ലും മെ​ഗാ വാ​ക്സി​ൻ ക്യാ​ന്പി​ന് തു​ട​ക്ക​മാ​യി.
18 നും 44 ​വ​യ​സി​നും ഇ​ട​യി​ലു​ള്ള ആ​ളു​ക​ൾ​ക്ക് ഫ​സ്റ്റ് ഡോ​സ് വാ​ക്സി​ൻ വി​ത​ര​ണ​മാ​ണ് ന​ട​ത്തു​ന്ന​ത്. പ​ഞ്ചാ​യ​ത്ത് ഒ​ന്നും ര​ണ്ടും വാ​ർ​ഡു​ക​ളി​ലെ വാ​ക്സി​ൻ വി​ത​ര​ണം നെ​ല്ലി​യ​ന്പം ഗ​വ. എ​ൽ​പി സ്കൂ​ളി​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ക​മ​ലാ രാ​മ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. 45 ന് ​വ​യ​സി​ന് മു​ക​ളി​ൽ പ​തി​നാ​റാ​യി​രം വാ​ക്സി​ൻ ന​ൽ​കി ക​ഴി​ഞ്ഞ​താ​യും വാ​ർ​ഡ്ത​ല ആ​ർ​ആ​ർ​ടി പ്ര​വ​ർ​ത്ത​നം ശ​ക്തി​പെ​ടു​ത്തി തു​ട​ർ ദി​വ​സ​ങ്ങ​ളി​ൽ പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഉൗ​ർ​ജ്ജി​ത​മാ​ക്കി​യ​താ​യും പ്ര​സി​ഡ​ന്‍റ് പ​റ​ഞ്ഞു. ൈ വ​സ് പ്ര​സി​ഡ​ന്‍റ് ന​ജീ​ബ് ക​ര​ണി, വാ​ർ​ഡം​ഗം സ​ന്ധ്യ ലീ​ഷു, ഷം​സു​ദ്ധീ​ൻ പ​ള്ളി​ക്ക​ര, സു​മ, മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ പ്ര​ഭാ​ക​ര​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.