‘വ​യ​നാ​ടി​ന് സ​മ​ഗ്ര വി​ദ്യാ​ഭ്യാ​സ പാ​ക്കേ​ജ് വേ​ണം’‌
Friday, July 30, 2021 12:15 AM IST
ക​ൽ​പ്പ​റ്റ: രാ​ജ്യ​ത്തെ ഏ​റ്റ​വും പി​ന്നാ​ക്ക ജി​ല്ല​ക​ളു​ടെ ഗ​ണ​ത്തി​ലു​ൾ​പ്പെ​ടു​ന്ന വ​യ​നാ​ടി​ന്‍റെ പു​രോ​ഗ​തി​ക്കാ​യി വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ൽ സ​മ​ഗ്ര​മാ​യ പാ​ക്കേ​ജ് ആ​വി​ഷ്ക​രി​ച്ചു ന​ട​പ്പി​ലാ​ക്ക​ണ​മെ​ന്ന് വ​യ​നാ​ട് എ​ഡ്യൂ​ക്കേ​ഷ​ൻ മൂ​വ്മെ​ന്‍റ് സം​ഘ​ടി​പ്പി​ച്ച വെ​ബി​നാ​ർ ആ​വ​ശ്യ​പ്പെ​ട്ടു. ജി​ല്ല രൂ​പം കൊ​ണ്ട് നാ​ലു പ​തി​റ്റാ​ണ്ടു ക​ഴി​ഞ്ഞി​ട്ടും മ​തി​യാ​യ തോ​തി​ൽ തൊ​ഴി​ല​ധി​ഷ്ഠി​ത വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളോ ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ് കോ​ള​ജു​ക​ളോ ഇ​ല്ലാ​ത്ത​തി​നാ​ൽ ഗോ​ത്ര​മേ​ഖ​ല​യി​ലേ​ത​ട​ക്ക​മു​ള്ള മി​ടു​ക്ക​രാ​യ വി​ദ്യാ​ർ​ഥി​ക​ൾ പു​റ​ന്ത​ള്ള​പ്പെ​ടു​ന്ന​താ​യി വെ​ബി​നാ​ർ ചൂ​ണ്ടി​ക്കാ​ണി​ച്ചു. എം.​വി. ശ്രേ​യാം​സ് കു​മാ​ർ എം​പി ഉ​ദ്ഘാ​ട​നം ചെ​യ്തു. ചെ​യ​ർ​മാ​ൻ മം​ഗ​ല​ശ്ശേ​രി ച​ന്ദ്ര​ൻ മാ​സ്റ്റ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മു​ട്ടി​ൽ ഓ​ർ​ഫ​നേ​ജ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ പി.​എ. ജ​ലീ​ൽ വി​ഷ​യ​മ​വ​ത​രി​പ്പി​ച്ചു. നൂ​ത​ന​മാ​യ ആ​ശ​യ​ങ്ങ​ളും പ്ര​വ​ർ​ത്ത​ന സ​ന്ന​ദ്ധ​ത​യു​മു​ണ്ടെ​ങ്കി​ൽ രാ​ജ്യ​ത്തെ ഉ​ൾ​നാ​ട​ൻ ഗ്രാ​മ​ങ്ങ​ളി​ലു​ള്ള യു​വ​തീ​യു​വാ​ക്ക​ൾ​ക്കു​പോ​ലും ക​ഴി​വു തെ​ളി​യി​ക്കാ​ൻ ഇ​പ്പോ​ൾ അ​വ​സ​ര​ങ്ങ​ളു​ണ്ട്. അ​തി​ന് അ​വ​രെ പ്രാ​പ്ത​രാ​ക്കാ​ൻ പോ​ന്ന വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ ജി​ല്ല​യി​ൽ ഉ​യ​ർ​ന്നു വ​ര​ണ​മെ​ന്ന് അ​ദ്ദേ​ഹം നി​ർ​ദേ​ശി​ച്ചു.
വ​യ​നാ​ടി​നു വെ​ളി​യി​ലു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സ​മീ​പ ജി​ല്ല​ക​ളി​ലെ സ്ഥാ​പ​ന​ങ്ങ​ൾ കൂ​ടി ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​ൻ ക​ഴി​യു​ന്പോ​ൾ, ഭൂ​മി​ശാ​സ്ത്ര​പ​ര​മാ​യ കാ​ര​ണ​ങ്ങ​ളാ​ൽ ഇ​വി​ടെ​യു​ള്ള​വ​ർ​ക്ക്, അ​ത് സാ​ധ്യ​മാ​കു​ന്നി​ല്ലെ​ന്നും അ​തി​നാ​ൽ ജി​ല്ല​യി​ൽ​ത​ന്നെ മി​ക​ച്ച സം​വി​ധാ​ന​ങ്ങ​ളു​ണ്ടാ​വേ​ണ്ടത് അ​നി​വാ​ര്യ​മാ​ണെ​ന്നും ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ത്തു സം​സാ​രി​ച്ച ടി. ​സി​ദ്ദി​ഖ് എം​എ​ൽ​എ അ​ഭി​പ്രാ​യ​പ്പെ​ട്ടു.
നീ​റ്റ്, നാ​റ്റ, യു​ജി​സി മു​ത​ലാ​യ അ​ഖി​ലേ​ന്ത്യാ മ​ത്സ​ര പ​രീ​ക്ഷ​ക​ൾ​ക്ക് ജി​ല്ല​യി​ൽ കേ​ന്ദ്ര​ങ്ങ​ളി​ല്ലാ​ത്ത​തി​നാ​ൽ നി​ര​വ​ധി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് അ​വ​സ​രം ന​ഷ്ട​പ്പെ​ടു​ന്നു. ഈ ​വി​ഷ​യം ബ​ന്ധ​പ്പെ​ട്ട അ​ധി​കൃ​ത​രു​ടെ ശ്ര​ദ്ധ​യി​ൽ പെ​ടു​ത്തി​യി​ട്ടു​ണ്ട്. മാ​ന​ന്ത​വാ​ടി മ​ണ്ഡ​ല​ത്തി​ൽ അ​നു​വ​ദി​ച്ച റൂ​സ കോ​ള​ജ് പ്ര​വ​ർ​ത്ത​ന​ക്ഷ​മ​മാ​ക്കാ​നും പ​രി​ഗ​ണ​ന ന​ൽ​കു​മെ​ന്ന് ഒ.​ആ​ർ. കേ​ളു എം​എ​ൽ​എ പ​റ​ഞ്ഞു.