നെ​ല്ലി​യ​ന്പം ഇ​ര​ട്ട​ക്കൊ​ല​പാ​ത​കം: അ​ന്വേ​ഷ​ണം ക്രൈം​ബ്രാ​ഞ്ച് ഏ​റ്റെ​ടു​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് മു​ഖ്യ​മ​ന്ത്രി​ക്ക് ക​ത്ത് ന​ൽ​കി
Friday, July 30, 2021 12:17 AM IST
ക​ൽ​പ്പ​റ്റ: നെ​ല്ലി​യ​ന്പ​ത്ത് ന​ട​ന്ന വൃ​ദ്ധ​ദ​ന്പ​തി​ക​ളു​ടെ കൊ​ല​പാ​ത​ക​കേ​സ് ക്രൈം​ബ്രാ​ഞ്ച് ഏ​റ്റെ​ടു​ത്ത് അ​ന്വേ​ഷി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ടി. ​സി​ദ്ദി​ഖ് എം​എ​ൽ​എ മു​ഖ്യ​മ​ന്ത്രി​ക്ക് ക​ത്ത് ന​ൽ​കി. നെ​ല്ലി​യ​ന്പം കാ​വ​ടം പ​ത്മാ​ല​യ​ത്തി​ൽ കേ​ശ​വ​ൻ, ഭാ​ര്യ പ​ത്മാ​വ​തി എ​ന്നി​വ​ർ കൊ​ല ചെ​യ്യ​പ്പെ​ട്ടി​ട്ട് ഒ​ന്ന​ര​മാ​സം ക​ഴി​ഞ്ഞി​രി​ക്കു​ക​യാ​ണ്. ജൂ​ണ്‍ 10ന് ​ന​ട​ന്ന നാ​ടി​നെ ന​ടു​ക്കി​യ സം​ഭ​വ​ത്തി​ൽ ഇ​ത്ര​യും ദി​വ​സ​മാ​യി​ട്ടും പ്ര​തി​ക​ളെ പി​ടി​കൂ​ടാ​ൻ സാ​ധി​ച്ചി​ട്ടി​ല്ല.
നി​ല​വി​ൽ മാ​ന​ന്ത​വാ​ടി ഡി​വൈ​എ​സ്പി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ നി​ര​വ​ധി പേ​രെ ചോ​ദ്യം ചെ​യ്ത് അ​ന്വേ​ഷ​ണം ന​ട​ത്തി​വ​രു​ന്നു​ണ്ടെ​ങ്കി​ലും പ്ര​തി​ക​ളെ കു​റി​ച്ച് എ​ന്തെ​ങ്കി​ലും സൂ​ച​ന ല​ഭി​ക്കു​ക​യോ, കേ​സ​ന്വ​ഷ​ണ​ത്തി​ൽ കാ​ര്യ​മാ​യ പു​രോ​ഗ​തി​യു​ണ്ടാ​കു​ക​യോ ചെ​യ്തി​ട്ടി​ല്ല. പ്ര​തി​ക​ളെ പി​ടി​കൂ​ടാ​ൻ സാ​ധി​ക്കാ​ത്ത​തി​നാ​ൽ പ്ര​ദേ​ശ​വാ​സി​ക​ളൊ​ന്നാ​കെ ഭീ​തി​യി​ലാ​ണ്. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ ഇ​ര​ട്ട​ക്കൊ​ല​പാ​ത​ക​കേ​സ് ക്രൈം​ബ്രാ​ഞ്ചി​നെ ഏ​ൽ​പ്പി​ച്ച് സ​മ​ഗ്ര​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തി പ്ര​തി​ക​ളെ ഉ​ട​ൻ അ​റ​സ്റ്റ് ചെ​യ്യു​ന്ന​തി​നും കു​ടും​ബ​ത്തി​ന് നീ​തി ഉ​റ​പ്പാ​ക്കു​ന്ന​തി​നും വേ​ണ്ട അ​ടി​യ​ന്ത​ര ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്നും എം​എ​ൽ​എ മു​ഖ്യ​മ​ന്ത്രി​ക്ക് ന​ൽ​കി​യ ക​ത്തി​ൽ അ​ഭ്യ​ർ​ഥി​ച്ചു.