ന​ഗ​ര​സ​ഭാ ജീ​വ​ന​ക്കാ​രു​ടെ ശ​ന്പ​ള​വും പെ​ൻ​ഷ​നും സ​ർ​ക്കാ​ർ എ​റ്റെ​ടു​ക്ക​ണം: ടി.​ജെ.ഐ​സ​ക്
Saturday, July 31, 2021 2:15 AM IST
ക​ൽ​പ്പ​റ്റ: ന​ഗ​ര​സ​ഭാ മേ​ഖ​ല മു​ന്പെ​ങ്ങും ഇ​ല്ലാ​ത്ത വി​ധം സാ​ന്പ​ത്തി​ക പ്ര​തി​സ​ന്ധി​യി​ലാ​യി​രു​ക്കു​ക​യാ​ണ​ന്നും കോ​വി​ഡി​ന്‍റെ ഭാ​ഗ​മാ​യു​ള്ള അ​ധി​ക ചു​മ​ത​ല കൂ​ടി ചെ​യ്യേ​ണ്ടി വ​ന്ന​തോ​ടെ ന​ഗ​ര​സ​ഭാ ജീ​വ​ന​ക്കാ​ർ അ​ഹോ​രാ​ത്രം ജോ​ലി ചെ​യ്യു​ക​യാ​ണ​ന്നും ഈ ​വി​ഭാ​ഗ​ത്തി​ന്‍റെ ശ​ന്പ​ള​വും പെ​ൻ​ഷ​നും സ​ർ​ക്കാ​ർ ഏ​റ്റെ​ടു​ക്ക​ണ​മെ​ന്നും വി​ക​സ​ന​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​നും കെ​പി​സി​സി സെ​ക്ര​ട്ട​റി​യു​മാ​യ അ​ഡ്വ. ടി.​ജെ. ഐ​സ​ക് സ​ർ​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.

മു​നി​സി​പ്പ​ൽ, കോ​ർ​പ്പ​റേ​ഷ​ൻ സ്റ്റാ​ഫ് അ​സോ​സി​യേ​ഷ​ൻ (കെ​എം​സി​എ​സ്എ) സം​സ്ഥാ​ന ത​ല​ത്തി​ൽ ന​ട​ത്തു​ന്ന പ്ര​ക്ഷോ​ഭ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ക​ൽ​പ്പ​റ്റ​യി​ൽ സം​ഘ​ടി​പ്പി​ച്ച പ്ര​തി​ഷേ​ധം ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഡെ​പ്യൂ​ട്ടി ചെ​യ​ർ​പേ​ഴ്സ​ണ്‍ കെ. ​അ​ജി​ത മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

പ​ങ്കാ​ളി​ത്ത പെ​ൻ​ഷ​ൻ സ്കീം ​പി​ൻ​വ​ലി​ക്കു​ക, മെ​ഡി​സെ​പ് പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ക, സ്ത്രീ ​സു​ര​ക്ഷ ഉ​റ​പ്പ് വ​രു​ത്തു​ക, ഇ​ന്ധ​ന പാ​ച​ക വാ​ത​ക അ​ധി​ക നി​കു​തി പി​ൻ​വ​ലി​ക്കു​ക, പൊ​തു സ്ഥ​ല​മാ​റ്റം ന​ട​പ്പാ​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​ണ് കെ​എം​സി​എ​സ്എ പ്ര​ക്ഷോ​ഭം ന​ട​ത്തു​ന്ന​ത്. പ്ര​സി​ഡ​ന്‍റ് സ​ലാം ക​ൽ​പ്പ​റ്റ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഭാ​ര​വാ​ഹി​ക​ളാ​യ ടി. ​ജേ​ക്ക​ബ് ജോ​ർ​ജ്, വി. ​രാ​മ​ൻ, അ​ബ്ദു​ൾ ന​സീ​ർ, കെ. ​ജ​ല​ജ, കെ.​എം. ര​ഞ്ജി​ത്ത്, അ​ന്ന​മ്മ, ഷാ​നി​ബ്, ര​മ്യ രാ​ഘ​വ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.