വി​ര​മി​ച്ചി​ട്ട് 18 വ​ർ​ഷം: പെ​ൻ​ഷ​ൻ ആ​നു​കൂ​ല്യ​ങ്ങ​ൾ ഉ​ട​ൻ ന​ൽ​ക​ണ​മെ​ന്ന് മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ
Saturday, July 31, 2021 2:15 AM IST
ക​ൽ​പ്പ​റ്റ: അ​ന​ധി​കൃ​ത​മാ​യി അ​വ​ധി​യെ​ടു​ത്തെ​ന്ന പേ​രി​ൽ 2007 ൽ ​സ​ർ​വീ​സി​ൽ നി​ന്നും വി​ര​മി​ച്ച​യാ​ളു​ടെ പെ​ൻ​ഷ​ൻ ആ​നു​കൂ​ല്യ​ങ്ങ​ൾ ന​ൽ​കി​യി​ല്ലെ​ന്ന പ​രാ​തി​യി​ൽ അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് സം​സ്ഥാ​ന മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ. പ​രാ​തി​ക്കാ​ര​ന്‍റെ സേ​വ​ന കാ​ല​യ​ള​വി​ൽ അ​ദ്ദേ​ഹ​ത്തി​ൽ നി​ന്നും ഈ​ടാ​ക്കി​യ പ്രോ​വി​ഡ​ന്‍റ് ഫ​ണ്ട്, സ്റ്റേ​റ്റ് ലൈ​ഫ് ഇ​ൻ​ഷ്വ​റ​ൻ​സ്, ഗ്രൂ​പ്പ് ഇ​ൻ​ഷ്വ​റ​ൻ​സ് തു​ക എ​ത്ര​യും വേ​ഗം ന​ൽ​കാ​ൻ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്നും ക​മ്മീ​ഷ​ൻ ജു​ഡീ​ഷ്യ​ൽ അം​ഗം കെ. ​ബൈ​ജു​നാ​ഥ് ഉ​ത്ത​ര​വി​ട്ടു.
കൃ​ഷി അ​സി​സ്റ്റ​ന്‍റാ​യി വി​ര​മി​ച്ച ബ​ത്തേ​രി താ​ഴ​ത്തൂ​ർ സ്വ​ദേ​ശി കെ.​സി. പ​ത്രോ​സി​ന് ആ​നു​കൂ​ല്യ​ങ്ങ​ൾ ന​ൽ​കാ​നാ​ണ് പ്രി​ൻ​സി​പ്പ​ൽ കൃ​ഷി ഓ​ഫീ​സ​ർ​ക്കും പൊ​ഴു​ത​ന കൃ​ഷി ഓ​ഫീ​സ​ർ​ക്കും ക​മ്മീ​ഷ​ൻ ഉ​ത്ത​ര​വ് ന​ൽ​കി​യ​ത്. 1997 ജ​നു​വ​രി മു​ത​ൽ ഇ​ട​വി​ട്ടാ​ണ് പ​രാ​തി​ക്കാ​ര​ൻ അ​വ​ധി​യെ​ടു​ത്ത​ത്. 2007 ന​വം​ബ​ർ 30 ന് ​വി​ര​മി​ച്ചു. പെ​ൻ​ഷ​ൻ ആ​നു​കൂ​ല്യ​ങ്ങ​ളോ താ​ൻ അ​ട​ച്ച തു​ക​യോ മ​ട​ക്കി ത​ന്നി​ട്ടി​ല്ലെ​ന്ന് പ​രാ​തി​യി​ൽ പ​റ​യു​ന്നു. കാ​ർ​ഷി​ക വി​ക​സ​ന ഡ​യ​റ​ക്ട​റി​ൽ നി​ന്നും ക​മ്മീ​ഷ​ൻ റി​പ്പോ​ർ​ട്ട് വാ​ങ്ങി. 1998 ഡിം​സം​ബ​ർ 24 ന് ​ശേ​ഷം പ​രാ​തി​ക്കാ​ര​ൻ ജോ​ലി​ക്ക് ഹാ​ജ​രാ​യി​ട്ടി​ല്ലെ​ന്ന് ഡ​യ​റ​ക്ട​ർ അ​റി​യി​ച്ചു.
പ​രാ​തി​ക്കാ​ര​ന് സ്വ​യം വി​ര​മി​ക്ക​ലി​ന് ആ​വ​ശ്യ​മാ​യ സേ​വ​ന കാ​ല​യ​ള​വി​ല്ല. സേ​വ​ന​കാ​ല​ത്ത് ശ​ന്പ​ള​ത്തി​ൽ നി​ന്നും ഈ​ടാ​ക്കി​യ തു​ക ന​ൽ​കാ​ൻ കൃ​ഷി ഓ​ഫീ​സ​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ടെ​ന്ന് കൃ​ഷി ഡ​യ​റ​ക്ട​ർ ക​മ്മീ​ഷ​നെ അ​റി​യി​ച്ചു. സ്വീ​ക​രി​ച്ച ന​ട​പ​ടി​ക​ൾ ര​ണ്ട്മാ​സ​ത്തി​ന​കം ക​മ്മീ​ഷ​നെ അ​റി​യി​ക്ക​ണ​മെ​ന്നും വ​യ​നാ​ട് പ്രി​ൻ​സി​പ്പ​ൽ കൃ​ഷി ഓ​ഫീ​സ​ർ​ക്ക് ന​ൽ​കി​യ ഉ​ത്ത​ര​വി​ൽ പ​റ​യു​ന്നു.